അ​ധി​ക ആ​ശ്വാ​സം! പെ​ട്രോ​ൾ, ഡീ​സ​ൽ എ​ക്സൈ​സ് തീ​രു​വ കേ​ന്ദ്രം കു​റ​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ന് അ​ധി​ക ആ​ശ്വാ​സം; കേരളത്തില്‍ കുറയുന്നത്…

കോ​ട്ട​യം: കേ​ന്ദ്രം പെ​ട്രോ​ൾ, ഡീ​സ​ൽ എ​ക്സൈ​സ് തീ​രു​വ കു​റ​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ന് അ​ധി​ക ആ​ശ്വാ​സം.

കേ​ര​ള​ത്തി​ൽ പെ​ട്രോ​ളി​ന് 10.45 രൂ​പ​യും ഡീ​സ​ലി​ന് 7.37 രൂ​പ കു​റ​യും. സം​സ്ഥാ​ന വാ​റ്റി​ൽ ആ​നു​പാ​തി​ക കു​റ​വ് വ​രു​ന്ന​തി​നാ​ലാ​ണി​ത്.

ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ ലി​റ്റ​റി​ന് 106.74 രൂ​പ​യും ഡീ​സ​ലി​ന് 96.58 രൂ​പ​യു​മാ​യി കു​റ​യും.

കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 104.62 രൂ​പ​യും ഡീ​സ​ലി​ന് 92.63 രൂ​പ​യു​മാ​കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ പു​തു​ക്കി​യ വി​ല പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

കേ​ന്ദ്രം പെ​ട്രോ​ളി​ന് എ​ട്ടു രൂ​പ​യും ഡീ​സ​ലി​ന് ആ​റു രൂ​പ​യു​മാ​ണ് എ​ക്സൈ​സ് തീ​രു​വ കു​റ​ച്ച​ത്.

ധ​ന​മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​നാ​ണ് സു​പ്ര​ധാ​ന തീ​രു​മാ​നം ട്വി​റ്റ​റി​ലൂ​ടെ പ്ര​ഖ്യാ​പി​ച്ച​ത്. രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്താ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ അ​പ്ര​തീ​ക്ഷി​ത ന​ട​പ​ടി.

Related posts

Leave a Comment