സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് നിയമം കർശനമാക്കി; എളുപ്പത്തിൽ ക​ർ​ണ്ണാ​ട​ക ലൈ​സ​ൻ​സ് ലഭ്യമാക്കാം;  വാ​ഗ്ദാ​നവുമായി ലോ​ബി സ​ജീ​വം

മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ല​ഭി​ക്കു​ന്ന​തി​നു​ള്ള നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യ തോ​ടെ ക​ർ​ണ്ണാ​ട​ക​യി​ൽ നി​ന്നും എ​ളു​പ്പ​ത്തി​ൽ ലൈ​സ​ൻ​സ് ത​ര​പ്പെ​ടു​ത്തി കൊ​ടു​ക്കാ​മെ​ന്ന വാ​ഗ്ദാ​നം ന​ൽ​കി എ​ജ​ന്‍റു​മാ​ർ ജി​ല്ല​യി​ൽ സ​ജീ​വ​മാ​കു​ന്നു. ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ ന​ട​ക്കു​ന്ന ജി​ല്ല​യി​ലെ ഗ്രൗ​ണ്ടു​ക​ളി​ൽ നി​ര​ന്ത​ര​മാ​യി എ​ത്തു​ന്ന എ​ജ​ന്‍റു​മാ​ർ വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന ലൈ​സ​ൻ​സ് ആ​വ​ശ്യ​മു​ള്ള​വ​രി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യാ​ണ്.

ര​ണ്ടും മൂ​ന്നും ടെ​സ്റ്റു​ക​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട​വ​രും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളു​മാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ഇ​ര​ക​ൾ. ഇ​രു​ച​ക്ര വാ​ഹ​ന ലൈ​സ​ൻ​സി​ന് 8500 രൂ​പ​യും നാ​ല് ച​ക്ര വാ​ഹ​ന മു​ൾ​പ്പെ​ടെ​യു​ള്ള ലൈ​സ​ൻ​സി​ന് 13500 രൂ​പ​യു​മാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ക​ർ​ണ്ണാ​ട​ക​യി​ലെ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ൽ ഉ​ദ്യോ​ഗാ​ർ​ത്ഥി ഒ​രു ത​വ​ണ മാ​ത്രം എ​ത്തി​യാ​ൽ ലേ​ണേ​ഴ്സ് ടെ​സ്റ്റോ ഡ്രൈ​വിം​ഗ് ടെ​സ്റ്റോ ഇ​ല്ലാ​തെ ലൈ​സ​ൻ​സ് ത​ര​പ്പെ​ടു​ത്തി കൊ​ടു​ക്കും.

ഇ​ന്ന​ലെ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ മാ​ന​ന്ത​വാ​ടി തോ​ണി​ച്ചാ​ലി​ലെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഗ്രൗ​ണ്ടി​ന് സ​മീ​പം ക​ണ്ട വ​ട​ക​ര സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രെ ഡ്രൈ​വിം​ഗ് സ്കൂ​ൾ ഓ​ണേ​ഴ്സ് സ​മി​തി ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു.

Related posts