വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ക​ര​ടി​യെ തു​ര​ത്തി​യോ​ടി​ച്ച് വ​ള​ർ​ത്തു നാ​യ

വീ​ടി​ന് സ​മീ​പം അ​തി​ക്ര​മി​ച്ചു ക​ട​ന്നെ​ത്തി​യ ക​ര​ടി​യെ സ​മീ​പ​വാ​സി​യു​ടെ വ​ള​ർ​ത്തു നാ​യ നേ​രി​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ന്യൂ​ജേ​ഴ്സി​യി​ലാ​ണ് സം​ഭ​വം.

ഒ​രു വീ​ടി​നു മു​മ്പി​ലെ​ത്തി​യ ക​ര​ടി ഇ​വി​ടെ പ​ക്ഷി​ക​ൾ​ക്ക് ഭ​ക്ഷ​ണം ഇ​ട്ട് വ​ച്ചി​രു​ന്ന വ​സ്തു ക​ടി​ച്ച് താ​ഴെ​യി​ടു​ക​യും ഇ​തി​നു​ള്ളി​ൽ വ​ച്ചി​രു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്നു.

പെ​ട്ട​ന്ന് ഇ​വി​ടെ​യെ​ത്തി​യ അ​യ​ൽ​വാ​സി​യു​ടെ വ​ള​ർ​ത്തു​നാ​യ ക​ര​ടി​യെ നേ​രി​ടു​ക​യാ​യി​രു​ന്നു. പ്ര​തി​രോ​ധി​ക്കു​വാ​നാ​യി ക​ര​ടി ശ്ര​മി​ച്ചു​വെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. തു​ട​ർ​ന്ന് ക​ര​ടി ഇ​വി​ടെ നി​ന്ന് ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

വീ​ടി​നു മു​മ്പി​ലെ സി​സി​ടി​വി​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ക​യാ​ണ്.

Related posts