മദ്യപിച്ച് മദോന്മത്തകളായി നടിമാര്‍ ! മദ്യലഹരിയില്‍ കാട്ടിക്കൂട്ടിയത് മൂക്കത്ത് വിരല്‍ വയ്പ്പിക്കുന്ന സംഭവങ്ങള്‍; കാമുകനൊപ്പം ലിപ് ലോക്കും കൂടിയായപ്പോള്‍ സഹിക്കാന്‍ കഴിയാതെ ആരാധകര്‍…

മദ്യപിച്ചു കഴിഞ്ഞ ശേഷം രണ്ടു നടിമാര്‍ കാട്ടിക്കൂട്ടിയ കോലാഹലങ്ങളാണ് ഇപ്പോള്‍ കോളിവുഡിലെ ചര്‍ച്ചാവിഷയം. തമിഴ് ബിഗ്‌ബോസ് സീസണ്‍ 2വിലെ താരങ്ങളായിരുന്നു നടി യാഷിക ആനന്ദും ഐശ്വര്യ ദത്തയും.

പരിപാടിയില്‍ ശത്രുക്കളെ പോലെ ഇടപെട്ടിരുന്ന ഇവര്‍ ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം സൗഹൃദത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെ ഇവര്‍ പങ്കുവച്ച വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പാര്‍ട്ടി നടക്കുന്നതിനിടെ ഐശ്വര്യ ലൈവ് വന്നിരുന്നു. ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഇരുവരും മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍. ഇതിനിടെ കൂടെ ഉണ്ടായിരുന്ന യുവാവ് യാഷികയെ ചുംബിക്കുന്നതും വിഡിയോയില്‍ കാണാം.

വീഡിയോയ്‌ക്കെതിരെ ഒരു വിഭാഗം വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. നടിമാര്‍ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. മദ്യപിച്ച് ഇത്തരം വൃത്തികേടുകള്‍ കാണിച്ചുകൂട്ടി അത് വീഡിയോയാക്കിയതിന് എതിരെയാണ് കമന്റുകള്‍. ഇവരുടെ വസ്ത്രധാരണത്തെയും പലരും വിമര്‍ശിക്കുന്നുണ്ട്.

Related posts