കോവിഡ് ചികിത്സയില്‍ അടിയന്തര ഘട്ടങ്ങളില്‍ സോറിയാസിസിന്റെ ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്ന് നല്‍കാന്‍ അനുമതി. ഡ്രഗ് കണ്‍ട്രോള്‍ ജനറലാണ് ഇതു സംബന്ധിച്ച അനുമതി നല്‍കിയിരിക്കുന്നത്.
സോറിയാസിസ് ചികിത്സയ്ക്കുപയോഗിക്കുന്ന ഐറ്റുലൈസുമോബ് (Itolizumab) നിയന്ത്രിത അളവില്‍ ഉപയോഗിക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. കടുത്ത ശ്വാസതടസ്സം നേരിടുന്ന രോഗികളാണ് ഇത് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
കൊവിഡ് 19 രോഗികളില്‍ പരീക്ഷാണാടിസ്ഥാനത്തില്‍ നല്‍കിയ മരുന്ന് വിജയകരമായതോടെയാണ് മരുന്നിന്റെ ഉപയോഗത്തിന് അനുമതി നല്‍കുന്നത്.
പള്‍മനോളജിസ്റ്റുകള്‍, ഫാര്‍മകോളജിസ്റ്റുകള്‍, എയിംസില്‍ നിന്നുള്ള മെഡിക്കല്‍ വിദഗ്ധര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സമിതിയാണ് മരുന്നിന്റെ ഉപയോഗം തൃപ്തികരമാണെന്ന് കണ്ടെത്തിയത്.
കഴിഞ്ഞനാളുകളില്‍ ബിയോകോണിന്റെ ഈ മരുന്ന് സോറിയാസിസ് ചികിത്സയില്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. മരുന്ന് നല്‍കുന്നതിനു മുന്‍പ് രോഗികളുടെ രേഖാമൂലമുള്ള അനുമതിയും തേടണമെന്ന് വ്യവസ്ഥയുണ്ട്.