ആത്മഹത്യാ ഭീഷണി മുഴക്കി കെആര്‍കെ; ബാന്‍ ചെയ്ത അക്കൗണ്ട് തിരികെ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ തന്നെ ശരണമെന്ന് കമാല്‍ ആര്‍ ഖാന്‍

നിരന്തരം മലയാളികളുടെ തെറിവിളിയ്ക്ക് പാത്രമായ കെആര്‍കെ എന്ന കമാല്‍ ആര്‍ ഖാന്‍ ആത്മഹത്യാ ഭീഷണിയുമായി രംഗത്ത്.മോഹന്‍ലാലിനെ ചോട്ടാഭീം എന്നു വിളിച്ച കെആര്‍കെയെ മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം പൊങ്കാലയില്‍ കുളിപ്പിച്ചിരുന്നു. ഈൗയടുത്ത് ബാന്‍ ചെയ്ത തന്റെ ട്വിറ്റര്‍ അക്കൗണ്ട് തിരികെ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് കെആര്‍കെയുടെ ഭീഷണി. വാര്‍ത്താക്കുറിപ്പിലൂടെയാണ് കെആര്‍കെ ആത്മഹത്യാ ഭീഷണി മുഴക്കിയത്. ട്വിറ്റര്‍ അധികൃതര്‍ തന്നെ ചതിക്കുകയായിരുന്നുവെന്നാണ് കെആര്‍കെയുടെ ആക്ഷേപം.

ട്വിറ്റര്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥരോട് ഞാന്‍ അപേക്ഷിക്കുന്നു. നിങ്ങള്‍ എന്റെ അക്കൗണ്ട് പുനസ്ഥാപിച്ചില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും. എന്റെ കയ്യില്‍ നിന്ന് ലക്ഷക്കണക്കിന് പണം ഈടാക്കിയതിന് ശേഷമാണ് ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത്. എന്നെ സഹായിച്ചില്ലെങ്കില്‍ ഞാന്‍ ജീവനൊടുക്കും. ട്വിറ്റര്‍ ഇന്ത്യ അധികൃതരായിരിക്കും എന്റെ മരണത്തിന് ഉത്തരവാദി. വാര്‍ത്താകുറിപ്പില്‍ കെആര്‍കെ പറയുന്നു. ബോളിവുഡ് താരം ആമിര്‍ ഖാന്റെ പരാതിയെ തുടര്‍ന്നാണ് കെആര്‍കെയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയത്. തന്റെ പുതിയ ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാറിന്റെ സസ്പെന്‍സ് കെആര്‍കെ ട്വിറ്ററിലൂടെ പുറത്തുവിട്ടതാണ് ആമിറിനെ ചൊടിപ്പിച്ചത്.

 

Related posts