ഇതെന്തു മറിമായം! യോഗി ആദിത്യനാഥ് സംസ്ഥാനത്ത് വിതരണം ചെയ്ത സ്‌കൂള്‍ ബാഗുകളില്‍ അഖിലേഷിന്റെ ഫോട്ടോയും സമാജ്‌വാദി പാര്‍ട്ടിയുടെ ചിഹ്നവും; മുഖ്യമന്ത്രി വ്യക്തമാക്കുന്ന കാരണങ്ങള്‍ അതിശയിപ്പിക്കുന്നത്

tewsrfപുതുതായി അധികാരത്തിലേറുന്ന സര്‍ക്കാരുകള്‍ തങ്ങളെ വിജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദിസൂചകമായി സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഇന്ത്യയില്‍ ഏതെങ്കിലുമൊരു ഗവണ്‍മെന്റ് തങ്ങള്‍ക്ക് മുമ്പ് ഭരിച്ചിരുന്ന പാര്‍ട്ടിയുടെ ചിഹ്നമോ പേരോ സമ്മാനിക്കുന്ന വസ്തുവില്‍ പതിപ്പിച്ച് വിതരണം ചെയ്ത ചരിത്രമുണ്ടായിട്ടില്ല. എന്നാല്‍ വിവാദങ്ങള്‍ക്ക് കേള്‍വികേട്ട ഉത്തര്‍പ്രദേശില്‍ അതും സംഭവിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഈ സാഹസകൃത്യത്തിന് മുതിര്‍ന്നത്. സമാജ്‌വാദി പാര്‍ട്ടി നേതാവും സ്ഥാനാര്‍ത്ഥിയുമായിരുന്ന അഖിലേഷ് യാദവിന്റെ ഫോട്ടോയും പാര്‍ട്ടി ചിഹ്നവും പതിച്ച ഒരു ലക്ഷത്തിലധികം സ്‌കൂള്‍ ബാഗുകളുടെ വിതരണമാണ് ആദിത്യനാഥ് അനുവദിച്ചത്.

58090420.cms

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിതരണത്തിനായി തയാറാക്കിയിരുന്ന ബാഗുകളായിരുന്നു അത്. സമാജ്‌വാദി പാര്‍ട്ടിയെ അട്ടിമറിച്ച് ബിജെപി അധികാരത്തിലെത്തിയിട്ടും ആദിത്യനാഥ് ആ ബാഗുകളുടെ വിതരണത്തിന് അനുമതി നല്‍കുകയായിരുന്നു. ഇതിന് രണ്ട് കാരണങ്ങളാണ് ആദിത്യനാഥ് നല്‍കുന്നത്. ബാഗുകള്‍ നിര്‍മ്മിക്കാനായി ചെലവഴിച്ച പണവും പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് കുട്ടികള്‍ക്ക് ബാഗ് ലഭ്യമാക്കണമെന്നതും. എതിര്‍പാര്‍ട്ടിയുടെ ചിഹ്നം പതിപ്പിച്ചു എന്ന കാരണത്താല്‍ ബാഗുകള്‍ വിതരണം ചെയ്യുന്നത് അനുവദിക്കാതിരുന്നാല്‍ പൊതുജനങ്ങളുടെ പണമാണ് നഷ്ടമാവുന്നതെന്നും മാത്രമല്ല, ഇത് വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന ചതിയാവുമെന്നും മുഖ്യമന്തി പറയുന്നു. സ്‌കൂള്‍ ബാഗുകളുടെ വിതരണം ഉടന്‍ ആരംഭിക്കണമെന്ന് സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലേയും ഉദ്യേഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. ഒരു ലക്ഷത്തിലധികം ബാഗുകളാണ് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഒരുക്കിയിരിക്കുന്നത്.

ബറേലി ജില്ലയില്‍ മാത്രം 35,000 ലധികം ബാഗുകള്‍ വിതരണത്തിനായി തയാറാക്കിയിട്ടുണ്ട്. ജനുവരിയില്‍ തന്നെ വിദ്യാഭ്യാസ വകുപ്പിന് ബാഗുകള്‍ കിട്ടിയിരുന്നെങ്കിലും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിതരണം മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് ബിജെപി അധികാരത്തിലേറിയതോടെ ബാഗുകള്‍ വിതരണം ചെയ്യണ്ട എന്ന് വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു. ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് എങ്ങനെയാണ് മറ്റൊരു പാര്‍ട്ടിയുടെ പേരില്‍ ഇവ വിതരണം ചെയ്യുക എന്ന ആശങ്കയിലായിരുന്നു അത്. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം മറിച്ചായിരുന്നതിനാല്‍ ബാഗുകള്‍ വിതരണം ചെയ്യാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ്. രാഷ്ട്രീയത്തേക്കാള്‍ പ്രധാനമാണ് സംസ്ഥാനത്തെ വിഭവങ്ങളും കുട്ടികളുടെ വിദ്യാഭ്യാസവും ഭാവിയും എന്ന അഭിപ്രായക്കാരനാണ് യോഗി ആദിത്യനാഥ്. ജനങ്ങളുടെ ക്ഷേമത്തിനായി സ്വന്തം ഈഗോ മാറ്റിവയ്ക്കുന്ന ഇതുപോലൊരു മുഖ്യമന്ത്രിയെയാണ് ഏതൊരുനാടിനുമാവശ്യം എന്ന് തെളിയിക്കുന്ന പ്രവര്‍ത്തിയായിരുന്നു ഇതെന്നാണ് സമൂഹമാധ്യമങ്ങള്‍ യോഗിയുടെ ഈ നടപടിയെക്കുറിച്ച് അഭിപ്രായപ്പെടുന്നത്.

Related posts