വി​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ന്‍റി20 പ​ര​ന്പ​ര: കോ​ഹ്ലി​ക്കും ധോ​ണി​ക്കും വി​ശ്ര​മം

മും​ബൈ: വെ​സ്റ്റ്ഇ​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​ക്കും മു​ൻ നാ​യ​ക​ൻ എം.​എ​സ്.​ധോ​ണി​ക്കും ബി​സി​സി​ഐ വി​ശ്ര​മം അ​നു​വ​ദി​ച്ചു. കോ​ഹ്ലി​യു​ടെ അ​ഭാ​വ​ത്തി​ൽ രോ​ഹി​ത് ശ​ർ​മ​യാ​കും ഇ​ന്ത്യ​യെ ന​യി​ക്കു​ക.

ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​ന്പ​ര​യി​ൽ കോ​ഹ്ലി മ​ട​ങ്ങി​യെ​ത്തും. ന​വം​ബ​ർ 21-ന് ​ബ്രി​സ്ബേ​നി​ലാ​ണ് ഓ​സ്ട്ര​ലി​യ​ൻ പ​ര്യ​ട​ന​ത്തി​നു തു​ട​ക്കം കു​റി​ക്കു​ന്ന ട്വ​ന്‍റി 20. ഇ​തി​നു​ശേ​ഷം ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ നാ​ലു ടെ​സ്റ്റു​ക​ളും മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളും ഇ​ന്ത്യ ക​ളി​ക്കും.

വി​ൻ​ഡീ​സി​നെ​തി​രാ​യ നാ​ല്, അ​ഞ്ച് ഏ​ക​ദി​ന​ങ്ങ​ൾ​ക്കു​ള്ള ടീ​മി​ൽ കേ​ദാ​ർ യാ​ദ​വി​നെ ഉ​ൾ​പ്പെ​ടു​ത്തി.

വി​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ന്‍റി 20 ടീം: ​രോ​ഹി​ത് ശ​ർ​മ, ശി​ഖ​ർ ധ​വാ​ൻ, കെ.​എ​ൽ.​രാ​ഹു​ൽ, ദി​നേ​ശ് കാ​ർ​ത്തി​ക്, മ​നീ​ഷ് പാ​ണ്ഡെ, ശ്രേ​യ​സ് അ​യ്യ​ർ, റി​ഷ​ഭ് പ​ന്ത്, കൃ​ണാ​ൽ പാ​ണ്ഡ്യ, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ, യു​സ്വേ​ന്ദ്ര ചാ​ഹ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ജ​സ്പ്രീ​ത് ബും​റ, ഖ​ലീ​ൽ അ​ഹ​മ്മ​ദ്, ഉ​മേ​ഷ് യാ​ദ​വ്, ഷ​ഹ്ബാ​സ് ന​ദീം.

Related posts