അ​യ്യോ മ​റ​ന്നു പോ​യി !! ദു​ബാ​യി​ലെ യാ​ത്ര​ക്കാ​ർ ടാ​ക്സി​ക​ളി​ൽ യാ​ത്ര​ക്കി​ടെ മ​റ​ന്നു വെ​ക്കു​ന്ന വ​സ്തു​ക്ക​ളു​ടെ ക​ണ​ക്ക് കേ​ട്ടാ​ൽ ഞെ​ട്ടും

ഒ​ന്നേ​കാ​ൽ മി​ല്യ​ണ്‍ ദി​ർ​ഹ​വും 12,410 മൊ​ബൈ​ൽ ഫോ​ണു​ക​ളും മ​റ​ക്കാ​ൻ സാ​ധി​ക്കു​ക എ​ന്ന​ത് ഒ​ര​ർ​ത്ഥ​ത്തി​ൽ ഭാ​ഗ്യ​മാ​ണ്.

എ​ന്നാ​ൽ ടാ​ക്സി​ക​ളി​ൽ ക​യ​റി വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളും പ​ണ​വും മ​റ​ന്നു വ​യ്ക്കു​ന്ന​ത് അ​ത്ര ഭാ​ഗ്യം അ​ല്ല.

ദു​ബാ​യി​ലെ യാ​ത്ര​ക്കാ​ർ ടാ​ക്സി​ക​ളി​ൽ യാ​ത്ര​ക്കി​ടെ മ​റ​ന്നു വെ​ക്കു​ന്ന വ​സ്തു​ക്ക​ളു​ടെ ക​ണ​ക്ക് കേ​ട്ടാ​ൽ ഞെ​ട്ടും.

1.2 മി​ല്യ​ണ്‍ ദി​ർ​ഹം ക​റ​ൻ​സി​ക​ൾ, 12410 മൊ​ബൈ​ൽ ഫോ​ണു​ക​ൾ, 2819 ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ, 766 പാ​സ്പോ​ർ​ട്ടു​ക​ൾ, 342 ലാ​പ്ടോ​പ്പു​ക​ൾ… പ​ട്ടി​ക അ​ങ്ങ​നെ നീ​ളു​ക​യാ​ണ്

ദു​ബാ​യ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അഥോ​റി​റ്റി​ക്ക് ല​ഭി​ച്ച ക​ണ​ക്കു​ക​ളാ​ണി​ത്.​ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ ദു​ബാ​യ് ന​ഗ​ര​ത്തി​ലെ ടാ​ക്സി​ക​ളി​ൽ യാ​ത്ര​ക്കാ​ർ മ​റ​ന്നു​വ​ച്ചു​പോ​യ വ​സ്തു​ക്ക​ളാ​ണി​തെ​ല്ലാം.

ജ​നു​വ​രി മു​ത​ൽ ജൂ​ണ്‍ വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 44062 പേ​ർ ടാ​ക്സി​ക​ളി​ൽ വ​സ്തു​ക്ക​ൾ മ​റ​ന്നു​വ​ച്ച​താ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ അ​ഥോ​റി​റ്റി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ മാ​സം ഒ​രു യാ​ത്ര​ക്കാ​ര​ൻ കാ​റി​ൽ മ​റ​ന്നു​വ​ച്ച​ത് ഒ​രു മി​ല്യ​ണ്‍ ദി​ർ​ഹ​മാ​ണ്. കാ​ർ ഓ​ടി​ച്ചി​രു​ന്ന ദു​ബാ​യ് ടാ​ക്സി കോ​ർ​പ്പ​റേ​ഷ​നി​ലെ നാ​ൻ​സി ഒ​ർ​ഗോ ഈ ​പ​ണം റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റി​യി​രു​ന്നു.

നാ​ൻ​സി​യു​ടെ സ​ത്യ​സ​ന്ധ​ത​യെ അ​ഭി​ന​ന്ദി​ച്ച് കോ​ർ​പ്പ​റേ​ഷ​ൻ ഇ​വ​രെ ആ​ദ​രി​ക്കു​ക​യും പാ​രി​തോ​ഷി​കം ന​ൽ​കു​ക​യും ചെ​യ്തു.

Related posts

Leave a Comment