ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍​റെ 140- ാം വാ​ർ​ഷി​കം ആ​ഘോ​ഷ​മാ​ക്കി ഗൂ​ഗി​ൾ ഡൂ​ഡി​ൽ

dudleകാ​ലി​ഫോ​ർ​ണി​യ: ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍​റെ 140ാം വാ​ർ​ഷി​കം ആ​ഘോ​ഷ​മാ​ക്കാ​ൻ ഡൂ​ഡി​ൽ മാ​റ്റി ഗൂ​ഗി​ൾ. ബൗ​ള​റും ബാ​റ്റ്സ്മാ​ൻ​മാ​രും ഫീ​ൽ​ഡ​ർ​മാ​രും എ​ല്ലാം ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് പു​തി​യ ഡൂ​ഡി​ൽ. ബാ​റ്റ്സ്മാ​ൻ അ​ടി​ച്ച​ക​റ്റു​ന്ന ബോ​ൾ നോ​ക്കി നി​ൽ​ക്കു​ന്ന ഫീ​ൽ​ഡ​ർ​മാ​രെ​യും ബൗ​ള​റെ​യും ബൗ​ളിം​ഗ് എ​ൻ​ഡി​ൽ നി​ന്ന് ഓ​ടു​ന്ന ബാ​റ്റ്സ്മാ​നെ​യു​മാ​ണ് പു​ത്ത​ൻ ഡൂ​ഡി​ലി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

1887ൽ ​ഇം​ഗ്ല​ണ്ടും ഓ​സ്ട്രേ​ലി​യ​യും ത​മ്മി​ലാ​യി​രു​ന്നു ആ​ദ്യ ടെ​സ്റ്റ് മ​ത്സ​രം ന​ട​ന്ന​ത്. മെ​ൽ​ബ​ണി​ലെ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യാ​യി​രു​ന്നു അ​ന്ന് വി​ജ​യി​ച്ച​ത്. 45 റ​ൺ​സി​നാ​യി​രു​ന്നു ഓ​സീ​സ് ജ​യം. മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത​ത് ഓ​സീ​സാ​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​ന്‍​റെ ആ​ൽ​ഫ്ര​ഡ് ഷോ​യാ​ണ് ആ​ദ്യ ഓ​വ​ർ ബൗ​ൾ ചെ​യ്ത​ത്.

ആ​ദ്യ ബോ​ൾ നേ​രി​ട്ട​താ​ക​ട്ടെ ഓ​സീ​സ് ബാ​റ്റ​സ്മാ​ൻ ചാ​ൾ​സ് ബ​ണ്ണ​ർ​മാ​നും. ആ​ദ്യ മ​ത്സ​രം ഓ​സീ​സ് വി​ജ​യി​ച്ച​പ്പോ​ൾ ര​ണ്ടാം മ​ത്സ​രം സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട് പ​ര​മ്പ​ര സ​മ​നി​ല​യി​ലാ​ക്കു​ക​യും ചെ​യ്തു.

Related posts