കോട്ടയം: ദുലീപ് ട്രോഫി ചതുര്‍ദിന ക്രിക്കറ്റിനുള്ള സൗത്ത് സോണ്‍ ടീമില്‍ അഞ്ച് മലയാളികള്‍ ഇടംനേടി. 2024-25 സീസണ് രഞ്ജി ട്രോഫി ഫൈനലില്‍ പ്രവേശിച്ച് ചരിത്രം കുറിച്ച കേരളത്തിന് അര്‍ഹിച്ച അംഗീകാരമാണിത്. തിലക് വര്‍മ നയിക്കുന്ന സൗത്ത് സോണ്‍ ടീമിന്റെ വൈസ്ക്യാപ്റ്റന്‍ മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീനാണ്.
എം.ഡി. നിധീഷ്, എന്‍.പി. ബേസില്‍, സല്മാന് നിസാര്‍ എന്നിവരാണ് 16 അംഗ ടീമിലെ മറ്റു മലയാളി സാന്നിധ്യങ്ങള്‍. റിസര്‍വ് ലിസ്റ്റില്‍ കേരളത്തിന്റെ ഏദന്‍ ആപ്പിള്‍ ടോമും ഉള്‍പ്പെട്ടിട്ടുണ്ട്. 2025 ദുലീപ് ട്രോഫി അടത്ത മാസം 28നു ബംഗളൂരുവില്‍ ആരംഭിക്കും. ഋഷഭ് പന്തിന്റെ സ്റ്റാന്‍ഡ് ബൈയായി ഇംഗ്ലണ്ടിലേക്കു തിരിച്ച തമിഴ്നാട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നാരായണ്‍ ജഗദീശന്, ആര്. സായ് കിഷോര്‍, കര്‍ണാടക മലയാളിയായ ദേവ്ദത്ത് പടിക്കല്‍ എന്നിവും സൗത്ത് സോണ്‍ ടീമിലുണ്ട്.