ഉ​ത്സ​വ​ത്തി​നി​ടെ ആ​ന ഇ​ട​ഞ്ഞു; തി​ര​ക്കി​ല്‍​പ്പെ​ട്ട​യാ​ള്‍ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു;  ആനപ്പുറത്തിരുന്നവർ രക്ഷപ്പെട്ടത് മരത്തിൽ തൂങ്ങി

പാ​ല​ക്കാ​ട്: പി​രാ​യി​രി ക​ല്ലേ​ക്കാ​ട് ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ആ​ന വി​ര​ണ്ടോ​ടി​യ​തി​നെ​തു​ട​ര്‍​ന്നു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് പ​രി​ക്കേ​റ്റ​യാ​ള്‍ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. വ​ള്ളി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്‍(63) ആ​ണ് മ​രി​ച്ച​ത്. തി​ര​ക്കി​ല്‍ പെ​ട്ട് 15 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 10നാ​ണ് സം​ഭ​വം. എ​ഴു​ന്ന​ള്ള​ത്തി​ന് ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച പു​ത്തൂ​ര്‍ ഗ​ണേ​ശ​ന്‍ എ​ന്ന ആ​ന വി​ര​ണ്ടോ​ടു​ക​യാ​യി​രു​ന്നു. ആ​ന​പു​റ​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന മ​ര​ത്തി​ല്‍ തൂ​ങ്ങി​യാ​ണ് ര​ക്ഷ​പെ​ട്ട​ത്.

ഉ​ട​നെ ആ​ന​യെ ത​ള​ച്ച​തു​കൊ​ണ്ട് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

Related posts

Leave a Comment