ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ തോ​റും ഇ​ക്കോ  ഷോ​പ്പു​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് കൃ​ഷി​ മ​ന്ത്രിസുനിൽ കുമാർ

അ​ന്തി​ക്കാ​ട്: വി​ഷ​മി​ല്ലാ​ത്ത ന​ല്ല ജൈ​വ പ​ച്ച​ക്ക​റി​ക​ൾ ജ​ന​ങ്ങ​ൾ​ക്ക് ന​ല്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ തോ​റും ഇ​ക്കോ ഷോ​പ്പു​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് കൃ​ഷി​മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ. ആ​ന​ന്ദ​പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ന്തി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​ക്കോ ഷോ​പ്പ് ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ നി​ർ​വ്വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി .

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് എ.​വി.​ശ്രീ​വ​ത്സ​ന് പ​ച്ച​ക്ക​റി​ക​ൾ ന​ൽ​കി ആ​ദ്യ വി​ല്പ​ന മ​ന്ത്രി നി​ർ​വ​ഹി​ച്ചു.​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. ഗീ​ത​ഗോ​പി എം ​എ​ൽ എ ​അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് പി.​സി.​ശ്രീ​ദേ​വി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.​ആ​ത്മ ഡ​യ​റ​ക്ട​ർ അ​നി​ത ക​രു​ണാ​ക​ര​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് ഏ.​വി.​ശ്രീ​വ​ത്സ​ൻ സ്വാ​ഗ​ത​വും കൃ​ഷി ഓ​ഫീ​സ​ർ ഏ.​ടി.​ഗ്രേ​സി ന​ന്ദി​യും പ​റ​ഞ്ഞു.

Related posts