ക​ട​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം നി​ര​ന്ത​രം മോ​ഷ​ണം പോ​കു​ന്നു; ഒടുവില്‍ മോ​ഷ്ടാ​വി​നെ ക​ട​യു​ട​മ ത​ന്ത്ര​ത്തി​ല്‍ കു​ടു​ക്കി; എടത്വയില്‍ നടന്ന സംഭവം ഇങ്ങനെ…

എ​ട​ത്വ: മോ​ഷ്ടാ​വി​നെ ക​ട​യു​ട​മ ത​ന്ത്ര​ത്തി​ല്‍ കു​ടു​ക്കി അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ന് കൈ​മാ​റി. ത​ക​ഴി കു​ന്നു​മ്മ മു​ട്ടി​ത്ത​റ കോ​ള​നി​യി​ല്‍ ജ​ഗ​ന്‍ ദാ​സി​നെ​യാ​ണ് ക​ട​യു​ട​മ ത​ന്ത്ര​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്.

ക​ട​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം നി​ര​ന്ത​രം മോ​ഷ​ണം പോ​കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പെ​ട്ട ക​ട​യു​ട​മ രാ​ത്രി 12 മ​ണി​യോ​ടെ മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടു​ന്ന​തി​നാ​യി സ​ഹോ​ദ​ര​നു​മൊ​ത്ത് ക​ട​യു​ടെ മു​ക​ളി​ലെ റൂ​ഫി​ല്‍ മ​റ​ഞ്ഞി​രു​ന്നു.

പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ മോ​ഷ്ടാ​വ് എ​ത്തി ഡ്യൂ​പ്ലി​ക്കേ​റ്റ് താ​ക്കോ​ല്‍ ഉ​പ​യോ​ഗി​ച്ച് ക​ട​യ്ക്കു​ള്ളി​ല്‍ ക​യ​റി. ഈ ​ത​ക്കം നോ​ക്കി ക​ട​യു​ട​മ മ​റ്റൊ​രു താ​ഴി​ട്ട് ക​ട പൂ​ട്ടു​ക​യും നാ​ട്ടു​കാ​രെ​യും പോ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു.

സ്ഥ​ല​ത്തെ​ത്തി​യ അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് പ്ര​തി​യെ ക​ട​യ്ക്കു​ള്ളി​ല്‍ നി​ന്നും പി​ടി​കൂ​ടി. ക​ട​യി​ലെ നി​ത്യ​സന്ദ​ര്‍​ശ​ക​നാ​യ ജ​ഗ​ന്‍ ദാ​സ് ഷ​ട്ട​ര്‍ താ​ഴി​ന്‍റെ താ​ക്കോ​ല്‍ സോ​പ്പി​ല്‍ പ​തി​പ്പി​ച്ച് പു​തി​യ താ​ക്കോ​ല്‍ നി​ര്‍​മ്മി​ച്ചാ​ണ് മോ​ഷ​ണം പ​തി​വാ​ക്കി​യി​രു​ന്ന​ത്.

Related posts

Leave a Comment