Set us Home Page

ഇടയാര്‍ ഹരിയുടെ മരണത്തിന് ഉത്തരം പറയേണ്ടത് ആര് ? തുറന്നു പറച്ചിലുമായി ഹരിയുടെ ഭാര്യസഹോദരി; ആര്യാ കൃഷ്ണയുടെ വാക്കുകള്‍ ഹരി പറഞ്ഞതിന് നേര്‍വിപരീതം…

ഓട്ടോഡ്രൈവറായ ഇടയാര്‍ ഹരിയുടെ മരണത്തെത്തുടര്‍ന്നുള്ള വാദപ്രതിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുകയാണ്. മരണം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ച ശേഷം ഹരി ഭാര്യവീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഹരിയുടെ ഭാര്യ ആശാറാണിയ്ക്കും കുടുംബത്തിനുമെതിരേ പ്രതിഷേധം കനക്കുകയാണ്. ‘മരണം വന്ന് എന്റെ കണ്ണില്‍ ചുംബിക്കുമ്പോഴും അവസാന കാഴ്ചയിലെ സ്വപ്നത്തിനു നിന്റെ മുഖമായിരിക്കണം’. ഇതായിരുന്നു ഹരിയുടെ അവസാന വാക്കുകള്‍. മരണത്തിന്റെ മണമുള്ള ഈ വാക്കുകള്‍ ഫേസ്ബുക്കില്‍ കുറിച്ചപ്പോള്‍ ആരും തന്നെ കരുതിയില്ല ഹരി ആത്മഹത്യ ചെയ്യുമെന്ന്.

തിരുവനന്തപുരം അമ്പലത്തറ മുട്ടാറിലുള്ള ഭാര്യവീട്ടില്‍ എത്തിയാണ് ഹരി ആത്മഹത്യ ചെയ്തത്. മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഭാര്യയ്ക്കും ഭാര്യ വീട്ടുകാര്‍ക്കുമാണെന്ന് ഹരി പോസ്റ്റ് ചെയ്ത വീഡിയോയില്‍ അദ്ദേഹം പറയുന്നുണ്ട്. അവസാന കുറിപ്പിന് മുമ്പ് ഹരി ഫേസ്ബുക്കില്‍ വീഡിയോ ഇട്ടിരുന്നു. എന്റെ പേരില്‍ സ്റ്റേഷനില്‍ കള്ള കേസ് കൊടുക്കുകയും ഞാന്‍ പരാതി പറഞ്ഞപ്പോള്‍ പെണ്ണുങ്ങള്‍ക്കാണ് മുന്‍ഗണന എന്ന് പറഞ്ഞ് എന്നെ അവഗണിച്ച് വിടുകയും ചെയ്തു” എന്നാണ് ഹരി മരണത്തിനു മുന്നേ പറഞ്ഞത്. എന്നാല്‍, സംഭവത്തില്‍ ഹരി പിന്തുണച്ചും പരിഹസിച്ചും നിരവധി ആളുകള്‍ ആണ് രംഗത്ത് എത്തിയത്.

തന്നെ മോശക്കാരി ആക്കിയാണ് ഹരി മരണത്തിനു കീഴടങ്ങിയിരിക്കുന്നതെന്ന് ഭാര്യ പറയുമ്പോള്‍, ഹരിയെ ക്രൂരമായി ബെല്‍റ്റുകൊണ്ട് ഭാര്യ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ആളുകള്‍ ഹരിയെ പിന്തുണയ്ക്കുന്നതിനു കാരണമാകുന്നു. ആശാറാണിയും, കുടുംബവും തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു എന്നാണ് ഹരി മരണത്തിന് മുന്നേ അറിയിച്ചത്. ഹരിയെ താന്‍ അടിക്കുന്ന വീഡിയോ ഇടുന്നതിന് മുമ്പു തന്നെ ഹരി തന്നെ ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് ഭാര്യ ആശാറാണി പറയുന്നത്.

ഇരുവര്‍ക്കും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിക്കെത്തന്നെ ഭാര്യാസഹോദരിയുടെ വഴിവിട്ടബന്ധങ്ങള്‍ ഹരി ചോദ്യം ചെയ്തിരുന്നുവെന്നും, ഇതില്‍ അസ്വസ്ഥരായ ആശയും കുടുംബവും ഹരിയെ ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ഹരി വ്യക്തമാക്കുന്നു. ഹരിയുടെ മരണത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെന്ന് ബന്ധുക്കളും, സുഹൃത്തുക്കളും ഒരുപോലെ പറയുമ്പോള്‍ തുറന്നു പറച്ചിലുമായി ആശാറാണിയുടെ സഹോദരി ആര്യ കൃഷ്ണയും രംഗത്തെത്തിയിരിക്കുകയാണ്. ആര്യാ കൃഷ്ണയുടെ വാക്കുകള്‍ ഇങ്ങനെ…

അത് എന്റെ ഫേസ്ബുക് അക്കൗണ്ട് തന്നെയായിരുന്നു. എന്നാല്‍ ഫോട്ടോസ് ഒന്നും അയച്ചത് ഞാനല്ല. ഇതൊന്നും ആരും വിശ്വസിക്കരുത്..ഞാന്‍ ഇപ്പോള്‍ ഒരു ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുകയാണ്.. അയാള്‍ എന്റെ ചേച്ചിയെ തകര്‍ക്കാനായി എന്റെ ഫോട്ടോസൊക്കെ ഫേസ്ബുക്കിലിടുമെന്ന് വെല്ലുവിളിച്ചിരുന്നു. ഇതൊക്കെ ഫേസ്ബുക്കിലിട്ട നീ പോയി ചാകേണ്ടി വരുമെന്ന് പറഞ്ഞു. ഞാന്‍ അല്ലാണ്ട് ഒരു വൃത്തികെട്ട രീതിയില്‍ നടക്കുന്ന ഒരാളല്ല. എന്റെ പഴയ അക്കൗണ്ടില്‍ കയറി എന്റെ എല്ലാ കൂട്ടുകാര്‍ക്കും ഒരു വൃത്തികെട്ട ഫോട്ടോസൊക്കെ അയച്ചു കൊടുത്തു. എനിക്ക് ഇപ്പോള്‍ പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്…. ആര്യാ കൃഷണ പറയുന്നു.

എന്റെ പഴയ അക്കൗണ്ട് ഹാക്ക് ചെയ്തിട്ടാണ് അയാള്‍ അങ്ങനെയൊക്കെ ചെയ്തത്. ഞാനിത് സൈബര്‍ സെല്ലില്‍ പോയപ്പോള്‍ ഇയാള്‍ ഏഴ് മാസം മുന്‍പ് പാസ്സ്വേര്‍ഡും യൂസര്‍ ഐ ഡിയും മാറ്റിയതുകാരണം അവര്‍ക്ക് അത് ഡീആക്ടിവേറ്റ് ചെയ്യാന്‍ സാധിച്ചില്ല . സൈബറിലോക്കെ ഞാന്‍ പരാതി കൊടുത്തിരുന്നു. ഞാനല്ല ഇങ്ങനെ ചെയ്തത്. പൊട്ടിക്കരഞ്ഞ് ആശാ പറയുന്നതിനിടെ അയല്‍വാസികള്‍ ആശയെ ചേര്‍ത്തുപിടിച്ച് പറയുന്നു ഇത് അമ്മയില്ലാത്ത കുഞ്ഞുങ്ങളാണ്… ഈ കുഞ്ഞു അങ്ങനെയുള്ള ഒരുപെണ്‍കുട്ടിയല്ല, അന്ന് സാരിയെടുത്ത് തൂങ്ങാന്‍ ശ്രമിച്ച ഇവളെ രക്ഷിച്ചത് അയല്‍വാസികളായ ഞങ്ങളായിരുന്നു… അപ്പോഴും വിതുമ്പലടക്കാനാകാതെ ആര്യ പറഞ്ഞകൊണ്ടേ ഇരുന്നു… ഞാന്‍ അല്ല അത് ചെയ്തത്, ഞാന്‍ അങ്ങനെ നടക്കുന്ന പെണ്ണല്ല…തന്റെ ഭാര്യയുടേതെന്ന പേരില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ അവളുടേതല്ലെന്ന് തനിക്ക് നൂറുശതമാനം ഉറപ്പുണ്ടെന്ന് ആര്യയുടെ ഭര്‍ത്താവും പ്രതികരിക്കുന്നു. ഇത് അവളോട് വൈരാഗ്യമുള്ള ആരോ ആണ് ചെയ്തതെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ആര്യയുടെ ഭര്‍ത്താവ് പറയുന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS