12കാരന്റെ മരണം ഗെയിമില്‍ തോറ്റതു കൊണ്ടുള്ള ആത്മഹത്യയോ ? കോവളത്ത് ആണ്‍കുട്ടി പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്…

കോവളത്ത് 12കാരന്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്. യൂട്യൂബ് ദൃശ്യങ്ങള്‍ അനുകരിച്ച് മണ്ണെണ്ണ തേച്ചു തീപ്പെട്ടി ഉരച്ചതാണോ, ഗെയിം ടാസ്‌കാണോ അപകടകാരണമെന്ന സംശയത്തിലാണ് പോലീസ്. വെങ്ങാനൂര്‍- ചാവടിനട റോഡില്‍ ഗാന്ധിസ്മാരക ആശുപത്രിക്കു സമീപം പ്രസരാലയത്തില്‍ ശിവനാരായണനാണ് മരിച്ചത്. ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥനായ ആര്‍. പ്രകാശിന്റെ മകനാണ്. വെങ്ങാനൂര്‍ വി.പി.എച്ച്.എസ്.എസിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് ശിവനാരായണന്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ന് 90 ശതമാനം പൊള്ളലേറ്റ ശിവനാരായണനെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു ശസ്ത്രക്രിയയ്ക്കു തയാറെടുക്കവെ രാത്രിയാണ് മരണം. ഇതേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…കുട്ടിക്കാലം മുതല്‍ തന്നെ ശിവ നാരായണന്‍ ഓവര്‍ ആക്ടീവായിരുന്നു. സംഭവദിവസം ശിവനാരായണനും മുത്തശ്ശിയും മാത്രമായിരുന്നു വീട്ടില്‍. ഉച്ചയ്ക്ക് മുത്തശ്ശി കുളിക്കാന്‍ പോയപ്പോള്‍ മണ്ണെണ്ണ എടുത്ത് ശിവനാരായണന്‍ മറ്റൊരു ബാത്ത്റൂമില്‍ കയറി. കുളി കഴിഞ്ഞ് തിരിച്ചെത്തിയ മുത്തശ്ശി കണ്ടത് അടുക്കളഭാഗത്ത് ശരീരം കത്തിക്കരിഞ്ഞു നിലവിളിക്കുന്ന ചെറുമകനെ. ഉടന്‍ തിരുവനന്തപുരം…

Read More

തിരുവനന്തപുരത്ത് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍ ! മരിച്ചത് അടൂര്‍ സ്വദേശിനിയായ 21കാരി; ആത്മഹത്യയെന്ന് സംശയം…

കഴക്കൂട്ടത്ത് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ എഞ്ചിനിയറിംഗ് കോളജിലെ മൂന്നാം വര്‍ഷ ആര്‍ക്കിടെക്ട് വിദ്യാര്‍ത്ഥിനി അടൂര്‍ സ്വദേശിനി അഞ്ജന (21)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഭക്ഷണം കഴിക്കാന്‍ കാണാത്തതിനാല്‍ സഹപാഠി മുറിയിലെത്തി നോക്കിയപ്പോഴാണ് അഞ്ജനയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗുളികകള്‍ അമിത അളവില്‍ കഴിച്ചതാകാം മരണകാരണം എന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണം ആരംഭിച്ചു.

Read More

17കാരന്റെ ആത്മഹത്യ പോലീസിന്റെ മര്‍ദ്ദനത്തെത്തുടര്‍ന്നെന്ന് നാട്ടുകാര്‍ ! ജീവിതം തകര്‍ക്കുമെന്ന്‌ പോലീസ് ഭീഷണിപ്പെടുത്തിയത് മാനസിക സമ്മര്‍ദ്ദമുണ്ടാക്കി…

കളമശേരിയില്‍ 17കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള കുട്ടികളില്‍ ഒരാള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പോലീസിനെതിരേ നാട്ടുകാര്‍. കുട്ടിയുടെ മരണം പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. കേസിലുള്‍പ്പെട്ട കുട്ടികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നും ജീവിതം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാര്‍ ആരോപിച്ചു. അവശനിലയിലായ കുട്ടികള്‍ വെള്ളിയാഴ്ച രാത്രി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയെന്നും മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ കുട്ടികളെ ഉപദ്രവിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസിലായതോടെ വീട്ടുകാര്‍ക്കൊപ്പം വിട്ടുവെന്നും പോലീസ് വിശദീകരിച്ചു. ഗ്ലാസ് ഫാക്ടറി കോളനിക്കാരനായ പതിനേഴുകാരനാണ് രാവിലെ എട്ടുമണിയോടെ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. കണ്ടയുടനെ കുട്ടിയെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റും.

Read More

നെയ്യാറ്റിന്‍കരയില്‍ 15കാരി ജീവനൊടുക്കിയ സംഭവം ! 18കാരനായ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍; പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തതിന് ഇയാള്‍ക്കെതിരേ പോക്‌സോ കേസും…

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത 15 കാരിയുടെ ആണ്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലായിരുന്ന കൊടങ്ങാവിള സ്വദേശി ജോമോന്‍ ഇന്നലെ രാത്രിയോടെയാണ് നെയ്യാറ്റിന്‍കര പൊലീസിന്റെ പിടികൂടിയിലായത്. നെയ്യാറ്റിന്‍കര അതിയന്നൂരില്‍ ഒന്‍പതാം ക്ലാസുകാരിയെ വെള്ളിയാഴ്ച വൈകുന്നേരമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുന്‍പ് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് വീട്ടില്‍ വന്നിരുന്നുവെന്ന് പെണ്‍കുട്ടിയുടെ സഹോദരി വെളിപ്പെടുത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് നിലവില്‍ ഇയാള്‍ക്കെതിരെ കേസ് ഉണ്ട്. പെണ്‍കുട്ടി മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. കാര്യക്ഷമമായ അന്വേഷണം നടത്തുമെന്ന പൊലീസിന്റെ ഉറപ്പിന്മേല്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന് പിന്നലെ സംഭവത്തില്‍ ദുരൂഹത ആരോപിച്ച്ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞാണ് പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ കൊടങ്ങാവിള സ്വദേശി ജോമോന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ…

Read More

റംസി യൂണിവേഴ്‌സിറ്റി തലത്തില്‍ വരെ മെഡല്‍ നേടിയ കായിക താരം ! സ്‌കൂള്‍ കാലഘട്ടം മുതല്‍ ഹാരിസുമായി പ്രണയം; അവസാന ഫോണ്‍ വിളി ബ്ലേഡ് കൊണ്ട് കൈയ്യില്‍ വരയുകൊണ്ടിരിക്കുമ്പോള്‍…

കാമുകന്‍ വിവാഹത്തില്‍ നിന്നു പിന്മാറിയതിനെത്തുടര്‍ന്ന് കൊട്ടിയത്ത് ജീവനൊടുക്കിയ റംസി കായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭ. ബാസ്‌ക്കറ്റ് ബോള്‍, സോഫ്റ്റ് ബോള്‍, ഹാന്‍ഡ് ബോള്‍ എന്നീ കായിക ഇനങ്ങളില്‍ സംസ്ഥാനതലം വരെ എത്തിയ ടീമില്‍ അംഗമായിരുന്നു ഈ പെണ്‍കുട്ടി. പവര്‍ലിഫ്റ്റിംഗില്‍ യൂണിവേഴ്സിറ്റി തല മെഡലും നേടിയിട്ടുണ്ട്. സ്‌കൂള്‍തലം മുതല്‍ കാട്ടിയിരുന്ന കായിക മേഖലയിലെ മികവ് കൊല്ലം എസ്എന്‍ വിമന്‍സ് കോളജില്‍ പഠിക്കുമ്പോഴും റംസി തുടര്‍ന്നിരുന്നു. എന്നാല്‍ പഠനകാലം മുതല്‍ തുടങ്ങിയ പ്രണയം പത്തു വര്‍ഷത്തിനു ശേഷം പരാജയമായപ്പോള്‍ ആത്മഹത്യയില്‍ റംസി അഭയം തേടുകയായിരുന്നു. ഹാരീസിന് ജോലി ലഭിക്കുന്ന മുറയ്ക്ക് വിവാഹം നടത്താനായിരുന്നു ധാരണ. ഇരു കുടുംബങ്ങളും അറിഞ്ഞതും അംഗീകരിച്ചതുമായ പ്രണയമായിരുന്നു ഹാരീസിന്റെയും റംസിയുടെയും. ചെറു പ്രായം മുതല്‍ തുടങ്ങിയ പ്രണയം ഇരുവീട്ടുകാരും അറിഞ്ഞിരുന്നു. പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം നടത്താം എന്ന തീരുമാനത്തിലായിരുന്നു. ഇളയ സഹോദരിയുടെ വിവാഹം നടക്കേണ്ട സാഹചര്യം…

Read More

ആരും എന്നെ രക്ഷിക്കാന്‍ ശ്രമിക്കരുതേ…കാമുകിയുടെ അവഗണനയില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി ! മരിച്ചത് രണ്ടു കുട്ടികളുടെ പിതാവായ 40കാരന്‍…

കാമുകിയുടെ അവഗണനയില്‍ മനംനൊന്ത് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ നാല്‍പ്പതുകാരന്‍ ജീവനൊടുക്കി. തിരുവൊട്ടിയൂരില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. എസാനിമൂര്‍ത്തി കോവില്‍ സ്ട്രീറ്റില്‍ താമസിക്കുന്ന സെല്‍വമാണ് മരിച്ചത്. ആശാരിപ്പണി ചെയ്യുന്നയാളാണ് സെല്‍വം. ഭാര്യയും മക്കളും ഉള്‍പ്പെടുന്ന കുടുംബത്തോടൊപ്പമാണ് സെല്‍വം താമസിച്ചിരുന്നത്. ഇയാള്‍ക്ക് പരിസരത്തുള്ള ഒരു സ്ത്രീയുമായി പ്രേമബന്ധമുണ്ടായിരുന്നു. ഇതറിഞ്ഞ സെല്‍വത്തിന്റെ ഭാര്യ കഴിഞ്ഞയിടെ ആ സ്ത്രീയെ നേരില്‍ക്കണ്ട് വഴക്കുണ്ടാക്കിയിരുന്നു. അതിനുശേഷം സ്ത്രീ സെല്‍വവുമായി അകന്നതായി പറയപ്പെടുന്നു. കാമുകി തുടര്‍ച്ചയായി അവഗണിച്ചതോടെ വിഷമത്തിലായ ഇയാള്‍ കഴിഞ്ഞദിവസം റോഡിലിറങ്ങി ദേഹത്ത് പെട്രോളൊഴിച്ച് സ്വയം തീക്കൊളുത്തുകയായിരുന്നു. തന്നെ രക്ഷിക്കാന്‍ ശ്രമിക്കരുതെന്ന് ചുറ്റുംകൂടിയിരുന്നവരോട് ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍, നാട്ടുകാര്‍ ഇടപെട്ട് തീക്കെടുത്തി സെല്‍വത്തെ ആംബുലന്‍സില്‍ കില്‍പ്പോക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംഭവത്തില്‍ സാത്തങ്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Read More

വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും ലൈംഗികത അനുവദിച്ചില്ല; ഭാര്യയുടെ പ്രവൃത്തിയില്‍ മനംനൊന്തം ഭര്‍ത്താവ് ജീവനൊടുക്കി;മരുമകള്‍ക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് കേ്‌സ് കൊടുത്ത് അമ്മായിയമ്മ…

മകന്‍ ആത്മഹത്യ ചെയ്യാന്‍ കാരണം മരുമകള്‍ ലൈംഗികത നിഷേധിച്ചിട്ടാണെന്ന് ചൂണ്ടിക്കാട്ടിയുള്ള മാതാവിന്റെ പരാതിയില്‍ പോലീസ് 32കാരിയ്‌ക്കെതിരേ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസെടുത്തു. അഹമ്മദാബാദിലെ മണി നഗറുകാരിയായ ഗീതാപാര്‍മര്‍ എന്ന യുവതിക്കെതിരേ ഷഹേര്‍ കോട്ട്ഡാ പോലീസാണ് കേസെടുത്തത്. വിവാഹം കഴിഞ്ഞ് 22 മാസമായിട്ടും മകന്‍ സുരേന്ദ്ര സിന്‍ഹയുമായി യുവതി ലൈംഗികതയ്ക്ക് സമ്മതിക്കാത്ത സാഹചര്യത്തില്‍ മകന്‍ കടുത്ത വിഷാദം ബാധിച്ചാണ് മരിച്ചതെന്നാണ് സുരേന്ദ്രയുടെ മാതാവിന്റെ ആരോപണം. 55 കാരിയായ മാതാവ് മ്യുലി പാര്‍മറിന്റെ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്. ആദ്യ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് സുരേന്ദ്ര സിന്‍ഹ രണ്ടു വിവാഹബന്ധം വേര്‍പെടുത്തിയ ഗീതയെ വിവാഹം കഴിച്ചത്. റെയില്‍വേ ജീവനക്കാരനായിരുന്ന സുരേന്ദ്ര സിന്‍ഹയും ഗീതയും തമ്മിലുള്ള വിവാഹം 2018 ഒക്ടോബറിലായിരുന്നു. 2016ല്‍ സിന്‍ഹ ആദ്യ ഭാര്യയില്‍ നിന്നും വിവാഹമോചനം നേടിയിരുന്നു. മറ്റു രണ്ടു പേരുമായുള്ള വിവാഹ ബന്ധം ആചാരപ്രകാരം വേര്‍പെടുത്തിയാണ് ഗീതയും എത്തിയത്. വിവാഹത്തിന്…

Read More

ഞാന്‍ വഞ്ചിക്കപ്പെട്ടു, ആരെയും വിശ്വസിക്കാന്‍ കഴിയില്ല ! സിനിമാലോകത്തു നിന്ന് ഒരു മരണവാര്‍ത്തകൂടി; നടി അനുപമ പഥക്കിനെ മരിച്ച നിലയില്‍ കണ്ടെത്തി; താരത്തിന്റെ അവസാന വീഡിയോ ചര്‍ച്ചയാകുന്നു…

ഭോജ്പുരി നടി അനുപമ പഥക്കിനെ (40) മുംബൈ ദാഹിസറിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശിയായ നടി ഞായറാഴ്ചയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ടിവി ഷോകളിലൂടെ സിനിമയിലെത്തിയ താരം ബോളിവുഡില്‍ സജീവമാകുന്നതിനായി താമസം മുംബൈയിലേക്ക് മാറ്റുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് താന്‍ വഞ്ചിക്കപ്പെട്ടുവെന്നും ആരെയും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും സമൂഹമാധ്യമത്തില്‍ ഒരു വിഡിയോ പങ്കുവച്ചിരുന്നു. നടിയുടെ ഫ്‌ളാറ്റില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്കു കാരണമായി പറയുന്നത്. മനീഷ് ഝാ എന്നയാളെക്കുറിച്ച് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. മേയില്‍ ഇയാള്‍ തന്റെ ഇരുചക്ര വാഹനം വാങ്ങിയതാനും തിരികെ നല്‍കാന്‍ വിസമ്മതിച്ചതായും കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം ഹിന്ദി ടെലിവിഷന്‍ താരവും മോഡലുമായ സമീര്‍ ശര്‍മയെ (44) മുംബൈ മലാഡ് വെസ്റ്റിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സിനിമ-സീരിയല്‍ മേഖലയുമായി ബന്ധപ്പെട്ട നിരവധി…

Read More

പ്രമുഖ ടെലിവിഷന്‍ അവതാരകയെ മരിച്ച നിലയില്‍ കണ്ടെത്തി; ലോക്ക്ഡൗണിനെത്തുടര്‍ന്ന് വരുമാനം കുറഞ്ഞതിനാല്‍ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സൂചന…

പ്രമുഖ ടെലിവിഷന്‍ അവതാരക പ്രിയ ജുനേജയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് പ്രിയയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഈസ്റ്റ് ഡല്‍ഹിയിലെ വീട്ടിലാണ് പ്രിയ താമസിച്ചിരുന്നത്. പ്രിയയെ പുറത്തേക്ക് കാണാതായപ്പോള്‍ മാതാപിതാക്കള്‍ കിടപ്പുമുറിയിലെത്തി പരിശോധിച്ചപ്പോള്‍ ഫാനില്‍ കെട്ടി തൂങ്ങിയ നിലയില്‍ പ്രിയയെ കണ്ടെത്തുകയായിരുന്നു. സ്വയം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യപ്രവര്‍ത്തകരെത്തി പരിശോധിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രാജ്യമാകെ കോവിഡ് വ്യാപിച്ച സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രിയയ്ക്ക് ജോലി കുറവായിരുന്നു. ഇതോടെ വരുമാനവും കുറഞ്ഞതോടെ പ്രിയ സമ്മര്‍ദ്ദത്തിലായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു. ടെലിവിഷന്‍ ചാനലുകളില്‍ വിനോദപരിപാടികള്‍ അവതരിപ്പിച്ചാണ് പ്രിയ പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് വാര്‍ത്താ അവതാരകയായും ജോലി ചെയ്തിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ജോലി കുറവായതോടെ സ്വന്തമായി ഒരു യൂട്യൂബ് ചാനലും പ്രിയ ആരംഭിച്ചിരുന്നു. കോവിഡിനെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍…

Read More

തെരുവില്‍ പുഴുവരിച്ച് കിടന്നപ്പോള്‍ എടുത്തുകൊണ്ടു വന്ന് സ്വന്തം കുഞ്ഞിനെപ്പൊലെ വളര്‍ത്തി ! ഉടമയുടെ മരണത്തിനു പിന്നാലെ കെട്ടിടത്തില്‍ നിന്ന് എടുത്തു ചാടി മരണം വരിച്ച് വളര്‍ത്തുനായ…

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ നിരവധി കഥകളാണ് നാം കേട്ടിരിക്കുന്നത്. മനുഷ്യരോട് ഏറ്റവും സ്‌നേഹമുള്ള ജീവി എന്നാണ് നായകളെ കരുതുന്നത്. ജപ്പാനിലെ ഹാച്ചിക്കോയുടെ കഥ കേള്‍ക്കാത്തവരുണ്ടാകില്ല. ഇതിനു സമാനമായ ഒരു ബന്ധത്തിന്റെ കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു ഡോക്ടറിന്റെയും അവരുടെ വളര്‍ത്തുനായയുടെയും കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കരളലിയിക്കുന്നത്. ഉടമയുടെ മരണത്തിനു പിന്നാലെ കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി ജീവനവസാനിപ്പിച്ച നായയെക്കുറിച്ചാണ് എല്ലാ ചര്‍ച്ചകളും. ഉത്തര്‍ പ്രദേശിലാണ് സംഭവം. കാണ്‍പുരിലെ ബാര-2 ഏരിയയില്‍ താമസിക്കുന്ന ഡോ. അനിതരാജ് സിങിന്റെ മരണത്തിന് പിന്നാലെയാണ് വളര്‍ത്തുനായ ജയ ഉയരമേറിയ കെട്ടിടത്തിനു മുകളില്‍ കയറി താഴേക്ക് ചാടിയത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് ഡോ. അനിത രാജ് മരിച്ചത്. മൃതദേഹം ഇവരുടെ അപ്പാര്‍ട്ട്മെന്റില്‍ എത്തിച്ചതിനു തൊട്ടു പിന്നാലെയാണ് ഇവരുടെ വളര്‍ത്തുനായ കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേയ്ക്കു ചാടിയതെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട്…

Read More