അമ്മയുടെ ചികിത്സയ്ക്കായി ലക്ഷങ്ങള്‍ കിട്ടി ! എന്നാല്‍ ഇപ്പോള്‍ വരുന്നത് ഭീഷണിപ്പെടുത്തിയുള്ള ഫോണ്‍കോളുകള്‍;ലൈവില്‍ പൊട്ടിക്കരഞ്ഞ് വര്‍ഷ…

ദിവസങ്ങള്‍ക്കു മുമ്പ് അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായമഭ്യര്‍ഥിച്ച വര്‍ഷ എന്ന യുവതിയ്ക്കു നേരെ നിരവധി ആളുകളാണ് സഹായ ഹസ്തവുമായി ചെന്നത്. 50 ലക്ഷത്തിനു മുകളില്‍ സഹായധനം ലഭിച്ചുവെന്നാണ് വിവരം. എന്നാല്‍ ഇതേ യുവതി ഫേസ്ബുക്ക് ലൈവില്‍ വീണ്ടുമെത്തിയത് പൊട്ടിക്കരഞ്ഞു കൊണ്ടാണ്. അന്ന് സഹായിക്കാന്‍ ഒപ്പം നിന്നവര്‍ ഇന്ന് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നു പറഞ്ഞാണ് വര്‍ഷ പൊട്ടിക്കരയുന്നത്. ഫോണില്‍ വിളിച്ച് ഒട്ടേറെ പേര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ജീവനോടെ മടങ്ങിപോകാന്‍ കഴിയുന്ന കാര്യം ഉറപ്പില്ലെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് വര്‍ഷ പറയുന്നു. സമൂഹമാധ്യമങ്ങള്‍ വഴി ചാരിറ്റി നടത്തുന്ന സാജന്‍ കേച്ചേരി എന്ന വ്യക്തിയുടെ പേരെടുത്ത് പറഞ്ഞാണ് വര്‍ഷ വീഡിയോ ചെയ്തിരിക്കുന്നത്. അമ്മയുടെ ചികില്‍സയ്ക്കായി ലഭിച്ച പണത്തില്‍ നിന്നും അവര്‍ ആവശ്യപ്പെടുന്നവര്‍ക്ക് പണം നല്‍കണം എന്നാണ് ആവശ്യം. ഇനിയും മൂന്നുമാസത്തോളം കൊച്ചിയില്‍ തന്നെ തുടരേണ്ട അവസ്ഥയിലാണ് വര്‍ഷ. അമ്മയുടെ ആദ്യ ചെക്കപ്പ് പോലും കഴിഞ്ഞിട്ടില്ല. അതു…

Read More

നിനക്ക് എന്റെ ഭാര്യയെത്തന്നെ കമന്റടിക്കണോടാ ! നടി ശ്രീയ ശരണിന്റെ ഫേസ്ബുക്ക് ലൈവില്‍ അശ്ലീല കമന്റടിച്ച ആരാധകന് ചുട്ട മറുപടിയുമായി ഭര്‍ത്താവ് ആന്ദ്രേ…

ലോക്ക് ഡൗണ്‍ കാലത്ത് സിനിമാതാരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ലൈവുമായി സജീവമാണ്. എന്നാല്‍ ഇത്തരം ലൈവ് വരുമ്പോള്‍ ചിലര്‍ക്ക് അശ്ലീല കമന്റടിക്കാതെ ഇരിക്കപ്പൊറുതിയുണ്ടാവില്ല. ഇത്തരത്തില്‍ നടി ശ്രീയ ശരണിന്റെ ഫേസ്ബുക്ക് ലൈവില്‍ അശ്ലീല കമന്റടിച്ച ആരാധകന് കിട്ടിയത് നല്ല ചുട്ട മറുപടിയാണ്. എന്നാല്‍ മറുപടി നല്‍കിയത് ശ്രീയയുടെ ഭര്‍ത്താവ് ആന്ദ്രേ കോഷീവ് ആണെന്നു മാത്രം. ആരാധകന്റെ കമന്റിനുള്ള മറുപടി കേട്ട് കമന്റിട്ടയാള്‍ മാത്രമല്ല വായിച്ചവരെല്ലാം ഞെട്ടിപ്പോയി. ആന്ദ്രേയുടെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു നടി ലൈവില്‍ എത്തിയത്. ലൈവില്‍ ശ്രീയയ്ക്കൊപ്പം ഭര്‍ത്താവും ഉണ്ടായിരുന്നു.ശ്രീയ സംസാരം തുടര്‍ന്നു കൊണ്ടിരിക്കെ ഒരു ആരാധകന്‍ നടിയുടെ ശരീരഭാഗത്തെക്കുറിച്ച് അശ്ലീലകമന്റ് പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ കമന്റ് നടി വായിക്കാനിടയായി. അതുകേട്ടാണ് മറുപടിയുമായി ഭര്‍ത്താവ് ആന്ദ്രേ തന്നെ രംഗത്ത് എത്തിയത്. ‘ഞാന്‍ നിങ്ങളോട് യോജിക്കുന്നു. നിങ്ങള്‍ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ആ ശരീരഭാഗത്തെക്കുറിച്ച് ഇനിയും കൂടുതല്‍ കമന്റുകള്‍…

Read More

15 ദിവസമായി ഭക്ഷണം നല്‍കുന്നില്ല ! തിളച്ച എണ്ണയില്‍ കൈ മുക്കി പൊള്ളിക്കുകയും ക്രൂരമായ ലൈംഗിക പീഡനവും;സൗദിയിലെത്തിയ ബംഗ്ലാദേശി യുവതിയെ ക്രൂരമായി പീഡിപ്പിച്ച തൊഴിലുടമ; രക്ഷിക്കണമെന്നാവശ്യപ്പെട്ട് 25കാരിയുടെ ഫേസ്ബുക്ക് ലൈവ്

സൗദി അറേബ്യയില്‍ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി തൊഴിലുടമയില്‍ നിന്ന് നേരിടുന്നത് സമാനതകളില്ലാത്ത പീഡനം.കെട്ടിയിട്ടും ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചും തിളച്ചെണ്ണയില്‍ കൈമുക്കിച്ചും യാതൊരു കരുണയുമില്ലാതെയാണ് ഈ യുവതിയെ തൊഴിലുടമ പീഡിപ്പിക്കുന്നത്. പുറംലോകം പോലും കാണാനാവാതെ ഒരു മുറിയില്‍ പൂട്ടിയിടപ്പെട്ട യുവതി ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് ലൈവിലെത്തിയതോടെയാണ് കൊടും പീഡനത്തിന്റെ വിവരങ്ങള്‍ പുറംലോകം അറിയുന്നത്. രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിറകണ്ണുകളോടെയാണ് യുവതി ലൈവിലെത്തിയത്. 15 ദിവസമായി ഭക്ഷണം പോലും നല്‍കാതെയാണ്് യുവതിയെ മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നത്. ഇനിയും പീഡനം തുടര്‍ന്നാല്‍ താന്‍ മരിച്ചു പോകുിമെന്നും യുവതി പറയുന്നു. തൊഴിലുടമ അറിയാതെ രഹസ്യമായി ലൈവിലെത്തിയ യുവതി ഫേസ്ബുക്കില്‍ യുവതി പോസ്റ്റ് ചെയ്ത വീഡിയോ ആയിരക്കണക്കിന് ആളുകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. മര്‍ദ്ദനം കൂടാതെ ക്രൂരമായ ലൈംഗിക പീഡനത്തിനാണ് ഇയാള്‍ യുവതിയെ വിധേയയാക്കുന്നത്. പൊള്ളലേറ്റ് വികൃതമായ കയ്യുടെ ദൃശ്യങ്ങള്‍ യുവതി ഫേസ്ബുക്ക് ലൈവിലൂടെ പുറത്ത് വിട്ടു.…

Read More

കരഞ്ഞു കലങ്ങിയ കണ്ണും ഇടറുന്ന ശബ്ദവുമായി ആശാ ശരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ! സോഷ്യല്‍ മീഡിയയെ ക്ഷണനേരം കൊണ്ട് ഇളക്കി മറിച്ച പോസ്റ്റിനു കാരണമായ സംഭവം ഇങ്ങനെ…

കരഞ്ഞുകലങ്ങിയ കണ്ണും ഇടറുന്ന ശബ്ദവുമായി, തന്റെ ഭര്‍ത്താവിനെ കാണുന്നില്ലെന്ന് അറിയിച്ച് നടി ആശാ ശരത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിമിഷനേരത്തിനുള്ളില്‍ തരംഗമായിരുന്നു. തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നായിരുന്നു പോസ്റ്റ്. ആശാ ശരത്തിന്റെ സക്കറിയ എന്ന ഭര്‍ത്താവിന് എന്ത് പറ്റിയെന്ന ആകാംഷയിലായി മലയാളികള്‍. നിമിഷം നേരെ കൊണ്ടാണ് ഈ വീഡിയോ ഷെയര്‍ ചെയ്ത് വൈറലയാതും. എന്നാല്‍ വൈകാതെ സത്യം പുറത്തായി. കുറച്ചു ദിവസമായി എന്റെ ഭര്‍ത്താവിനെ കാണുന്നില്ല. പത്തു നാല്‍പത്തിയഞ്ചു ദിവസമായി, സാധാരണ ഇങ്ങനെ പോകുകയാണെങ്കിലും ഉടന്‍ തിരിച്ചുവരാറുള്ളതാണ്. അല്ലെങ്കില്‍ വിളിച്ചു പറയും. ഇതിപ്പോള്‍ ഒരുവിവരവുമില്ല. എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കണം. എപ്പോഴും എന്റെ കൂടെ ഉള്ളവരാണ് നിങ്ങള്‍, ആ ധൈര്യത്തിലാണ് ഞാന്‍ മുന്നോട്ടുപോകുന്നത്. ഭര്‍ത്താവിന്റെ പേര് സക്കറിയ എന്നാണ്. തബലയൊക്കെ വായിക്കുന്ന ആര്‍ടിസ്റ്റ് ആണ്. എന്തെങ്കിലും വിവരം കിട്ടിയാല്‍ കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം.…

Read More

ഇടയാര്‍ ഹരിയുടെ മരണത്തിന് ഉത്തരം പറയേണ്ടത് ആര് ? തുറന്നു പറച്ചിലുമായി ഹരിയുടെ ഭാര്യസഹോദരി; ആര്യാ കൃഷ്ണയുടെ വാക്കുകള്‍ ഹരി പറഞ്ഞതിന് നേര്‍വിപരീതം…

ഓട്ടോഡ്രൈവറായ ഇടയാര്‍ ഹരിയുടെ മരണത്തെത്തുടര്‍ന്നുള്ള വാദപ്രതിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുകയാണ്. മരണം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ച ശേഷം ഹരി ഭാര്യവീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഹരിയുടെ ഭാര്യ ആശാറാണിയ്ക്കും കുടുംബത്തിനുമെതിരേ പ്രതിഷേധം കനക്കുകയാണ്. ‘മരണം വന്ന് എന്റെ കണ്ണില്‍ ചുംബിക്കുമ്പോഴും അവസാന കാഴ്ചയിലെ സ്വപ്നത്തിനു നിന്റെ മുഖമായിരിക്കണം’. ഇതായിരുന്നു ഹരിയുടെ അവസാന വാക്കുകള്‍. മരണത്തിന്റെ മണമുള്ള ഈ വാക്കുകള്‍ ഫേസ്ബുക്കില്‍ കുറിച്ചപ്പോള്‍ ആരും തന്നെ കരുതിയില്ല ഹരി ആത്മഹത്യ ചെയ്യുമെന്ന്. തിരുവനന്തപുരം അമ്പലത്തറ മുട്ടാറിലുള്ള ഭാര്യവീട്ടില്‍ എത്തിയാണ് ഹരി ആത്മഹത്യ ചെയ്തത്. മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഭാര്യയ്ക്കും ഭാര്യ വീട്ടുകാര്‍ക്കുമാണെന്ന് ഹരി പോസ്റ്റ് ചെയ്ത വീഡിയോയില്‍ അദ്ദേഹം പറയുന്നുണ്ട്. അവസാന കുറിപ്പിന് മുമ്പ് ഹരി ഫേസ്ബുക്കില്‍ വീഡിയോ ഇട്ടിരുന്നു. എന്റെ പേരില്‍ സ്റ്റേഷനില്‍ കള്ള കേസ് കൊടുക്കുകയും ഞാന്‍ പരാതി പറഞ്ഞപ്പോള്‍ പെണ്ണുങ്ങള്‍ക്കാണ് മുന്‍ഗണന എന്ന്…

Read More

പോലീസിന്റെ നീക്കം ഒളിച്ചു നിന്ന് ഫേസ്ബുക്കിലൂടെ ലൈവിട്ടു ! സംഭവം വൈറലായതോടെ പോലീസിനു നേരെ തെറിയഭിഷേകം; ഒടുവില്‍ യുവാവിനെ പോലീസ് കുടുക്കി…

മലപ്പുറം:അടിപിടിക്കേസ് അന്വേഷിക്കാനെത്തിയ പോലീസിന്റെ നടപടികള്‍ ഒളിച്ചിരുന്ന് ഫേസ്ബുക്കിലൂടെ ലൈവിട്ട യുവാവിനെ പോലീസ് പിടികൂടി. പോലീസ് നീക്കം സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് നിലമ്പൂര്‍ കരുളായി വക്കീല്‍പ്പടി കല്ലട ഫായിസ് (27) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കരുളായിയിലെ പള്ളിപ്പടിയിലാണ് സംഭവം നടന്നത്. പ്രദേശത്ത് നടന്ന ഒരു അടിപിടിക്കേസ് അന്വേഷിക്കാനെത്തിയ എസ്‌ഐയും സംഘവും വാഹനം നിര്‍ത്തി ചെക്കിംഗ് നടത്തുകയായിരുന്നു. ആ സമയം അവിടെയുണ്ടായിരുന്ന ഫായിസ് തൊട്ടുത്തുള്ള കെട്ടിടത്തില്‍ ഒളിച്ചിരുന്ന് പൊലീസ് നടപടി ഫേസ്ബുക്കില്‍ ലൈവിടുകയായിരുന്നു. റോഡില്‍ പൊലീസിന്റെ പരിശോധന ഉണ്ടെന്നും ആരും ആ വഴി പോകരുതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ലൈവ്. ഇതോടെ വീഡിയോയ്ക്ക് താഴെ പൊലീസിനെതിരേ ആളുകള്‍ തെറിയഭിഷേകം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീഡിയോ ശ്രദ്ധയില്‍ പെട്ടതോടെ ജോലി തടസ്സപ്പെടുത്തിയതിനും ഐടി ആക്ട് പ്രകാരവും ഫായിസിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

Read More

കൂലിപ്പണിക്കാരനും വേണ്ടേ ഒരു ജീവിതം ! കൂലിപ്പണിക്കാരന്‍ ആയതിനാല്‍ വിവാഹം നടക്കുന്നില്ലെന്ന് യുവാവിന്റെ ഫേസ്ബുക്ക് ലൈവ്; വീഡിയോ വൈറലാവുന്നു…

വിദ്യാഭ്യാസ യോഗ്യതയും തൊഴിലും കാരണം വിവാഹം ശരിയാകുന്നില്ലെന്നും താല്‍പര്യമുള്ളവര്‍ അറിയിക്കണമെന്നും അഭ്യര്‍ഥിച്ചു കൊണ്ടുള്ള യുവാവിന്റെ ഫേസ്ബുക്ക് ലൈവ് വൈറലാവുന്നു. കൊല്ലം ജില്ലയിലെ പേരമൂട് സ്വദേശി രാഹുലാണു തന്റെ എല്ലാ മാര്‍ഗങ്ങളും പരാജയപ്പെട്ടതിനാല്‍ ഇത്തരമൊരു ശ്രമം നടത്തിയത്. തന്റെ വിവാഹക്കാര്യം സംസാരിക്കാന്‍ പലര്‍ക്കും നാണക്കേടാണെന്നും അവരെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതിയാണു വീഡിയോ ചെയ്തതെന്നും ഇയാള്‍ പറഞ്ഞു.”എനിക്ക് 29 വയസ്സുണ്ട്. എന്റെ നക്ഷത്രം ഭരണിയാണ്. എസ്എസ്എല്‍സിയാണു വിദ്യാഭ്യാസം. കൂടുതല്‍ വിദ്യഭ്യാസമൊന്നുമില്ല. കൂലിപ്പണിയാണ്. അതെവിടെയും നിവര്‍ന്നു നിന്നു പറയാനുള്ള തന്റേടമുണ്ട്. അതില്‍ അത്മാഭിമാനക്കുറവ് ഒന്നും തന്നെയില്ല. തൊഴിലും വിദ്യഭ്യാസ യോഗ്യതയുമാണു പ്രധാന പ്രശ്‌നം.”രാഹുല്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണു അച്ഛനു സുഖമില്ലാകുന്നത്. തുടര്‍ന്നു വീടിന്റെ ചുമതല ഏറ്റെടുത്തതോടെ പഠനം നിലച്ചു. ഏഴു വര്‍ഷം മുന്‍പ് അച്ഛന്‍ മരിച്ചു. ഇതിനിടയില്‍ സ്ഥിര വരുമാനമുള്ള ഒരു തൊഴില്‍ കണ്ടെത്താനായില്ല. ”ഈ കാണുന്ന ആര്‍ക്കെങ്കിലും അനുകമ്പ തോന്നുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍…

Read More

രക്ഷിച്ചില്ലെങ്കില്‍ വെറും ഒരു മണിക്കൂര്‍ മാത്രമേ ഞങ്ങള്‍ ഇവിടെ ജീവനോടെ ഉണ്ടാവൂ ! ആളുകളുടെ ചങ്കിടിപ്പ് കൂട്ടുന്ന വീഡിയോ പോസ്റ്റ് ചെയ്ത് ചെങ്ങന്നൂരിലെ ഒരു കുടുംബം

പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തില്‍ ആയിരക്കണക്കിന് ആളുകളാണ് പല കെട്ടിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. രക്ഷപ്പെടുത്താനായി വിവിധ വിഭാഗങ്ങളില്‍ പെട്ട ആളുകള്‍ ഊര്‍ജിത ശ്രമം നടത്തുമ്പോഴും കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവര്‍ത്തങ്ങളെ മന്ദീഭവിപ്പിക്കുകയാണ്. പ്രളയദുരിതം രൂക്ഷമായ ചെങ്ങന്നൂരില്‍ ജീവിതം വഴിമുട്ടിയ ഒരു കുടുംബം ഫേസ്ബുക്ക് ലൈവിലൂടെ നടത്തിയ സഹായാഭ്യര്‍ഥന ആളുകളുടെ കണ്ണു നിറയ്ക്കുകയാണ്. ചെങ്ങന്നൂര്‍ പുത്തന്‍കാവ് പള്ളിയ്ക്കും ആറാട്ടുപുഴ ജംഗ്ഷനും ഇടയില്‍ ഇടനാഴിടം ദേവിക്ഷേത്രത്തിനു സമീപമുള്ള നിരവധി കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് വീഡിയോയില്‍ പറയുന്നു. രക്ഷിച്ചില്ലെങ്കില്‍ ഒരു മണിക്കൂറിലധികം ഇവിടെയുള്ളവര്‍ ജീവനോടെയുണ്ടാവില്ലയെന്നും വീടിന്റെ രണ്ടാം നിലയില്‍ അടക്കം വെള്ളം കയറിത്തുടങ്ങിയെന്നും വീഡിയോയില്‍ പറയുന്നു.

Read More

ജനങ്ങള്‍ ഒത്തുകൂടണമെന്നും സമരം ശക്തമാക്കണമെന്നും ആഹ്വാനം ! പോലീസ് വേഷത്തില്‍ ലൈവിലെത്തിയ സീരിയല്‍ നടിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി…

തൂത്തുക്കുടി പ്രശ്‌നത്തില്‍ പൊലീസ് വേഷത്തിലെത്തി സമരത്തിന് ആഹ്വാനം ചെയ്ത സീരിയല്‍ നടി നീളാനിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ ഇറക്കിയതിന് ഇവരെ പോലീസ് അറസ്റ്റു ചെയ്തു.മെയ്മാസത്തിലായിരുന്നു നടിയുടെ പൊലീസ് യൂണിഫോമിലുള്ള ലൈവ്. സീരിയലില്‍ അസി.കമ്മിഷണറായാണ് നടി അഭിനയിക്കുന്നത്. സീരിയില്‍ അഭിനയിക്കുന്ന അതേ വേഷത്തിലാണ് നടി ലൈവില്‍ എത്തിയത്. പലരും ഇത് യഥാര്‍ഥ പൊലീസിന്റെ ലൈവാണെന്ന് കരുതുകയും ചെയ്തു. ജനങ്ങള്‍ ഒത്തുകൂടണമെന്നും സമരം ശക്തമാക്കണമെന്നുമായിരുന്നു നടി വീഡിയോയിലൂടെ ആവശ്യപ്പെട്ടത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. തുടര്‍ന്ന് വന്ന പരാതിയില്‍ പോലീസ് കേസെടുക്കുകയും സെഷന്‍ 419, 153, 500 വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

Read More

ഫ്‌ളാഷ് മോബ് നടത്തിയ പെണ്‍കുട്ടികളെയും കുടുംബത്തെയും തെറി പറഞ്ഞവര്‍ക്ക് ചുട്ട മറുപടി നല്‍കി മൊഞ്ചത്തി ഗായിക; അവസാനം കിടിലന്‍ ഒരു പാട്ടും; വീഡിയോ വൈറല്‍

എന്റെ സുഹൃത്തുക്കളായവരും അല്ലാത്തവരുമായ ഹിന്ദു ക്രിസ്ത്യന്‍ സഹോദരിമാരെ കുറിച്ച് ആലോചിക്കുമ്പോള്‍ വല്ലാത്ത വിഷമം തോന്നുന്നു. സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ സ്വന്തമായി കൈവശം ഉള്ള ‘ഫെയ്സ്ബുക്ക് ആങ്ങിളമാര്‍ അവര്‍ക്കില്ലല്ലോ…. പാവങ്ങള്‍…… എന്നാണ് സൈറാ സലിം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. മലപ്പുറത്ത് എയിഡ്സ് ബോധവല്‍ക്കരണത്തിനായി തട്ടമിട്ട് ഫല്‍ഷ്മോബ് നടത്തിയ പെണ്‍കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയും പെണ്‍കുട്ടികളെ പ്രോല്‍സാഹിപ്പിച്ച ആര്‍.ജെ സൂര്യയെയും ഫെയിസ്ബുക്കിലൂടെ ചീത്തപറയുകയും മോശമാക്കുകയും ചെയ്തവരെയാണ് ഈ യുവഗായിക പരിഹസിക്കുന്നത്. ഇസ്ലാമിനെ ഫ്‌ളാഷ്‌മോബിലൂടെ പൊതുസമൂഹത്തില്‍ തെറ്റിദ്ധരിപ്പിക്കുകയാണ് പെണ്‍കുട്ടികള്‍ ചെയ്തതെന്ന ന്യായീകരണം പറഞ്ഞാണ് ഈ ആങ്ങളമാര്‍ ഇത് ചെയ്യുന്നത്. അതിനായി മോബില്‍ പങ്കെടുത്ത കുട്ടികളുടെ മാതാപിതാക്കളെ വരെ ഇവര്‍ വെറുതെ വിടുന്നില്ലെന്നും സൈറാ സലിം ചൂണ്ടിക്കാട്ടുന്നു. മുസ്്ലിമായ ഒരു വ്യക്തി തെറ്റ് ചെയ്താലും ശരി ചെയ്താലും അതില്‍ വിധിനിര്‍ണയം നടത്തുന്നത് പടച്ചോനാണ്. അത് ആ വ്യക്തിയും പടച്ചോനും തമ്മിലുള്ള കാര്യമാണ്. അത് ഇസ്ലാമിക നിയമത്തിന്…

Read More