സി​നി​മ​യ്ക്കൊ​പ്പം ചി​ത്ര​ക​ല​യി​ലും തി​ള​ങ്ങി കാ​ർ​ത്തി​ക മു​ര​ളി! നാ​ട​ക രം​ഗ​ത്തും സ​ജീ​വ​മാ​ണ്….

ആ​ല​പ്പു​ഴ: അ​ഭി​ന​യ​ത്തി​നൊ​പ്പം ചി​ത്ര​ക​ല​യി​ലും ത​ന്‍റേ​താ​യ സ്ഥാ​നം നേ​ടു​ക​യാ​ണ് ചി​ത്ര​കാ​രി​യും അ​ഭി​നേ​ത്രി​യു​മാ​യ കാ​ർ​ത്തി​ക മു​ര​ളി.

ലോ​ക​മേ ത​റ​വാ​ട് ക​ലാ പ്ര​ദ​ർ​ശ​ന​ത്തി​ൽ ചി​ത്ര​ങ്ങ​ളും കൊ​ളാ​ഷും ഒ​രു​ക്കി​യാ​ണ് സി​ഐ​എ, അ​ങ്കി​ള്‍ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ നാ​യി​ക​യാ​യ കാ​ര്‍​ത്തി​ക ശ്ര​ദ്ധ നേ​ടു​ന്ന​ത്.

ആ​ല​പ്പു​ഴ ക​യ​ര്‍ കോ​ർ​പ​റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​ലാ​ണ് ചി​ത്ര​ങ്ങ​ൾ വച്ചി​രി​ക്കുന്നത്

സൃ​ഷ്ടി സ്‌​കൂ​ൾ ഓ​ഫ് ആ​ർ​ട്സ് ഡി​സൈ​ൻ ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി​യി​ൽ നി​ന്നും പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ കാ​ർ​ത്തി​ക നാ​ട​ക രം​ഗ​ത്തും സ​ജീ​വ​മാ​ണ്.

സാ​ഹി​ത്യ സൃ​ഷ്ടി​ക​ളു​ടെ ഇ​ൻ​സ്റ്റ​ലേ​ഷ​നു​ക​ളും സ്റ്റേ​ജ് ഡി​സൈ​നു​ക​ളും കാ​ര്‍​ത്തി​ക ചെ​യ്യു​ന്നു​ണ്ട്.

സ​മ​കാ​ലി​ക സാഹചര്യങ്ങളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ് കലാസൃഷ്ടി കളെന്ന് കാ​ര്‍​ത്തി​ക പ​റ​യു​ന്നു.

ല​ഗേ ര​ഹോ മു​ന്നാ ഭാ​യ്, ത്രീ ​ഇ​ഡി​യ​റ്റ്‌​സ്, പി​കെ, പാ​നി​പ​റ്റ് തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ള്‍​ക്ക് കാ​മ​റ ച​ലി​പ്പി​ച്ച മും​ബൈ​യി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ബോ​ളി​വു​ഡ് ക്യാ​മ​റാ​മാ​ന്‍ സി.​കെ. മു​ര​ളീ​ധ​ര​ന്‍റെ മ​ക​ളാ​ണ് കാ​ര്‍​ത്തി​ക.

Related posts

Leave a Comment