ച​ട്ടം ലം​ഘിച്ച് മീൻപിടിത്തം! മത്സ്യബന്ധന ബോ​ട്ടി​ന് 2.5 ല​ക്ഷം പി​ഴ

വൈ​പ്പി​ൻ: ച​ട്ടം ലം​ഘിച്ച് ചെ​റു​മ​ത്സ്യ​ങ്ങ​ളെ പി​ടി​ച്ച​തി​നു ഫി​ഷ​റീ​സ്-​മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം സം​യു​ക്ത​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ്റ്റാ​ർ മ​രി​യ എ​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​നു 2.5 ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് കൊ​ച്ചി അ​ഴി​മു​ഖ​ത്ത് എ​ത്തി​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​നെ ഫി​ഷ​റീ​സ് അ​സി. ഡ​യ​റ​ക്ട​ർ ജോ​യ്സ് എ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ട്രോ​ളിം​ഗ് സം​ഘ​മാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

ഗോ​തു​രു​ത്ത് ക​ല്ല​റ​ക്ക​ൽ പൈ​ലി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ബോ​ട്ട്. പ​രി​ശോ​ധ​ന​യി​ൽ ബോ​ട്ടി​ൽ നി​ന്നും 40 ബോ​ക്സ് ചെ​റു മ​ത്സ്യം ക​ണ്ടെ​ടു​ക്കു​ക​യും ഉ​ട​മ​യു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ മ​റ്റു മ​ത്സ്യ​ങ്ങ​ൾ ഫി​ഷ​റീ​സ്ജെ​ട്ടി​യി​ൽ വ​ച്ച് പ​ര​സ്യ​മാ​യി ലേ​ലം ചെ​യ്തു 1,15,106 രൂ​പ സ​ർ​ക്കാ​രി​ലേ​ക്ക് ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്തി​രു​ന്നു.

Related posts