വി​ളി​ച്ച​ത് പി​ണ​റാ​യി സാ​റി​നെ, ഫോ​ണു​മാ​യി പോ​ലീ​സ് മാ​മ​ന്മാ​ർ വീട്ടുപ​ടി​ക്ക​ൽ; സന്തോഷത്തിൽ ഇഹ്സാന


ആ​ലു​വ: ടെ​ലി​ഫോ​ൺ ന​മ്പ​ർ ത​പ്പി​യെ​ടു​ത്ത് ആ​വ​ശ്യ​മ​റി​യി​ച്ച മൂ​ന്നാം ക്ലാ​സു​കാ​രി​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​ക സ്മാ​ർ​ട്ട് ഫോ​ൺ സ​മ്മാ​നം.​

ആ​ലു​വ ക​മ്പ​നി​പ്പ​ടി​യി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി ഇ​ഹ്സാ​ന​യ്ക്കാ​ണ് ഓ​ൺ​ലൈ​ൻ അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ​ത്തി​ൽ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യു​ടെ സ​മ്മാ​നം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​ഴി വീ​ട്ടി​ലെ​ത്തി​യ​ത്.

സ്ക്കൂ​ൾ തു​റ​ക്കു​മ്പോ​ൾ ക്ലാ​സ് അ​റ്റ​ൻ​ഡ് ചെ​യ്യാ​ൻ ഫോ​ണി​ല്ല. ഉ​ണ്ടാ​യി​രു​ന്ന പ​ഴ​യ ഫോ​ൺ കേ​ടാ​യി. ന​ന്നാ​ക്കി​യാ​ലും ശ​രി​യാ​കി​ല്ലെ​ന്ന് ക​ട​ക്കാ​ർ പ​റ​ഞ്ഞു.

പു​തി​യ​ത് മേ​ടി​യ്ക്കാ​ൻ അ​മ്മ​യ്ക്കു നി​വൃ​ത്തി​യു​മി​ല്ല. അ​പ്പോ​ഴാ​ണ് ടെ​ല​ഫോ​ൺ ന​മ്പ​ർ ത​പ്പി​യെ​ടു​ത്ത് കു​ട്ടി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ച​ത്.

ഫോ​ൺ എ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​ൻ സം​ഭ​വം പ​രി​ശോ​ധി​ക്കാ​ൻ എ​ആ​ർ ക്യാ​മ്പി​ലെ സ​ബ് ഇ​ൻ​സ്പ​ക്ട​റാ​യ ജെ. ​ഷാ​ജി മോ​നോ​ട് നി​ർ​ദേ​ശി​ച്ചു. തു​ട​ർ​ന്ന് അ​ദ്ദേ​ഹം അ​ന്വേ​ഷി​ച്ച​തി​ൽ സം​ഭ​വം ശ​രി​യാ​ണെ​ന്നും ഫോ​ൺ ഞ​ങ്ങ​ൾ വാ​ങ്ങി​ക്കൊ​ടു​ത്തോ​ളാ​മെ​ന്നും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പ​ഠി​ക്കാ​ൻ മി​ടു​ക്കി​യാ​യ ഇ​ഹ്സാ​ന​യ്ക്ക് അ​മ്മ മാ​ത്ര​മാ​ണ് കൂ​ട്ടി​നു​ള്ള​ത്. പ​ഠി​ക്കാ​ൻ എ​ന്തൊ​ക്കെ വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദി​ച്ച​പ്പോ​ൾ നി​ഷ്ക​ള​ങ്ക​മാ​യി കു​ട്ടി അ​മ്മ​യെ നോ​ക്കി ചി​രി​ച്ചു.

അ​തി​ന്‍റെ അ​ർ​ഥം മ​ന​സി​ലാ​ക്കി ആ​വ​ശ്യ​ത്തി​നു പു​സ്ത​ക​വും പേ​ന​യു​മൊ​ക്കെ വാ​ങ്ങി ന​ൽ​കി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ യാ​ത്ര​യാ​യ​ത്.

കേ​ര​ളാ പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ആ​ർ. ബി​ജു, ജി​ല്ലാ സെ​ക്ര​ട്ട​റി ജെ. ​ഷാ​ജി മോ​ൻ, പോ​ലി​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. അ​ജി​ത് കു​മാ​ർ, എം.​വി. സ​നി​ൽ എ​ന്നി​വ​രാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്.

Related posts

Leave a Comment