കൈയേറ്റക്കാർക്കുവേണ്ടി തോട്ടിലെ നീരൊഴുക്ക് ഗതിമാറ്റി വിടുന്നു; എല്ലാത്തിനും കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ  പരാതിയുമായി നാട്ടുകാർ


കോ​ട്ട​യം: തോ​ട് കൈ​യേ​റ്റ​ക്കാ​ര്‍​ക്കു​വേ​ണ്ടി പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നീ​രൊ​ഴു​ക്ക് എ​തി​ര്‍ ദി​ശ​യി​ലേ​ക്കു തി​രി​ച്ചു​വി​ടു​ന്ന​താ​യി ആ​ക്ഷേ​പം.മീ​ന​ച്ചി​ലാ​റ്റി​ല്‍​നി​ന്നും പി​റ​യാ​ര്‍ മു​ണ്ട​ക​പ്പാ​ട​ത്തേ​ക്കു​ള്ള ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍ ക​നാ​ല്‍ മേ​ക്കാ​ട് തോ​ടി​ല്‍​നി​ന്നു 300 മീ​റ്റ​ര്‍ കി​ട​ങ്ങൂ​ര്‍-​അ​യ​ര്‍​ക്കു​ന്നം റോ​ഡി​ന​ടി​യി​ലൂ​ടെ കു​റു​കെ​യാ​ണു പോ​കു​ന്ന​ത്.

ക​നാ​ലി​ന്‍റെ ഉ​ള്‍​ഭാ​ഗ​ത്ത് ചി​ല​ഭാ​ഗ​ത്ത് ര​ണ്ട​ടി​യി​ല്‍ താ​ഴെ മാ​ത്ര​മാ​ണു വീ​തി​യു​ള്ള​ത്. തെ​ക്കോ​ട്ടൊ​ഴു​കി മേ​ക്കാ​ട് തോ​ടി​ലെ​ത്തി​യി​രു​ന്ന വെ​ള്ളം വ​ട​ക്കോ​ട്ടൊ​ഴു​ക്കി ഇ​റി​ഗേ​ഷ​ന്‍ ക​നാ​ലി​ലേ​ക്കു തി​രി​ച്ചു​വി​ടാ​നാ​ണു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​പ്പോ​ള്‍ കാ​ന ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.

ര​ണ്ട​ടി പോ​ലും വീ​തി​യി​ല്ലാ​ത്ത​തും കൃ​ഷി​ക്കു​വേ​ണ്ടി വെ​ള്ളം കൊ​ണ്ടു​പോ​കാ​ന്‍ മാ​ത്രം ഉ​ണ്ടാ​ക്കി​യ​തു​മാ​യ ചെ​റു ക​നാ​ലി​ലേ​ക്കാ​ണ് 20 മീ​റ്റ​ര്‍​വ​രെ വീ​തി​യു​ള്ള തോ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യി​രു​ന്ന വെ​ള്ളം തി​രി​ച്ചൊ​ഴു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്.

വെ​ള്ള​പ്പൊ​ക്കം ത​ട​യാ​നെ​ന്ന​പേ​രി​ല്‍ തോ​ട് നേ​ര​ത്തെ​ത​ന്നെ അ​ട​ച്ചു​കെ​ട്ടി​യ​തും തോ​ട്ടി​ലേ​ക്കു​ള്ള ഒ​ഴു​ക്കെ​ല്ലാം വ​ഴി തി​രി​ച്ചു​വി​ടു​ന്ന​തും മേ​ക്കാ​ട്‌​തോ​ട് പൂ​ര്‍​ണ​മാ​യി കൈ​യേ​റി നി​ക​ത്താ​നു​ള്ള നീ​ക്ക​മാ​ണെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​രോ​പി​ക്കു​ന്നു. ഇ​റി​ഗേ​ഷ​ന്‍ ക​നാ​ല്‍ ചെ​ളി​നി​റ​ഞ്ഞ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യാ​ല്‍ പി​റ​യാ​ര്‍ മു​ണ്ട​ക​പ്പാ​ട​ത്ത് കൃ​ഷി അ​സാ​ധ്യ​മാ​കും.

കി​ട​ങ്ങൂ​രി​ല്‍ മീ​ന​ച്ചി​ലാ​റി​നേ​യും പി​റ​യാ​ര്‍ മു​ണ്ട​ക​പ്പാ​ട​ത്തേ​യും ബ​ന്ധി​പ്പി​ക്കു​ന്ന മേ​ക്കാ​ട് തോ​ട് പൂ​ര്‍​ണ​മാ​യി നി​ക​ത്തി​യെ​ടു​ക്കാ​ന്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ശ്ര​മം ന​ട​ക്കു​ക​യാ​ണ്.ആ​റ്റി​ല്‍ തോ​ട് ആ​രം​ഭി​ക്കു​ന്നി​ട​ത്ത് 20 മീ​റ്റ​ര്‍ വീ​തി​യു​ണ്ട്. 1962ല്‍ ​കി​ട​ങ്ങൂ​രി​ല്‍ വ​ലി​യ​പാ​ലം പ​ണി​ത​പ്പോ​ള്‍ തോ​ട്ടി​ല്‍ ചെ​റി​യ​പാ​ലം ഉ​ണ്ടാ​ക്കി​യാ​ണ് അ​പ്രോ​ച്ച് റോ​ഡ് ഉ​ണ്ടാ​ക്കി​യ​ത്.

കി​ട​ങ്ങൂ​ര്‍ ജം​ഗ്ഷ​ന്‍ മു​ത​ല്‍ വ​ലി​യ​പാ​ലം വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തെ നീ​രൊ​ഴു​ക്കി​നു കു​റു​കെ​യാ​ണ് റോ​ഡ് നി​ര്‍​മാ​ണം ന​ട​ന്ന​ത്. റോ​ഡ് വ​ന്ന​തോ​ടെ നീ​രൊ​ഴു​കി​യി​രു​ന്ന ഇ​ട​ങ്ങ​ളും ചെ​റു​തോ​ടു​ക​ളും ഓ​രോ​ന്നോ​രോ​ന്നാ​യി നി​ക​ത്തി കൈ​യേ​റു​ക​യോ റോ​ഡു​ണ്ടാ​ക്കു​ക​യോ ചെ​യ്തു.

തോ​ടു​ക​ളി​ല്‍ ഏ​റ്റ​വും വ​ലു​തും അ​വ​ശേ​ഷി​ച്ചി​രു​ന്ന​തു​മാ​യ മേ​ക്കാ​ട്‌​തോ​ട് വെ​ള്ള​പ്പൊ​ക്കം ത​ട​യാ​നെ​ന്ന​ പേ​രി​ല്‍ കു​റെ വ​ര്‍​ഷം മു​ന്പേ കു​റു​കെ കെ​ട്ടി​യ​ട​ച്ചു.പാ​ടം ഇ​തി​ന​കം വ്യാ​പ​ക​മാ​യി നി​ക​ത്ത​പ്പെ​ട്ടു​ക​ഴി​ഞ്ഞു.

അ​ശാ​സ്ത്രീ​യ നി​ര്‍​മി​തി​ക​ള്‍​ക്കു ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൂ​ട്ടു​നി​ല്‍​ക്കു​ന്ന​തും അ​തി​നു ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന്‍റെ പേ​രി​ടു​ന്ന​തും വ​ലി​യ അ​ഴി​മ​തി​യു​ടെ സാ​ധ്യ​ത​യി​ലേ​ക്കാ​ണ് വി​ര​ല്‍ ചൂ​ണ്ടു​ന്ന​തെ​ന്നും മീ​ന​ച്ചി​ല്‍ ന​ദീ​സം​ര​ക്ഷ​ണ സ​മി​തി ആ​രോ​പി​ച്ചു.

Related posts

Leave a Comment