‘പ​ല സീ​റ്റു​ക​ളി​ലും ബി​ജെ​പി വോ​ട്ട് മ​റി​ച്ചി​ട്ടു​ണ്ട്; എ​ന്നാ​ലും തു​ട​ർ​ഭ​ര​ണം ഉ​റ​പ്പ് ’; യു​ഡി​എ​ഫ് പ്ര​തി​പ​ക്ഷ​ത്തു നി​ന്നാ​ൽ പ്രതിപക്ഷനേതൃസ്ഥാനം ലീഗിന്; സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ൻ തുറന്ന് പറയുന്നു…


എം.​ജെ ശ്രീ​ജി​ത്ത്
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തു​ട​ർ​ഭ​ര​ണം ഉ​റ​പ്പെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ൻ. ന​ല്ല ഭൂ​രി​പ​ക്ഷ​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രും.

വോ​ട്ട് പെ​ട്ടി​യി​ലാ​യ​തി​നാ​ൽ ഭൂ​രി​പ​ക്ഷം എ​ത്ര സീ​റ്റു​ക​ളെ​ന്ന് പ​റ​യു​ന്നി​ല്ല. എ​ല്ലാ മേ​ഖ​ല​യി​ലും എ​ൽ​ഡി​എ​ഫി​ന് മു​ൻ​തൂ​ക്ക​മു​ണ്ട്. കേ​ര​ള കോ​ൺ​ഗ്ര​സ് എ​ൽ​ഡി​എ​ഫി​ലേ​ക്കു വ​ന്ന​തോ​ടെ മ​ധ്യ​തി​രു​വി​താം​കൂ​റി​ൽ 10 സീ​റ്റു​ക​ൾ കൂ​ടു​ത​ൽ ല​ഭി​ക്കു​മെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ രാ​ഷ്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ന​ട​ന്ന പ​ല സീ​റ്റു​ക​ളി​ലും ബി​ജെ​പി വോ​ട്ട് മ​റി​ച്ചി​ട്ടു​ണ്ട്. യുഡിഎഫും മറിച്ചിട്ടുണ്ട്. പ​ക്ഷെ അ​തൊ​ന്നും എ​ൽ​ഡി​എ​ഫി​ന്‍റെ വി​ജ​യ​ത്തി​നെ ബാ​ധി​ക്കി​ല്ല. കോ​ൺ​ഗ്ര​സി​ന് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

പ​ല​യി​ട​ത്തും ന​ല്ല സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്താ​ൻ പോ​ലും അ​വ​ർ​ക്കാ​യി​ട്ടി​ല്ല. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ കോ​ർ​പ്പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​യേ​യാ​ണ് കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​ത്. ഇ​തി​ൽ നി​ന്നും കോ​ൺ​ഗ്ര​സ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ എ​ത്ര​ത്തോ​ളം ചെ​റു​താ​യി ക​ണ്ടു എ​ന്നു മ​ന​സി​ലാ​ക്കാം.

പ്രതിപക്ഷനേതൃസ്ഥാനം ലീഗിനെന്ന്!
യു​ഡി​എ​ഫ് പ്ര​തി​പ​ക്ഷ​ത്തു നി​ന്നാ​ൽ മു​സ്ലിം​ലീ​ഗി​നാ​യി​രി​ക്കും പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം. അ​ത്ര​യ്ക്ക് കോ​ൺ​ഗ്ര​സ് താ​ഴേക്കു പോ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്തോ​റും ലീ​ഗി​ന് മു​ന്നി​ൽ അ​ടി​യ​റ​വ് പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

മു​കേ​ഷും ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യ​ട​ക്ക​മു​ള്ള​വ​ർ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടു​ക​ൾ ചി​ല മാ​ധ്യ​മ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നെ വി​ജ​യ​രാ​ഘ​വ​ൻ ത​ള്ളി​ക്ക​ള​ഞ്ഞു.

അ​ങ്ങ​നെ​യൊ​രു റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ച് ത​നി​ക്ക​റി​യി​ല്ലെ​ന്നും മു​കേ​ഷ് കൊ​ല്ല​ത്ത് 10000 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ന് ജ​യി​ക്കു​മെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. ക​ണ്ട​റ മ​ണ്ഡ​ലം കാ​ലാ​കാ​ല​ങ്ങ​ളാ​യി എ​ൽ​ഡി​എ​ഫി​നൊ​പ്പ​മാ​ണെ​ന്നും മ​റി​ച്ചൊ​രു സാ​ധ്യ​ത താ​ൻ കാ​ണു​ന്നി​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

ബിജെപിക്കു സീറ്റു കിട്ടിയാൽ…
തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞു​ള്ള പാ​ർ​ട്ടി വി​ല​യി​രു​ത്ത​ൽ എ​ൽ​ഡി​എ​ഫ് ന​ല്ല ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​രത്തിൽ വ​രു​മെ​ന്നാ​ണ്. ജ​ന​ങ്ങ​ൾ തു​ട​ർ​ഭ​ര​ണം ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന​ത് പോ​ളിം​ഗി​ൽ പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ട്.

വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​ൻ ത​ങ്ങ​ളി​ല്ല. പ്ര​ക​ട​ന പ​ത്രി​ക​യി​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ക ത​ന്നെ ചെ​യ്യു​മെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. സംസ്ഥാനത്ത് ബിജെപിക്ക് കൂടുതൽ സീറ്റുകൾ ലഭിച്ചാൽ ഉത്തരവാദി കോൺഗ്രസാണെന്നും ഞങ്ങൾ ബിജെപിയെ എതിർക്കുന്പോൾ കോൺഗ്രസ് അവരെ വളർത്താൻ ശ്രമിക്കുകയാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

Related posts

Leave a Comment