ഇ​രു​മു​ടി​ക്കെ​ട്ടു​മേ​ന്തി​ മ​ലച​വി​ട്ടി​ ഗവർണർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍; പു​ണ്യം പൂ​ങ്കാ​വ​ന​ത്തി​ല്‍ പ​ങ്കാ​ളി​യാ​യി


ശ​ബ​രി​മ​ല: കേ​ര​ള ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ​ത്തി അ​യ്യ​പ്പ ദ​ര്‍​ശ​നം ന​ട​ത്തി. ഇ​രു​മു​ടി​ക്കെ​ട്ടു​മേ​ന്തി മ​ല ച​വി​ട്ടി​യാ​ണ് ഗ​വ​ര്‍​ണ​ര്‍ ശ​ബ​രീ​ശ ദ​ര്‍​ശ​ന​ത്തി​നു സ​ന്നി​ധാ​ന​ത്തെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം പ​മ്പ​യി​ല്‍ എ​ത്തി​യ ഗ​വ​ര്‍​ണ​ര്‍ അ​ല്‍​പം വി​ശ്ര​മ​ത്തി​നു ശേ​ഷം 5.10 ന് ​പ​മ്പ​യി​ല്‍ നി​ന്ന് ഇ​ള​യ​മ​ക​ന്‍ ക​ബീ​ര്‍ മു​ഹ​മ്മ​ദ് ഖാ​നോ​ടൊ​പ്പം ഇ​രു​മു​ടി നി​റ​ച്ചു. തു​ട​ര്‍​ന്ന് ഇ​രു​മു​ടി​ക്കെ​ട്ടു​മേ​ന്തി​യാ​ണ് മ​ല ച​വി​ട്ടി​യ​ത്. സ്വാ​മി അ​യ്യ​പ്പ​ന്‍ റോ​ഡ് വ​ഴി ന​ട​ന്നാ​ണ് ഇ​വ​ര്‍ ശ​ബ​രീ​ശ ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത്.

വ​ഴി​യി​ല്‍ മ​ല​യി​റ​ങ്ങി​വ​ന്ന അ​യ്യ​പ്പ​ന്മാ​രോ​ട് കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി​യും ഫോ​ട്ടോ എ​ടു​ത്തു​മാ​ണ് ഗ​വ​ര്‍​ണ​ര്‍ മ​ല ച​വി​ട്ടി​യ​ത്. 6.35 ന് ​മ​ര​ക്കൂ​ട്ട​ത്ത് എ​ത്തി​യ ഗ​വ​ര്‍​ണ​ര്‍ 7.18ന് ​വ​ലി​യ ന​ട​പ്പ​ന്ത​ലി​ലെ​ത്തി.

ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ഗ​വ​ര്‍​ണ​റെ വ​ലി​യ ന​ട​പ്പ​ന്ത​ലി​നു മു​ന്നി​ല്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്റ് എ​ന്‍.​വാ​സു, ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗം കെ.​എ​സ്.​ര​വി, ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍ ബി.​എ​സ്. തി​രു​മേ​നി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് ഗ​സ്റ്റ് ഹൗ​സി​ല്‍ വി​ശ്ര​മി​ച്ചു.

പ​ടി​പൂ​ജ​യ്ക്ക് ശേ​ഷം 8.17 ന് ​ഇ​രു​മു​ടി കെ​ട്ടു​മേ​ന്തി പ​തി​നെ​ട്ടാം പ​ടി ക​യ​റി ദ​ര്‍​ശ​നം ന​ട​ത്തി. എ​ല്ലാ ന​ട​ക​ളി​ലും ദ​ര്‍​ശ​നം ന​ട​ത്തി​യ ശേ​ഷം അ​യ്യ​പ്പ സ​ന്നി​ധി​യി​ല്‍ ഹ​രി​വ​രാ​സ​നം കേ​ള്‍​ക്കു​ന്ന​തി​നാ​യി മ​ട​ങ്ങി എ​ത്തി. 8.52ന് ​ആ​രം​ഭി​ച്ച ഹ​രി​വ​രാ​സ​നം ചൊ​ല്ലി ന​ട അ​ട​ച്ച ശേ​ഷ​മാ​ണ് ഗ​വ​ര്‍​ണ​ര്‍ ഗ​സ്റ്റ്ഹൗ​സി​ലേ​ക്കു മ​ട​ങ്ങി​യ​ത്.

ഇ​ന്ന് രാ​വി​ലെ ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷം മാ​ളി​ക​പ്പു​റം ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ഗ​വ​ര്‍​ണ​ര്‍ ച​ന്ദ​ന തൈ ​ന​ട്ടു.പി​ന്നീ​ട് പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള പ​രി​പാ​ടി​യി​ലും പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

Related posts

Leave a Comment