സ്വ​കാ​ര്യ-കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ ഓ​ടി​ത്തു​ട​ങ്ങി​;  തർക്കള്ളും തമ്മിലടിയും പതിവ് കാഴ്ചയാകുന്നു


മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി​യി​ലേ​ക്ക് കൂ​ടു​ത​ല്‍ സ്വ​കാ​ര്യ, കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ ഓ​ടി​ത്തു​ട​ങ്ങി​യ​തോ​ടെ ത​ര്‍​ക്ക​ങ്ങ​ളും പ​തി​വാ​യി. കോ​വി​ഡ്കാ​ല പ്ര​തി​സ​ന്ധി​യി​ല്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന പ​ല ബ​സു​ക​ളും നി​ര​ത്തി​ലി​റ​ങ്ങി​യ​തോ​ടെ​യാ​ണ് ത​ര്‍​ക്കം രൂ​ക്ഷ​മാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം മ​ല്ല​പ്പ​ള്ളി സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ല്‍ ത​ര്‍​ക്കം ഉ​ട​ലെ​ടു​ത്തി​രു​ന്നു. ബ​സ് സ​മ​യ​ത്തെ​ച്ചൊ​ല്ലി​യ ത​ര്‍​ക്ക​മാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു കാ​ര​ണം. മ​ര്‍​ദ​ന​മേ​റ്റ ജീ​വ​ന​ക്കാ​ര​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സംഭവത്തിൽ കീ​ഴ്‌​വാ​യ്പൂ​ര് പോ​ലീ​സ് കേ​സെ​ടു​ത്തു.

കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ കൂ​ടി ഈ ​റൂ​ട്ടു​ക​ളി​ലു​ള്ള​തി​നാ​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ സ​മ​യ​ത്തെ​ച്ചൊ​ല്ലി ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം പ​തി​വാ​കു​ക​യാ​ണ്. കെ​എ​സ്ആ​ര്‍​ടി​സി കോ​ട്ട​യം – കോ​ഴ​ഞ്ചേ​രി ചെ​യി​ന്‍ സ​ര്‍​വീ​സു​ക​ള​ട​ക്കം പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സ്റ്റാ​ന്‍​ഡി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പോ​ലീ​സ് സാ​ന്നി​ധ്യം ഉ​ണ്ടാ​കാ​റി​ല്ല. നേ​ര​ത്തെ ഇ​വി​ടെ പോ​ലീ​സി​നെ നി​യോ​ഗി​ച്ചി​രു​ന്നെ​ങ്കി​ലും ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് സ്റ്റാ​ന്‍​ഡ് അ​ട​ച്ചി​ട്ട​തോ​ടെ പോ​ലീ​സ് ഡ്യൂ​ട്ടി പി​ന്‍​വ​ലി​ച്ച​താ​ണ്.

Related posts

Leave a Comment