ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ്;​ ചാലക്കുടിയിൽ സ്വതന്ത്രന്മാർ കട്ടയ്ക്കു കട്ട

ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി സ്വ​ത​ന്ത്ര​ൻ​മാ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ വി​ൽ​സ​ണ്‍ പാ​ണാ​ട്ടു​പ​റ​ന്പി​ൽ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യു.​വി. മാ​ർ​ട്ടി​ൻ, മു​ൻ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ബി​ന്ദു മാ​ർ​ട്ടി​ൻ, കെ.​എ. ഡാ​മി, കൗ​ണ്‍​സി​ല​ർ വി.​ജെ. ജോ​ജി, ജോ​ജോ തു​ട​ങ്ങി​യ​വ​രാ​ണ് മ​ത്സ​ര​രം​ഗ​ത്ത് ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

വി​ത്സ​ണ്‍ പാ​ണാ​ട്ടു​പ​റ​ന്പി​ൽ പോ​ട്ട​ച്ചി​റ ഏ​ഴാം വാ​ർ​ഡി​ലും ജൂ​ബി മാ​ർ​ട്ടി​ൻ സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി പ​ത്താം വാ​ർ​ഡി​ലും ബി​ന്ദു മാ​ർ​ട്ടി​ൻ മു​നി​സി​പ്പ​ൽ ക്വാ​ർ​ട്ടേ​ഴ്സ് 21-ാം വാ​ർ​ഡി​ലും കെ.​എ. ഡാ​മി പോ​ട്ട സ്കൂ​ൾ മൂ​ന്നാം വാ​ർ​ഡി​ലും ജോ​ജോ സെ​ന്‍റ് മേ​രീ​സ് പ​ള്ളി 19-ാം വാ​ർ​ഡി​ലും കൗ​ണ്‍​സി​ല​ർ വി.​ജെ. ജോ​ജി പ​തി​നെ​ട്ടാം വാ​ർ​ഡി​ലു​ം സെന്‍റ് ജോസഫ് ചർച്ച് വാർഡിൽ ഷിബി പുല്ലോക്കാരനു മാണ് മത്സരരംഗത്തുള്ളത്.

സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ടു​ള്ള ബോ​ർ​ഡു​ക​ൾ പ​ല​വാ​ർ​ഡു​ക​ളി​ലും ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു. ചി​ല വാ​ർ​ഡു​ക​ളി​ൽ കി​റ്റ് വി​ത​ര​ണ​വും സാ​നി​റ്റൈ​സ​ർ മാ​സ്ക് വി​ത​ര​ണ​വും സ്വ​ത​ന്ത്ര​ൻ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യി​രു​ന്നു.

ഇ​പ്പോ​ഴ​ത്തെ കൗ​ണ്‍​സി​ൽ സ്വ​ന്ത്ര​ൻ​മാ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഇ​ട​തു​മു​ന്ന​ണി ഭ​രി​ക്കു​ന്ന​ത്. ഇ​ക്കു​റി സ്വ​ത​ന്ത്ര​ൻ​മാ​ർ വി​ജ​യി​ച്ചാ​ൽ ഭ​ര​ണം ഇ​വ​രു​ടെ കൈ​ക​ളി​ൽ ത​ന്നെ എ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഇ​രു​മു​ന്ന​ണി​യും ഏ​ക​ദേ​ശം ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ് ഇ​വി​ടെ വി​ജ​യി​ച്ച് എ​ത്തു​ന്ന​ത്. ഇ​തി​നാ​ൽ സ്വ​ത​ന്ത്ര·ാ​ർ നി​ർ​ണാ​യ​ക ഘ​ട​ക​മാ​യി മാ​റും. എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ്, ബി​ജെ​പി​യി​ലും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം കീ​റാ​മു​ട്ടി​യാ​യി നി​ൽ​ക്കു​ന്പോ​ൾ സ്വ​ത​ന്ത്ര​ൻ​മാ​ർ പ്ര​വ​ർ​ത്ത​ന​വു​മാ​യി ഏ​റെ മു​ന്നോ​ട്ട് പോ​യി​ക​ഴി​ഞ്ഞു.

യു​ഡി​എ​ഫി​ൽ ഭൂ​രി​ഭാ​ഗം സീ​റ്റു​ക​ളി​ലും കോ​ണ്‍​ഗ്ര​സ് ത​ന്നെ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, എ, ​ഐ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള സീ​റ്റു​ക​ളി​ൽ ചി​ല ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ക​യാ​ണ്.

ഐ ​വി​ഭാ​ഗ​ത്തി​ൽ​ത​ന്നെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നു​വേ​ണ്ടി ചി​ല​വാ​ർ​ഡു​ക​ളി​ൽ പി​ടി​വ​ലി ന​ട​ക്കു​ക​യാ​ണ്. എ​ൽ​ഡി​എ​ഫി​ൽ സി​പി​എ​മ്മും സി​പി​ഐ​യും ത​മ്മി​ൽ സീ​റ്റു​ക​ൾ സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യെ​ങ്കി​ലും ഘ​ട​ക​ക​ക്ഷി​ക​ൾ സീ​റ്റി​നു​വേ​ണ്ടി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ൽ അ​ന്തി​മ തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ല.

Related posts

Leave a Comment