ചാകര വന്നേ കല്ലുമ്മക്കായ ചാകര..! കാട്ടാൻപള്ളിയിലെ ചാ​ക​ര​യ്ക്കു പി​ന്നി​ൽ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​മെ​ന്നു ഫി​ഷ​റീ​സ് വ​കു​പ്പ്

chakara-lകാ​ട്ടാ​ന്പ​ള്ളി: കാ​ട്ടാ​ന്പ​ള്ളി​യി​ലെ ക​ല്ലു​മ്മ​ക്കാ​യ ചാ​ക​ര​യ്ക്കു പി​ന്നി​ൽ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​മാ​ണെ​ന്നു ഫി​ഷ​റീ​സ് വ​കു​പ്പ്. ചെ​റി​യ ക​ല്ലു​മ്മ​ക്കാ​യ നാ​ട്ടു​കാ​ർ പ​റി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തു ത​ട​യാ​ൻ നി​ല​വി​ൽ നി​യ​മ​മി​ല്ലെ​ന്നും ചാ​ക​ര​യി​ൽ ല​ഭി​ക്കു​ന്ന ക​ല്ലു​മ്മ​ക്കാ​യ വ​ള​ർ​ത്തു​ന്ന​താ​ണ് ഉ​ത്ത​മ​മെ​ന്നും ക​ണ്ണൂ​ർ ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ൽ​വ​രു​ന്ന പ്ര​തി​ഭാ​സ​മാ​ണ് ഇ​തി​നു കാ​ര​ണം. നേ​ര​ത്തെ ആ​യി​ക്ക​ര​യി​ലും മു​ഴ​പ്പി​ല​ങ്ങാ​ടും മാ​ഹി​യി​ലും ചാ​ക​ര ഉ​ണ്ടാ​യി​രു​ന്നു.

പു​ഴ​യി​ൽ​നി​ന്നും ചെ​റി​യ മ​ത്സ്യം പി​ടി​ക്കു​ന്ന​തി​നു ത​ട​യാ​ൻ നി​യ​മ​മു​ണ്ട്. എ​ന്നാ​ൽ ക​ല്ലു​മ്മ​ക്കാ​യ പ​റി​ക്കു​ന്ന​തി​നു നി​ല​വി​ൽ ഫീ​ഷ​റീ​സ് വ​കു​പ്പി​ന് ഒ​ന്നും ചെ​യ്യാ​നാ​വി​ല്ല. കാ​ട്ടാ​ന്പ​ള്ളി പു​ഴ​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി പു​ഴ​യു​ടെ ക​ര​യി​ലും പു​ഴ​യി​ലും ചെ​റി​യ ക​ല്ലു​മ്മ​ക്കാ​യ ശേ​ഖ​രി​ച്ചു മ​ട​ങ്ങു​ക​യാ​ണു നാ​ട്ടു​കാ​ർ. ഇ​തേ​തു​ട​ർ​ന്നു മ​യ്യി​ൽ-​പു​തി​യ​തെ​രു റോ​ഡി​ൽ ഇ​ന്ന​ലെ​യും ഇ​ന്നും ഗ​താ​ഗ​ത​കു​രു​ക്കും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ക​ല്ലു​മ്മ​ക്കാ​യ വ​ള​ർ​ത്തു​ന്ന​വ​ർ 60 രൂ​പ മു​ത​ൽ 120 രൂ​പ വ​രെ ന​ൽ​കി​യാ​ണു വാ​ങ്ങു​ന്ന​ത്. വേ​ലി​യേ​റ​റ​വും വേ​ലി​യി​റ​ക്ക​വും നോ​ക്കി​യാ​ണു നാ​ട്ടു​കാ​ർ പു​ഴ​യി​ൽ എ​ത്തു​ന്ന​ത്.

Related posts