ത​ദ്ദേ​ശ​ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഓടിയ വാഹനങ്ങൾക്ക് പല ജില്ലകളിലും വാടക ലഭിച്ചില്ല; ഇങ്ങനെയായാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഓടില്ലെന്ന് വാഹന ഉടമകൾ

എം.ജെ.ശ്രീജിത്ത്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി​ക്ക് ഓ​ടി​യ വാ​ഹ​ന​ങ്ങ​ളു​ടെ വാ​ട​ക ല​ഭി​ക്കാ​തെ ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും ന​ട്ടം തി​രി​യു​ന്നു.

പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളും പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും കൊ​ണ്ടു​പോ​കു​ന്ന​തി​ന് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ ആ​ണ് വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത്.

ഈ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഇ​തു​വ​രെ വാ​ട​ക ന​ൽ​കി​യി​ട്ടി​ല്ല. തി​രു​വ​ന​ന്ത​പു​രം ജി​ല്ല അ​ട​ക്കം പ​ല സ്ഥ​ല​ത്തും ഇ​തു​വ​രെ വാ​ട​ക ന​ൽ​കി​യി​ട്ടി​ല്ല.

പോ​ലീ​സി​ന്‍റെ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ വാ​ട​ക​യ്ക്കെ​ടു​ത്ത​ത്. ടൂ​റി​സ്റ്റ് ബ​സു​ക​ൾ, മി​നി ബ​സു​ക​ൾ, സ്കൂ​ൾ ബ​സു​ക​ൾ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ച​ത്.

പോ​ലീ​സ് വ​കു​പ്പ് വി​ളി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്ക് മി​ക്ക​യി​ട​ത്തും വാ​ട​ക ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് വാ​ട​ക​യ്ക്ക് വി​ളി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് ഇ​നി​യും വാ​ട​ക ല​ഭി​ക്കാ​നു​ള്ള​ത്.

ബ്ലോ​ക്ക്, ഡി​വി​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ണ് മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​യ്ക്ക് ഉ​പ​യോ​ഗി​ച്ച​ത്. നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ലോ​ടി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​തു​വ​രെ പ​ണം ല​ഭി​ച്ചി​ട്ടി​ല്ല.

വാ​ട​ക​യ്ക്ക് ആ​യി വാ​ഹ​ന ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും നി​ര​ന്ത​രം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഓ​ഫീ​സു​ക​ളും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളി​ലും ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്.

വാ​ട​ക​യ്ക്കാ​യി ക​ള​ക്ട​ർ​ക്കോ ആ​ർ​ഡി​ഓ​യ്ക്കോ പ​രാ​തി ന​ൽ​കാ​നാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​റ​യു​ന്ന​ത്. ബ്ലോ​ക്ക് ഡി​വി​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ സ​മീ​പി​ച്ച​പ്പോ​ൾ കൃ​ത്യ​മാ​യ മ​റു​പ​ടി ല​ഭി​ക്കു​ന്നി​ല്ല.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ പോ​വു​ക​യാ​ണ് ഇ​തേ വാ​ഹ​ന​ങ്ങ​ൾ ത​ന്നെ ആ​യി​രി​ക്കും ഇ​ത്ത​വ​ണ​യും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും പോ​ലീ​സും വാ​ട​ക​യ്ക്ക് വി​ളി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ത​വ​ണ​ത്തെ വാ​ട​ക ഇ​തു​വ​രെ ന​ൽ​കാ​ത്ത സ്ഥി​തി​ക്ക് ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി​ക്ക് വാ​ഹ​ന​ങ്ങ​ൾ ന​ൽ​കേ​ണ്ട​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് ഉ​ട​മ​ക​ൾ.

മി​നി ബ​സു​ക​ൾ​ക്കും ടൂ​റി​സ്റ്റ് ബ​സു​ക​ൾ​ക്കും 6,000 മു​ത​ൽ 10,000 രൂ​പ വ​രെ​യാ​ണ് വാ​ട​ക​യി​ന​ത്തി​ൽ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് കാ​ര​ണം ഓ​ട്ടം ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ന്ന വാ​ഹ​ന ഉ​ട​മ​ക​ളേ​യും തൊ​ഴി​ലാ​ളി​ക​ളേ​യും കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​താ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ ഈ ​ന​ട​പ​ടി.

നിർബന്ധപൂർവം

വാ​ഹ​നം ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ഓ​ട്ട​ത്തി​ന് നി​ർ​ബ​ന്ധ​പൂ​ർ​വം ന​ൽ​ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ല​രും വാ​ഹ​നം വി​ട്ടു ന​ൽ​കി​യ​ത്.

വാ​ഹ​നം വി​ട്ടു ന​ൽ​കി​യി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി ഉ​ണ്ടാ​വു​മെ​ന്ന മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടി​യാ​ണ് പ​ല​രും വാ​ഹ​ന​ങ്ങ​ൾ ന​ൽ​കി​യ​ത്. ഈ ​ദു​ര​നു​ഭ​വം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഉ​ണ്ടാ​കും എ​ന്ന ഭ​യ​ത്തി​ലാ​ണ് ഇ​വ​ർ.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെര​ഞ്ഞെ​ടു​പ്പി​ൽ വാ​ഹ​ന​മോ​ടി​ച്ച പ​ണ​ത്തി​നാ​യി ജി​ല്ലാ​ക​ള​ക്ട​ർ മാ​രെ​യും സ്റ്റേ​റ്റ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നേ​യും സ​മീ​പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് വാ​ഹ​ന ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും.

കോ​വി​ഡ് കാ​ര​ണം സ്കൂ​ൾ ബ​സു​ക​ൾ പ​ല​തും ഇ​ൻ​ഷു​റ​ൻ​സ് എ​ടു​ക്കാ​ത്ത​തി​നാ​ൽ ഓ​ട്ടം നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളേ​യും ഉ​ദ്യോ​ഗ​സ്ഥ​രേ​യും കൊ​ണ്ടു​പോ​കു​ന്ന​ത് സാ​ധാ​ര​ണ​യാ​യി സ്കൂ​ൾ ബ​സു​ക​ളി​ലാ​ണ്.

എ​ന്നാ​ൽ ഇ​ത്ത​വ​ണ സ്കൂ​ൾ ബ​സു​ക​ൾ ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തു കാ​ര​ണം സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ ആ​ണ് കൂ​ടു​ത​ലും പ​ഞ്ചാ​യ​ത്ത് തി​ര​ഞ്ഞെ​ടു​പ്പി​ൽ ഓ​ടി​യ​ത്.

Related posts

Leave a Comment