പോസ്റ്ററൊട്ടിക്കുന്നതിനു ചുവരെഴുതുന്നതിനും 500രൂപയും പൈന്റും ; എതിരാളികളുടെ പോസ്റ്റര്‍ കീറുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്യണമെങ്കില്‍ പൈന്റ് ‘ഫുള്‍’ ആകും; പട്ടാമ്പിസ്വദേശിയ്ക്ക് മുട്ടന്‍ പണി കിട്ടിയതിങ്ങനെ…

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം ലോ​ക​്സ​ഭാ ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ ഫ്ള​ക്സ് ബോ​ർ​ഡി​ലെ ന​ന്പ​ർ പ​ട്ടാ​ന്പി സ്വ​ദേ​ശി​യു​ടേ​ത്. ലോ​ക്സ​ഭാ​തെ​രെ​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക്കു വേ​ണ്ടി പോ​സ്റ്റ​ർ ഒ​ട്ടി​ക്കാ​നും കീ​റാ​നും ക​രി ഓ​യി​ൽ ഒ​ഴി​ക്കാ​നും ഞ​ങ്ങ​ൾ ത​യാ​ർ എ​ന്ന പേ​രി​ലു​ള്ള ഫ്ള​ക്സ് ബോ​ർ​ഡി​ന്‍റെ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. പോ​സ്റ്റ​ർ ഒ​ട്ടി​ക്കു​ന്ന​തി​നും കീ​റു​ന്ന​തി​നും ഫീ​സ് എ​ത്ര​യെ​ന്നു കാ​ണി​ക്കു​ന്ന​താ​ണ് ബോ​ർ​ഡ്. സ്ഥാ​നാ​ർ​ഥി​ക​ൾ ബ​ന്ധ​പ്പെ​ടാ​നു​ള്ള ഫോ​ണ്‍ ന​ന്പ​രും താ​ഴെ ചേ​ർ​ത്തി​ട്ടു​ണ്ട്.

ഇ​തോ​ടെ ഫോ​ണ്‍ ന​ന്പ​രി​ന്‍റെ ഉ​ട​മ​യ്ക്കെ​തി​രേ പ​ട്ടാ​ന്പി പോ​ലീ​സ് കേ​സെ​ടുക്കുകയായിരുന്നു. പ​ട്ടാ​ന്പി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബാ​സി​ൻ എ​ന്ന​യാ​ളു​ടേതാ​ണ് ഫോ​ണ്‍ ന​ന്പ​ർ. സമൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന ബോ​ർ​ഡു​മാ​യി ത​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് മു​ഹ​മ്മ​ദ് ബാ​സി​ൻ പ​റ​ഞ്ഞു.

ഇ​തി​ന്‍റെ പേ​രി​ൽ ത​നി​ക്കെ​തി​രെ പോ​ലീ​സ് കേ​സ് എ​ടു​ത്ത​തി​നു പു​റ​മെ വി​ശ്ര​മ​മി​ല്ലാ​ത്ത ഫോ​ണ്‍ കോ​ളു​ക​ളും വ​ധ​ഭീ​ഷ​ണി​യും ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്ന് മു​ഹ​മ്മ​ദ്ബാ​സി​ൻ രാ​ഷ്ട​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ബോ​ർ​ഡി​ലെ പ​ര​സ്യം ഇ​ങ്ങ​നെ​യാ​ണ്. പോ​സ്റ്റ​ർ ഒ​ട്ടി​ക്കു​ന്ന​തി​നും ചു​വ​രെ​ഴു​തു​ന്ന​തി​നും 500 രു​പ​യും പൈ​ൻും, പോ​സ്റ്റ​ർ കീ​റു​ന്ന​തി​നും ക​രി​ഓ​യി​ൽ ഒ​ഴി​ക്കു​ന്ന​തി​നും 1000+ ഫു​ൾ, സ്ഥാ​നാ​ർ​ഥി ജ​യി​ക്കു​മെ​ന്ന് പ്ര​ച​രി​പ്പി​ക്കു​ക​യും പു​ക​ഴ്ത്തു​ന്ന​തി​നും (3 അം​ഗ സം​ഘം) 2500+ ലി​റ്റ​ർ, എ​തി​ർ സ്ഥാ​നാ​ർ​ഥി തോ​ൽക്കു​മെ​ന്നും തേ​ജോ​വ​ധം ചെ​യ്യു​ന്ന​തി​നും അ​ഞ്ച് അം​ഗ സം​ഘം 5000+2 ലി​റ്റ​ർ. ഫോ​ണ്‍ ന​ന്പ​രും അ​തി​നു താ​ഴെ കോ​ട്ട​യം ലോ​ക്​സ​ഭാ ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നും ബോ​ർ​ഡി​ലു​ണ്ട്.

Related posts