സം​സ്ഥാ​ന ഷൂ​ട്ടിം​ഗ് ചാ​ന്പ്യ​ൻഷി​ഷ്; റോ​ണ്‍ ജോ​ർ​ജി​ന് സ്വ​ർ​ണം


തൊ​ടു​പു​ഴ: ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന 55-ാമ​ത് സം​സ്ഥാ​ന ഷൂ​ട്ടിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ജി​ല്ല​യു​ടെ റോ​ണ്‍ ജോ​ർ​ജ് റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണം നേ​ടി. 22,50 മീ​റ്റ​ർ പീ​പ്പ് സൈ​റ്റ്, പ്രോ​ണ്‍ വി​ഭാ​ഗ​ത്തി​ലാ​ണ് റോ​ണ്‍ റി​ക്കാ​ർഡി​ട്ട​ത്.

ജി​ല്ല​യു​ടെ സി​ദ്ധാ​ർ​ഥ് ബാ​ബു 2021ൽ ​സ്ഥാ​പി​ച്ച റി​ക്കാ​ർ​ഡാ​ണ് റോ​ണ്‍ തി​രു​ത്തി​യ​ത്. റോ​ണി​നെ ഡി​സ്ട്രി​ക്ട് റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പ്രി​ൻ​സ് മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ടി.​ സി​റി​യ​ക് എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.

പാ​ലാ വ​ലി​യ​വീ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​യ റോ​ണ്‍ മു​ട്ടം റൈ​ഫി​ൾ ക്ല​ബി​ലെ അം​ഗ​മാ​ണ്.

Related posts

Leave a Comment