അ​ന്തി​മ ചി​ത്രം തെ​ളി​ഞ്ഞു; സം​സ്ഥാ​ന​ത്ത് ആ​കെ 227 സ്ഥാ​നാ​ർ​ഥി​ക​ൾ; വയനാട്ടിൽ മത്‌സരിക്കുന്നത് 22 പേർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 20 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന​ത് 227 സ്ഥാ​നാ​ർ​ഥി​ക​ൾ. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് അ​ന്തി​മ​ ചി​ത്രം തെ​ളി​ഞ്ഞ​ത്. 16 പേ​ർ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ച്ചു.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ക്കു​ന്ന വ​യ​നാ​ടാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ള്ള മ​ണ്ഡ​ലം. വ​യ​നാ​ട്ടി​ൽ 20 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ആ​ല​ത്തൂ​രി​ലാ​ണ് സ്ഥാ​നാ​ർ​ത്ഥി​ക​ൾ ഏ​റ്റ​വും കു​റ​വ്. ആ​റ് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ആ​ല​ത്തൂ​രി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.

മ​ണ്ഡ​ലം, സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ എ​ണ്ണം, പ​ത്രി​ക പി​ൻ​വ​ലി​ച്ച​വ​ർ എ​ന്ന ക്ര​മ​ത്തി​ൽ:

*കാ​സ​ർ​ഗോ​ട്: ഒ​ൻ​പ​ത്-​ര​ണ്ട്
*ക​ണ്ണൂ​ർ: 13-ഒ​ന്ന്
*വ​യ​നാ​ട്: 20-ര​ണ്ട്
*വ​ട​ക​ര: 12-ഒ​ന്ന്
*കോ​ഴി​ക്കോ​ട്: 14-ഒ​ന്ന്
*പൊ​ന്നാ​നി: 12-ര​ണ്ട്
*മ​ല​പ്പു​റം: എ​ട്ട്
*പാ​ല​ക്കാ​ട്: ഒ​മ്പ​ത്-​ഒ​ന്ന്
*ആ​ല​ത്തൂ​ർ: ആ​റ്-​ഒ​ന്ന്
*തൃ​ശൂ​ർ: എ​ട്ട്-​ഒ​ന്ന്
*ചാ​ല​ക്കു​ടി: 13
*എ​റ​ണാ​കു​ളം: 13-ഒ​ന്ന്
*ഇ​ടു​ക്കി: എ​ട്ട്
*കോ​ട്ട​യം: ഏ​ഴ്
*ആ​ല​പ്പു​ഴ: 12
*മാ​വേ​ലി​ക്ക​ര: 10
*പ​ത്ത​നം​തി​ട്ട: എ​ട്ട്
*കൊ​ല്ലം: ഒ​മ്പ​ത്-​ഒ​ന്ന്
*ആ​റ്റി​ങ്ങ​ൽ: 19-ര​ണ്ട്
*തി​രു​വ​ന​ന്ത​പു​രം: 17

Related posts