കാ​ല​വും കാ​ലാ​വ​സ്ഥ​യും രാ​ഷ്‌ട്രീയ​ക്കാ​രും മാ​യ്ക്കാ​ത്ത  ഈ തെരഞ്ഞെടുപ്പ് പരസ്യത്തിന് 32വയസ്

കു​മ​ര​കം: വർഷങ്ങളുടെ പഴക്ക മുള്ള ഒ​രു ചു​മ​ർ തെരഞ്ഞെടുപ്പ് പ​ര​സ്യം ഇ​ന്നും മാ​യാ​തെ നി​ൽ​ക്കു​ന്നു. പ​ര​സ്യ വാ​ച​ക​ങ്ങ​ളി​ൽ പ​റ​യു​ന്ന വെ​യി​ലി​നെ​യും മ​ഴ​യേ​യും അ​തി​ജീ​വി​ക്കു​ന്ന ഈ​ടു​റ്റ പെ​യി​ന്‍റു​കൊ​ണ്ട​ല്ല ഇ​തെ​ഴു​തി​യ​ത്. വെ​റും കു​മ്മാ​യം കു​ഴ​ച്ച് അ​തി​ലെ​ഴു​തി​യ അ​ക്ഷ​ര​ങ്ങ​ൾ 32 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​വും മി​ഴി​വോ​ടെ നി​ൽ​ക്കു​ന്നു.

കു​മ​ര​കം ജെ​ട്ടി​പ്പാ​ല​ത്തി​ലെ ചു​വ​രെ​ഴു​ത്ത് സ്ഥാ​നാ​ർ​ഥി ഓ​ർ​മ​യാ​യി​ട്ടും ഒ​ളി​മ​ങ്ങാ​തെ സ്ഥി​തി ചെ​യ്യു​ന്നു. 1987-ൽ ​ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യി കോ​ട്ട​യം അ​സം​ബ്ലി​ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച ടി.​കെ.​രാ​മ​കൃ​ഷ്ണ​ന് അ​രി​വാ​ൾ ചു​റ്റി​ക ന​ക്ഷ​ത്ര ചി​ഹ്ന​ത്തി​ൽ വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന ചു​വ​രെ​ഴു​ത്താ​ണ് ഇ​ന്നും മാ​യാ​തെ നി​ല​നി​ല്ക്കു​ന്ന​ത്.

കു​മ​ര​കം ജെ​ട്ടി പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും എ​ഴു​തി​യ ചു​വ​രെ​ഴു​ത്തി​ൽ കി​ഴ​ക്കു വ​ശ​ത്തേ​താ​ണ് പി​ന്നീ​ട് പ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ക​ഴി​ഞ്ഞി​ട്ടും വെ​യി​ലും മ​ഴ​യും മാ​റി മ​റ​ഞ്ഞി​ട്ടും മാ​യാ​തെ സ്ഥി​തി ചെ​യ്യു​ന്ന​ത്. നീ​ല​യും ക​റു​പ്പും നി​റ​ങ്ങ​ൾ ചാ​ലി​ച്ച് വെ​ള്ള കു​മ്മാ​യ​ത്തി​ൽ എ​ഴു​തി​യ​താ​ണീ ചു​വ​ർ പ​ര​സ്യം. പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ളി​ൽ ക​യ​ർ കെ​ട്ടി പ​ല​ക​യി​ൽ ഇ​രു​ന്ന് സാ​ഹ​സി​ക​മാ​യാ​ണ് ഇ​ത് എ​ഴു​തി​യ​ത്.

സി​പി​ഐ​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ആ​പ്പി​ത്ര സു​ഗു​ണ​നാ​ണ് ചു​വ​രെ​ഴു​തി​യ​ത്.സ്വ​ന്തം ത​ട്ട​ക​മാ​യ തൃ​പ്പൂ​ണി​ത്തുറ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട ടി.​കെ.​രാ​മ​കൃ​ഷ്ണ​ൻ സു​ര​ക്ഷി​ത ഇ​ടം തേ​ടി​യാ​ണ് കോ​ട്ട​യ​ത്ത് മ​ത്സ​രി​ക്കാ​നെ​ത്തി​യ​ത്. കോ​ട്ട​യ​ത്തെ ഇ​പ്പോ​ഴ​ത്തെ എം​എ​ൽ​എ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ് 1987ൽ 9526 ​വോ​ട്ടി​ന് പ​രാ​ജ​യ പ്പെ​ടു​ത്തി​യ​ത്.

പി​ന്നീ​ട് 1991ലും 96-​ലും ടി.​കെ. രാ​മ​കൃ​ഷ്ണ​നും ഇ​ട​തു​മു​ന്ന​ണി​ക്കും ഈ ​ചു​വ​രെ​ഴു​ത്ത് മാ​റ്റേ​ണ്ടി വ​ന്നി​ല്ല. പാ​ല​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റു​വ​ശ​ത്തെ ചു​വ​രെ​ഴു​ത്ത് മ​റ്റു പ​ര​സ്യ​ങ്ങ​ൾ​ക്കു വ​ഴി​മാ​റി​യെ​ങ്കി​ലും കാ​ലം മാ​യ്ക്കാ​ത്ത ഓ​ർ​യാ​യി ഈ​ ചുവരെഴുത്ത് മി​ഴി​വോ​ടെ നി​ല​നി​ൽക്കുന്നു.

Related posts