ലോ​ക്‌​സ​ഭാ ഇലക്ഷൻ ;  തിെര​ഞ്ഞെ​ടു​പ്പ് ഉ​പ​ക​ര​ണ​ങ്ങ​ളുടെ ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി

കൊല്ലം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ന്‍/​വി.​വി.​പാ​റ്റ് മെ​ഷീ​നു​ക​ളു​ടെ ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി. ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്‍​ഡ്യാ ലി​മി​റ്റ​ഡ് എ​ൻജിനീ​യ​ര്‍ റാം ​കൈ​ലാ​സ് യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 13 പേ​ര​ട​ങ്ങു​ന്ന സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രാ​ണ് മെ​ഷീ​നു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം പ​രി​ശോ​ധി​ച്ച് കൃ​ത്യ​ത ഉ​റ​പ്പു വ​രു​ത്തി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പി.​ആ​ര്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്റെ നേ​തൃ​ത്തി​ലു​ള്ള റ​വ​ന്യൂ ഉ​ദേ്യാ​ഗ​സ്ഥ സം​ഘം മേ​ല്‍​നോ​ട്ടം വ​ഹി​ച്ചു. അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പാ​ര്‍​ട്ടു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യ മെ​ഷീ​നു​ക​ള്‍ ജി​ല്ലാ ക​ളക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ സ്റ്റേ​റ്റ് വെ​യ​ര്‍ ഹൗ​സിം​ഗ് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ക​രി​ക്കോ​ട് ഡി​പ്പോ​യി​ല്‍ സൂ​ക്ഷി​ക്കും.

Related posts