ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ൾ​ക്ക് പ്രി​യം റെ​ന്‍റ് എ ​കാ​ർ;  ന​ട​പ​ടി​യി​ല്ലാ​തെ പോ​ലീ​സ്

കൊ​ല്ലം : ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ൾ​ക്ക് പ്രി​യം റെ​ന്‍റ് എ ​കാ​ർ എ​ന്ന ഓ​മ​ന പേ​രി​ൽ അറിയപ്പെടുന്ന വാ​ട​ക കാ​റു​ക​ൾ​ത​ന്നെ . കൊ​ല​പാ​ത​ങ്ങ​ൾ​ക്ക് ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന കാ​റു​ക​ൾ വാ​ട​ക​ക്ക് എ​ടു​ക്കു​ന്ന​താ​ണെ​ന്ന് ക​ണ്ടെ​ത്തി . റെ​ൻ​റ് എ ​കാ​റിന് ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പോ​ലീ​സ് കൊ​ണ്ടു​വന്നിരുന്നു.

കാ​ർ വാ​ട​ക​ക്ക് എ​ടു​ക്കു​ന്ന​വ​രു​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ നി​ർ​ബ​ന്ധ മാ​യി വാ​ങ്ങി സൂ​ക്ഷി​ക്കാ​ൻ നൽകുന്നവർക്ക് പോ​ലീ​സ് നിർദേശം ന​ൽ​കി​യി​രു​ന്നു. മൈ​ല​ക്കാ​ട് കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​ല​യാ​ളി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നു കാ​ർ വാ​ട​ക​ക്ക് എ​ടു​ത്ത​താ​ണെന്ന വി​വ​രം ല​ഭി​ച്ചതോടെയാണ് പോലീസ് ഇക്കാര്യത്തിൽ ശക്തമായ നിലപാടെടുത്തത്.

ജി​ല്ല​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ വാ​ട​കക്ക് ന​ൽ​കുന്ന​വ​രെ ക​ണ്ടെ​ത്തി നി​യ​ന്ത്രി​ച്ചി​രു​ന്നു.​എ​ന്നാ​ൽ വീ​ണ്ടും റെ​ന്‍റ് എ​കാ​ർ കൂ​ടു​ത​ൽ ശ​ക്ത​മാ​വു​ക​യും വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​ക്ക് ന​ൽ​കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ൾ ഒ​രു നി​യ​ന്ത്ര​ണ​വും ഇ​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​ക്ക് ന​ൽ​കുകയാണ്.

ജി​ല്ല​യി​ൽ ന​ട​ന്ന മി​ക്ക കൊ​ല​പാ​ത​കങ്ങളിലും സംഘമെത്തിയിരുന്നത് വാടക കാറിലാണെന്ന് വ്യക്തമായി. കൊ​ല ന​ട​ത്തി​യ​ശേ​ഷം വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് മു​ങ്ങു​ന്ന​താ​ണ് രീ​തി. അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വാ​ഹ​നം വാ​ട​കയ്ക്ക് എ​ടു​ത​താ​ണെ​ന്ന് തെ​ളി​യു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ര​ഞ്ജി​ത്ത് ജോ​ൺ​സ​ൺ വ​ധ​ക്കേ​സി​ലും കൊ​ല​യ്ക്കു ശേ​ഷം പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്തതാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. മ​യ്യ​നാ​ട് പു​ല്ലി​ച്ചി​റ ഭാ​ഗ​ത്തു​ള​ള​യാ​ളി​ന്‍റെ കാ​റാ​ണി​ത്. പ്രതികൾ കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം ഓ​ഗ​സ്റ്റി​ൽ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ക​യും പി​ന്നീ​ട് കാ​ർ വാ​ട​ക​യ്ക്ക് എ​ടു​ക്കു​ക​യുമാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ഈ ​കാ​റി​ലാ​ണ് മ​യ്യ​നാ​ട് ഒ​ളി​വി​ൽ താ​മ​സി​ച്ച സ്ഥ​ല​ത്ത് പ്രതികൾ വ​ന്നു പോ​യ​തെ​ന്ന് പോ​ലീ​സ് സം​ശി​ക്കു​ന്നു. പ്ര​തി​ക​ൾ​ക്കു കാ​ർ വാ​ട​ക​യ്ക്കു ന​ൽ​കി​യ ആ​ളെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. കി​ളി​മാ​നു​ർ റേഡി​യോ ജോ​ക്കി​യു​ടെ കൊ​ല​പാ​തകത്തിനും പ്ര​തി​ക​ൾ ഉ​പയോ​ഗി​ച്ചി​രു​ന്ന​ത് വാ​ട​ക​യ്ക്കു എ​ടു​ത്ത വാ​ഹ​നം ആ​യി​രു​ന്നു.

ജി​ല്ല​യി​ൽ ഗു​ണ്ടാ ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളു​ടെ കൃ​ത്യ​ങ്ങ​ൾ​ക്കും കൊ​ല​പാ​തകിക​ളുടെസു​ഖ​ക​ര​മാ​യ യാ​ത്ര​ക​ൾ​ക്കും ര​ക്ഷ​പ്പെ​ടാ​ൻ റെ​ന്‍റ് എ ​കാ​ർ എ​ന്ന വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​ക്ക് ന​ൽ​കുന്ന സം​ഘ​ങ്ങ​ൾ വ​ർ​ദ്ധി​ച്ചി​ട്ടും ഇ​വ​ർ​ക്ക് എ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പോ​ലീ​സ് മ​ടി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി. ജി​ല്ല​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള​ള വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​ക്ക് ന​ൽ​കുന്നവരുടെ എ​ണ്ണം ഒ​രു നി​യ​ന്ത്ര​ണ​വും ഇ​ല്ലാ​തെ വാ​ർ​ധി​ച്ചു​വ​രി​ക​യാ​ണ് .

Related posts