ലീ​ഗി​നു കു​ടു​ത​ൽ സീ​റ്റ് ന​ൽ​ക​ണം, തോ​ൽ​വി യു​ഡി​എ​ഫി​നു​ള്ള ഷോ​ക്ക് ട്രീ​റ്റ്മെ​ന്‍റ്: മു​ര​ളീ​ധ​ര​ൻ

 

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി യു​ഡി​എ​ഫി​നു കി​ട്ടി​യ ഷോ​ക്ക് ട്രീ​റ്റ്മെ​ന്‍റാ​ണെ​ന്നു കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ​ക്കു തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് ന​ൽ​ക​ണ​മെ​ന്നും നാ​ലു ത​വ​ണ​യി​ൽ കൂ​ടു​ത​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച​വ​ർ​ക്കു സീ​റ്റ് ന​ൽ​കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്ലിം ലീ​ഗി​നു കു​ടു​ത​ൽ സീ​റ്റ് ന​ൽ​ക​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മു​ന്ന​ണി വി​ട്ട കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​അ​ട​ക്ക​മു​ള്ള ക​ക്ഷി​ക​ളു​ടെ സീ​റ്റ് വീ​തം​വ​യ്ക്കു​ന്പോ​ൾ ലീ​ഗ് അ​ട​ക്ക​മു​ള്ള ക​ക്ഷി​ക​ൾ​ക്ക് സീ​റ്റ് ന​ൽ​ക​ണ​മെ​ന്നാ​ണു മു​ര​ളി​യു​ടെ ആ​വ​ശ്യം.

മു​ന്ന​ണി​ക്കു പു​റ​ത്തു​ള്ള​വ​രു​മാ​യി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ധാ​ര​ണ​യു​ണ്ടാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment