മാ-​ബി ബ​ന്ധ​മെ​ന്ന് കെ. മുരളീധരൻ, കോ-മാ സഖ്യമെന്ന് കുമ്മനം; ഇ​ത്ത​വ​ണ താ​ൻ വി​ജ​യി​ക്കും, ആരോപണങ്ങൾ തള്ളിക്കളഞ്ഞ് ശിവൻകുട്ടി


തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്ത് മാ-​ബി ബ​ന്ധ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വും സ്ഥാ​നാ​ർഥി​യു​മാ​യ കെ.​മു​ര​ളീ​ധ​ര​ൻ. നേ​മ​ത്ത് സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യ ശി​വ​ൻ​കു​ട്ടി അ​റി​യാ​തെ​യാ​ണ് മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യും ബി​ജെ​പി​യും ത​മ്മി​ൽ ബ​ന്ധം ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു.

നേ​മ​ത്ത് മാ​ർ​ക്സ്റ്റി​സ്റ്റ് പാ​ർ​ട്ടി ബി​ജെ​പി​യെ സ​ഹാ​യി​ക്കു​ന്ന​തി​ന് പ്ര​ത്യു​പ​ക​ര​മാ​യി വ​ട്ടി​യൂ​ർ​ക്കാ​വി​ലും ക​ഴ​ക്കൂ​ട്ട​ത്തും ബി​ജെ​പി സി​പി​എ​മ്മി​നെ സ​ഹാ​യി​ക്കും. ഇ​താ​ണ് മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യും ബി​ജെ​പി​യും ത​മ്മി​ൽ ഉ​ണ്ടാക്കി​യി​ട്ടു​ള്ള ര​ഹ​സ്യ ബ​ന്ധ​മെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്തും മാ. ​ബി ബ​ന്ധ​മു​ണ്ടെ ന്നും ​മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു. എ​ന്നാ​ൽ കെ.​മു​ര​ളീ​ധ​ര​ന്‍റെ ആ​രോ​പ​ണം വി.​ശി​വ​ൻ​കു​ട്ടി ത​ള്ളി​ക്ക​ള​ഞ്ഞു. ഇ​ത്ത​വ​ണ താ​ൻ വി​ജ​യി​ക്കു​മെ​ന്നും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സി​പി​എ​മ്മി​നെ വി​ജ​യി​പ്പി​ക്കു​മെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

അ​തേ സ​മ​യം ത​ന്നെ വ​ർ​ഗീ​യ വാ​ദി​യാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി നേ​മം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ഒ​രു വി​ദ്വേ​ഷ പ​രാ​മ​ർ​ശ​വും ഇ​തു​വ​രെ ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത ത​ന്നെ വ​ർ​ഗീ​യ​വാ​ദി​യാ​യി ചി​ത്രീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും കു​മ്മ​നം ആ​രോ​പി​ച്ചു.

നേ​മ​ത്ത് മാ​ക്സി​സ്റ്റ്-​ബി​ജെ​പി ര​ഹ​സ്യ​ബ​ന്ധ​മെ​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ ​മു​ര​ളീ​ധ​ര​ന്‍റെ ആ​രോ​പ​ണം ത​ള്ളി​യ കു​മ്മ​നം, നേ​മ​ത്തേ​ത് കോ-​മാ സ​ഖ്യം ത​ന്നെ​യാ​ണെ​ന്നും ആ​വ​ർ​ത്തി​ച്ചു.വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ത​നി​ക്ക് സി​പി​എം വോ​ട്ട് കി​ട്ടി​യെ​ന്ന​ത് നേ​ര​ത്തെ മു​ര​ളീ​ധ​ര​ൻ ത​ന്നെ സ​മ്മ​തി​ച്ച​താ​ണ്. ആ ​മു​ര​ളീ​ധ​ര​നെ എ​ങ്ങ​നെ ജ​നം വി​ശ്വ​സി​ക്കു​മെ​ന്നും കു​മ്മ​നം ചോ​ദി​ച്ചു.

Related posts

Leave a Comment