സുഹൃത്തുക്കളാണ്, സ്റ്റുഡിയോ ഉടമകളാണ്, അയൽവാസികളാണ്, ഫോട്ടോഗ്രാഫർമാരാണ ‘നീലൂർ ക്ലിക്ക് ’


ജിബിൻ കുര്യൻ
കോ​ട്ട​യം: ക​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡാ​യ നീ​ലൂ​ർ ടൗ​ണി​ൽ ഇത്തവണ ത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരു കൗതുകമുണ്ട്. ഇവിടെ സുഹൃത്തുക്കളാ യി രണ്ടു ഫോട്ടോഗ്രാഫർമാർ തെരഞ്ഞെ ടുപ്പിൽ മത്സരിക്കുന്നു.

ജ​ന​പ​ക്ഷം സ്ഥാ​നാ​ർ​ഥി മാ​ത്യു തോ​മ​സ് (ജോ​ണി) വ​ള്ളോം​പു​ര​യി​ട​വും എ​ൻ​ഡി​എ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ശ്രീ​ജി​ത്തു​മാ​ണ് ജ​ന​വി​ധി തേ​ടു​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ. ശ്രീ​ജി​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​ം കാ​മ​റ​യാ​ണ്.

മാ​ത്യു തോ​മ​സ് ആ​പ്പി​ൾ ചി​ഹ്ന​ത്തി​ലുമാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. 35 വ​ർ​ഷ​മാ​യി പ്ര​ഫ​ഷ​ണ​ൽ ഫോ​ട്ടോ​ഗ്ര​ഫി രം​ഗ​ത്തു​ള്ള​യാ​ളാ​ണ് മാ​ത്യു തോ​മ​സ്. ടൗ​ണി​ൽ നീ​ലൂ​ർ ബാ​ങ്കി​നു സ​മീ​പം ഹി​മ വി​ഷ​ൻ എ​ന്ന പേ​രി​ൽ സ്റ്റു​ഡി​യോ ന​ട​ത്തു​ന്ന ഇ​ദ്ദേ​ഹം വ​ർ​ഷ​ങ്ങ​ളാ​യി പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും സ​ജീ​വ​മാ​ണ്.

നീ​ലൂ​രി​ൽ ത​ന്നെ ദൃ​ശ്യം എ​ന്ന പേ​രി​ൽ സ്റ്റു​ഡി​യോ ന​ട​ത്തു​ന്ന​യാ​ളാ​ണ് പു​ളി​ക്ക​പ്പാ​റ​യി​ൽ ക​ണ്ണ​ൻ എ​ന്നു വി​ളി​ക്കു​ന്ന ശ്രീ​ജി​ത്ത്. ശ്രീ​ജി​ത്തും പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​ണ്.

മു​ന്പ് പ​ഞ്ചാ​യ​ത്തി​ലെ മ​റ്റ​ത്തി​പ്പാ​റ വാ​ർ​ഡി​ൽ​നി​ന്നും പ​ഞ്ചാ​യ​ത്തി​ലേ​ക്കു മ​ത്സ​രി​ച്ചി​ട്ടു​മു​ണ്ട്. മ​ത്സ​ര​രം​ഗ​ത്തെ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ എ​ന്ന​തി​ലു​പ​രി നീ​ലൂ​ർ ടൗ​ണി​നോ​ട് ചേ​ർ​ന്നു താ​മ​സി​ക്കു​ന്ന ഇ​രു​വ​രും അ​യ​ൽ​വാ​സി​ക​ളാ​ണെ​ന്നു​ള്ള​തും മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്.

കാ​മ​റ​യും തൂ​ക്കി​യാ​ണ് ശ്രീ​ജി​ത്തി​ന്‍റെ പ​ര്യ​ട​ന​മെ​ങ്കി​ൽ ജോ​ണി​യു​ടെ കൈ​യി​ൽ കാ​മ​റ​യ്ക്കൊ​പ്പം ആ​പ്പി​ളു​മു​ണ്ട്. സ്റ്റു​ഡി​യോ​യി​ലെ ജോ​ലി​ക​ളും മു​ൻ നി​ശ്ച​യ​പ്ര​കാ​രം ല​ഭി​ച്ച ജോ​ലി​ക​ളും ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് ഇ​രു​വ​രും പ്ര​ചാ​ര​ണ​രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സ​ജി കു​ര്യ​ൻ പു​ത്തേ​ട്ടും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സെ​ൻ സി. ​പു​തു​പ്പ​റ​ന്പി​ലും സി​ജു ക​ല്ലൂ​ർ എ​ന്ന സ്വ​ത​ന്ത്ര​നും ഇ​വ​ർ​ക്കൊ​പ്പം മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. പ്ര​ചാ​ര​ണ രം​ഗം അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യ​തോ​ടെ നീ​ലൂ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വും ഫോ​ട്ടോഫി​നി​ഷി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.

Related posts

Leave a Comment