‘കഞ്ഞികുടിക്കാന്‍ ഇന്ത്യയെ ആശ്രയിച്ച് ചൈന’ ! മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യയില്‍ നിന്ന് ചൈന അരി ഇറക്കുമതി ചെയ്യുന്നു…

മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യയില്‍ അരി ഇറക്കുമതി ചെയ്യാന്‍ ചൈന തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യവസായ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് റോയിട്ടേഴ്‌സാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ, ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന.

ബെയ്ജിംഗില്‍ മാത്രം പ്രതിവര്‍ഷം നാല് ദശലക്ഷം ടണ്‍ അരിയാണ് ഇറക്കുമതി ചെയ്യുന്നത്. മുമ്പ് ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇവര്‍ ഇന്ത്യയില്‍ അരി വാങ്ങുന്നത് നിര്‍ത്തിയിരുന്നു.

ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ മാറ്റം എന്നത് ശ്രദ്ധേയമാണ്.

”ചൈന ആദ്യമായി അരി വാങ്ങുന്നു. ഇന്ത്യന്‍ വിളയുടെ ഗുണനിലവാരം കണ്ട് അടുത്ത വര്‍ഷവും അവര്‍ അരി വങ്ങിയേക്കാം,” റൈസ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബി.വി.കൃഷ്ണ റാവു പറഞ്ഞു.

ഒരു ടണ്ണിന് 300 ഡോളര്‍ നിരക്കില്‍ ഒരു ലക്ഷം ടണ്‍ പൊടിഞ്ഞ അരി ഡിസംബര്‍-ഫെബ്രുവരി മാസം കയറ്റുമതി ചെയ്യാന്‍ വ്യാപാരികള്‍ കരാറുണ്ടാക്കിയതായി വ്യവസായ അധികൃതര്‍ അറിയിച്ചു.

ചൈനയുടെ പരമ്പരാഗത വിതരണക്കാരായ തായ്ലന്‍ഡ്, വിയറ്റ്‌നാം, മ്യാന്‍മര്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ കയറ്റുമതിക്കായി മിച്ച വിതരണങ്ങള്‍ പരിമിതമാണെന്നും ഇന്ത്യന്‍ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടണ്ണിന് കുറഞ്ഞത് 30 ഡോളര്‍ അധികമാണെന്നും അരി വ്യാപാര ഉദ്യോഗസ്ഥര്‍ പറയുന്നു. എന്തായാലും ആളുകള്‍ക്ക് കൗതുകമുളവാക്കുന്നതാണ് പുതിയ വിവരം.

Related posts

Leave a Comment