കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയില്‍ ! ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്യും മുമ്പുതന്നെ അമേരിക്കയില്‍ കോവിഡ് എത്തിയിരുന്നുവെന്ന വിവരം ഞെട്ടിക്കുന്നത്…

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രം എന്ന നിലയില്‍ ലോകത്തിന്റെ മുഴുവന്‍ പഴികേട്ട സ്ഥലമാണ് ചൈനയിലെ വുഹാന്‍. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരം ലോകത്തെയാകെ ഞെട്ടിക്കുന്നുവെന്നു പറഞ്ഞാല്‍ പോലും അത് അതിശയോക്തിയാവില്ല.

ചൈനയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുമ്പു തന്നെ അമേരിക്കയില്‍ വൈറസ് ഉണ്ടായിരുന്നു എന്നുള്ള പഠനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

അമേരിക്കയിലെ പ്രധാന മാധ്യമമായ ബ്ലൂംബെര്‍ഗ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ചൈനയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യും മുമ്പ് തന്നെ കൊറോണവൈറസ് ലോകത്ത് വ്യാപിച്ചു തുടങ്ങിയെന്ന് പഠനം പറയുന്നു.

2019 ഡിസംബര്‍ 13നും ജനുവരി 17നും ഇടയില്‍ അമേരിക്കയിലെ ഒമ്പത് സ്റ്റേറ്റുകളില്‍ നിന്ന് ലഭിച്ച 7389 രക്ത സാമ്പിളുകളില്‍ നിന്ന് 106 കേസുകള്‍ തിരിച്ചറിഞ്ഞെന്ന് പഠനം പറയുന്നു. റെഡ്‌ക്രോസാണ് സാമ്പിളുകള്‍ ശേഖരിച്ചത്.

സാര്‍സ് കോവ്-2 ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ അമേരിക്കയില്‍ എത്തിയെന്നാണ് പഠനം വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ അവസാനം വുഹാനിലാണ് കൊവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദിവസങ്ങള്‍ക്കുള്ളില്‍ ലോകത്ത് മിക്ക രാജ്യങ്ങളിലും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. ലോകത്താകമാനം ആറുകോടി ജനങ്ങള്‍ക്കാണ് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ പകുതിയോടെ തന്നെ യുഎസിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ഒറ്റപ്പെട്ട കോവിഡ് കേസുകളുണ്ടായിരുന്നുവെന്നാണ് പഠനം നല്‍കുന്ന സൂചന.

ജനുവരി ആദ്യത്തോടെ മറ്റ് സ്റ്റേറ്റുകളിലും ആന്റിബോഡികള്‍ കണ്ടെത്തി തുടങ്ങി. ഫ്രാന്‍സിലും ഡിസംബര്‍ അവസാനത്തോടെ കൊവിഡ് ലക്ഷണങ്ങളോടെ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

വുഹാനില്‍ നിന്ന് ആളുകള്‍ എത്തിയത് ജനുവരി അവസാനത്തോടെയാണ് ഫ്രാന്‍സില്‍ കോവിഡ് സ്ഥിരീകരിച്ചതെന്നാണ് ഔദ്യോഗിക ഭാഷ്യം.

കോവിഡിന്റെ ഉത്ഭവത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മില്‍ വലിയ വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.

ഇത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ചൈനയിലാണ് വൈറസ് ഉത്ഭവിച്ചതെന്ന് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ആരോപിച്ചിരുന്നു.

ചൈന വൈറസിനെ സൃഷ്ടിച്ചതാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ ആരോപണുയര്‍ത്തിയിരുന്നു. എന്നാല്‍ ചൈന ഈ ആരോപണങ്ങളെല്ലാം തള്ളി.

മറ്റേതെങ്കിലും വിദേശ രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്ത വസ്തുക്കളില്‍ കൂടിയാകാം വൈറസ് ചൈനയിലെത്തിയതെന്നയിരുന്നു അവരുടെ വാദം.

Related posts

Leave a Comment