രാജ്യം ഉറ്റുനോക്കുന്ന അ​മേ​ഠി​യി​ൽ സ്മൃ​തി ഇ​റാ​നി​ക്ക് ലീ​ഡ്; രാ​ഹു​ൽ ഗാ​ന്ധി പി​ന്നിലേക്ക്

ന്യൂ​ഡ​ൽ​ഹി: അ​മേ​ഠി​യി​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പി​ന്നി​ൽ. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ സ്മൃ​തി ഇ​റാ​നി​യാ​ണ് ഇ​പ്പോ​ൾ ലീ​ഡ് ചെ​യ്യു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വോ​ട്ടെ​ണ്ണി​യ​പ്പോ​ൾ സ്മൃ​തി ഇ​റാ​നി പി​ന്നി​ലാ​യി​രു​ന്നു.

ഇ​രു സ്ഥാ​നാ​ർ​ഥി​ക​ളും ശ​ക്ത​മാ​യി ഏ​റ്റു​മു​ട്ടി​യ മ​ണ്ഡ​ല​മാ​ണ് അ​മേ​ഠി. തോ​ൽ​വി ഭ​യ​ന്നാ​ണ് രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ സ്ഥാ​നാ​ർ​ഥി​യാ​യ​തെ​ന്നു ബി​ജെ​പി ആ​രോ​പി​ച്ചി​രു​ന്നു.

Related posts