മഹാരാഷ്‌‌ട്രയിൽ കോൺഗ്രസിന്‍റെ ‘കൈ’ പിടിച്ചു;ഗുജറാത്തിൽ ‘കൈ’ വിട്ട് തനിയെ മത്സരിക്കുമെന്ന്  എൻസിപി

നിയാസ് മുസ്തഫ
മ​ഹാ​രാ​ഷ്‌‌ട്രയി​ൽ കോ​ണ്‍​ഗ്ര​സി​നെ ചേ​ർ​ത്തു​പി​ടി​ച്ച എ​ൻ​സി​പി ഗു​ജ​റാ​ത്തി​ലെ​ത്തി​യ​പ്പോ​ൾ അ​ട​വ് മാ​റ്റി. ഗു​ജ​റാ​ത്തി​ലെ 26 ലോ​ക്സ​ഭാ സീ​റ്റി​ലും ഉ​പ​തെര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ഞ്ചു നി​യ​മ​സ​ഭാ സീ​റ്റി​ലും ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​നാ​ണ് എ​ൻ​സി​പി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സ്ഥാ​നാ​ർ​ഥി​ക​ളെ ഉ​ട​ൻ ത​ന്നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും സ്ഥാനാർഥി നിർണയ ചർച്ചകൾ ആരംഭിച്ച തായും ഗു​ജ​റാ​ത്ത് അ​ധ്യ​ക്ഷ​ൻ ജ​യ​ന്ത് പ​ട്ടേ​ൽ അ​റി​യി​ച്ചു.

ഗു​ജ​റാ​ത്തി​ൽ മൂ​ന്നാം ഘ​ട്ട​മാ​യ ഏ​പ്രി​ൽ 23നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഇവിടെ കോ​ണ്‍​ഗ്ര​സു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ എ​ൻ​സി​പി ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. നാ​ലു സീ​റ്റാ​ണ് എ​ൻ​സി​പി ആ​വ​ശ്യ​പ്പെ​ട്ട​ത്. ക​ച്ച്, ഗാ​ന്ധി​ന​ഗ​ർ, പോ​ർ​ബ​ന്ത​ർ, സ​ബ​ർ​കാ​ന്ത എ​ന്നീ സീ​റ്റു​ക​ളാ​ണ് ചോ​ദി​ച്ച​ത്.

അ​തേ​സ​മ​യം, എ​ൻ​സി​പി​ക്ക് ഗു​ജ​റാ​ത്തി​ൽ കാ​ര്യ​മാ​യ സ്വാ​ധീ​നം ഇ​ല്ലെ​ന്ന​തും കൂടുതൽ സീറ്റുകൾ ചോദിച്ചതുമാണ് എൻസിപിയു മായി സഖ്യത്തിൽ വരാൻ കോൺഗ്രസ് മടിച്ചതിനു കാരണമെന്നാണ് വിവരം. ദേ​ശീ​യ​ത​ല​ത്തി​ൽ കോ​ണ്‍​ഗ്ര​സു​മാ​യി എ​ൻ​സി​പി സ​ഖ്യ​ത്തി​ലാ​യ​തി​നാ​ൽ എ​ൻ​സി​പി 26 ലോക്സഭാ മണ്ഡലങ്ങളിലും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യാ​ലും തങ്ങൾക്ക് ദോഷകരമായി ബാധിക്കില്ല െന്നാണ് കോ​ണ്‍​ഗ്ര​സ് വി​ല​യി​രു​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, മ​ഹാ​രാ​ഷ്‌‌ട്രയി​ൽ എൻസിപി-കോൺഗ്രസ് സഖ്യം ശക്തമാണ്. ഇവിടെ നാ​ലു ഘ​ട്ട​മാ​യി​ട്ടാ​ണ് തെരഞ്ഞെടുപ്പ് നടക്കു ക. ഏ​പ്രി​ൽ 11,18, 23, 29 തീ​യ​തി​ക​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ്. മ​ഹാ​രാ​ഷ്‌‌ട്രയി​ൽ 26 സീ​റ്റി​ൽ കോ​ണ്‍​ഗ്ര​സും 22 സീ​റ്റി​ൽ എ​ൻ​സി​പി​യും ഒ​ന്നി​ച്ചു മ​ത്സ​രി​ക്കു​ക​യാ​ണ്.

പീ​സ​ന്‍റ്സ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് പാ​ർ​ട്ടി (​പി​ഡ​ബ്ല്യു​പി) സ്വാ​ഭി​മാ​നി ശേ​ത്‌‌കാരി സം​ഘ്ത​ന (​എ​സ് എ​സ്എ​സ്) ബ​ഹു​ജ​ൻ വി​കാ​സ് അഘാഡി (​ബി​വി​എ) ര​വി റാ​ണ​യു​ടെ യു​വ സ്വാ​ഭി​മാ​ൻ പാ​ർ​ട്ടി, പീ​പ്പി​ൾ​സ് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി, റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ എ​ന്നീ പാ​ർ​ട്ടി​ക​ളാ​ണ് കോ​ണ്‍​ഗ്ര​സ്-​എ​ൻ​സി​പി സ​ഖ്യ​ത്തി​ലു​ള്ള​ത്.

സ്വാ​ഭി​മാ​നി ശേ​ത്കാ​രി സം​ഘ​ട​ന ര​ണ്ട് സീ​റ്റി​ലും, ബ​ഹു​ജ​ൻ വി​കാ​സ് അ​ഘാ​ഡി, യു​വ സ്വാ​ഭി​മാ​ൻ പാർട്ടി എ​ന്നി​വ ഒ​രോ സീ​റ്റി​ലും മ​ത്സ​രി​ക്കും. കോൺഗ്രസിന്‍റെയും എൻസിപിയുടെയും സീറ്റ് വിഹിതത്തിൽനിന്ന് തുല്യമായിട്ടാണ് ഇവർക്ക് സീറ്റ് വിഭജിച്ചു നൽകിയത്.

എന്നാൽ ബിജെപി-ശിവസേന സീറ്റ് വിഭജനം വളരെ മുന്പേ ഇവിടെ പൂർത്തായിരുന്നു. 25 സീറ്റിൽ ബിജെപിയും 23 സീറ്റിൽ ശിവസേനയും മത്സരിക്കും. ആകെ 48 സീറ്റാണ് മഹാരാഷ്‌‌്ട്രയിൽ ഉള്ളത്.

Related posts