പ​ബ്ലി​ക് ലൈ​ബ്ര​റി ഭ​ര​ണ​സ​മി​തി തെരഞ്ഞെടുപ്പ്; നടപടികൾ നി​ർ​ത്തി​വയ്ക്കാ​ൻ  ഉ​ത്ത​ര​വ്

തൃ​ശൂ​ർ: തൃ​ശൂ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വയ്ക്കാ​ൻ തൃ​ശൂ​ർ ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ഉ​ത്ത​ര​വ്. നി​യ​മ​ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി ലൈ​ബ്ര​റി അം​ഗ​ങ്ങ​ളാ​യ ഇ. ​ഹ​രി​കൃ​ഷ്ണ​ൻ, ര​ഞ്ജി​ത് പെ​രി​ങ്ങാ​വ് എ​ന്നി​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. 24നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

2015ൽ ​ന​ട​ന്ന ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച് ഹൈ​ക്കോട​തി​യി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി വേ​ണ​മെ​ന്നും കേ​സി​ൽ ലൈ​ബ്ര​റി കൗ​ണ്‍​സി​ലും ക​ക്ഷി​യാ​ണെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

കേ​ര​ള ഗ്ര​ന്ഥ​ശാ​ല സം​ഘ​ത്തി​ന്‍റെ അ​ഫി​ലി​യേ​ഷ​നു​ള്ള പ​ബ്ലി​ക് ലൈ​ബ്ര​റി ഗ്ര​ന്ഥശാ​ല നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. നി​യ​മ​പ്ര​കാ​രം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രു​ടെ പാ​ന​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രു​ടെ പാ​ന​ൽ സ​മ​ർ​പ്പി​ക്കു​ക​യോ നി​യ​മി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​മി​ല്ല.

കോ​ട​തി വി​ധി​ക്കു വി​ധേ​യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ന് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. 2015ലെ ​പ​ബ്ലി​ക് ലൈ​ബ്ര​റി ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​നെ ചോ​ദ്യംചെ​യ്ത് ഇ​രു​വ​രും സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

Related posts