ക​ന​ത്ത മ​ഴ ആ​വേ​ശം കു​റ​ച്ചി​ല്ല; ത്രി​ല്ല​ടി​പ്പി​ച്ച് കാ​ല എ​ത്തി;  വാ​ദ്യ​ഘോ​ഷ​ങ്ങ​ളോ​ടെ​ ആ​രാ​ധാ​ക​ർ കാ​ല​യു​ടെ ആ​ദ്യ ദി​നം ആ​ഘോ​ഷ​മാ​ക്കി​

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ക​ന​ത്തു പെ​യ്ത മ​ഴ​യി​ലും ആ​രാ​ധ​ക​രു​ടെ ആ​വേ​ശം ഒ​ട്ടും കു​റ​ഞ്ഞി​ല്ല; സൂ​പ്പ​ർ​സ്റ്റാ​ർ സ്റ്റൈ​ൽ​മ​ന്ന​ൻ ര​ജ​നീ​കാ​ന്തി​ന്‍റെ പു​തി​യ ചി​ത്രം കാ​ല ആ​രാ​ധ​ക​രെ ത്രി​ല്ല​ടി​പ്പി​ച്ച് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി. ഇ​ന്നു​രാ​വി​ലെ ആ​റി​നാ​ണ് തൃ​ശൂ​ർ കൈ​ര​ളി തീ​യ​റ്റ​റി​ൽ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നു വേ​ണ്ടി പ്ര​ത്യേ​ക ഷോ ​സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.

പു​ല​ർ​ച്ചെ മു​ത​ൽ തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ തി​മ​ർ​ത്തു​പെ​യ്ത മ​ഴ​യെ കൂ​സാ​തെ ജി​ല്ല​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​പോ​ലും ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ തൃ​ശൂ​രി​ലേ​ക്കെ​ത്തി. തൃ​ശൂ​ർ പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ൽ ര​ജ​നീ​കാ​ന്തി​ന്‍റെ പേ​രി​ൽ അ​ശ്വ​തി ന​ക്ഷ​ത്ര​ത്തി​ൽ പ്ര​ത്യേ​ക പൂ​ജ​യും ന​ട​ത്തി​യെ​ന്ന് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ മാ​ത്രം ആ​റു തീ​യ​റ്റ​റു​ക​ളി​ലാ​ണ് കാ​ല റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ല്ലാ​യി​ട​ത്തും ന​ല്ല തി​ര​ക്ക് രാ​വി​ലെ മു​ത​ൽ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. വാ​ദ്യ​ഘോ​ഷ​ങ്ങ​ളോ​ടെ​യാ​ണ് ആ​രാ​ധാ​ക​ർ കാ​ല​യു​ടെ ആ​ദ്യ ദി​നം ആ​ഘോ​ഷ​മാ​ക്കി​യ​ത്.

തൃ​ശൂ​രി​ൽ ജോ​ലി​ക്കും മ​റ്റു​മാ​യി എ​ത്തി​യി​ട്ടു​ള്ള ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള​വ​ർ ആ​ദ്യ ദി​വ​സം ത​ന്നെ ര​ജ​നി​പ​ടം മു​ത​ൽ ദി​ന​ത്തി​ലേ പാ​ക്ക​ണ​മെ​ന്ന് ചൊ​ല്ലി തീ​യ​റ്റ​റു​ക​ളി​ലെ​ത്തി​യി​രു​ന്നു.

Related posts