തൃ​ശൂ​രി​ലെ വി​ജ​യത്തിൽ  ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചെന്ന പ്രചരണം തെറ്റ്;  25,000ത്തി​നു​മു​ക​ളി​ൽ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​കുമെന്ന് ടി.​എ​ൻ.​പ്ര​താ​പ​ൻ

തൃ​ശൂ​ർ: കെ​പി​സി​സി യോ​ഗ​ത്തി​ൽ തൃ​ശൂ​രി​ലെ വി​ജ​യ​ത്തെ​ക്കു​റി​ച്ച് താ​ൻ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചെ​ന്ന പ്ര​ച​ര​ണം തെ​റ്റാ​ണെ​ന്ന് തൃ​ശൂ​ർ ലോ​ക്സ​ഭ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യ ടി.​എ​ൻ.​പ്ര​താ​പ​ൻ പ​റ​ഞ്ഞു.ഇ​തു സം​ബ​ന്ധി​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

തൃ​ശൂ​രി​ൽ ആ​രും പ്ര​തീ​ക്ഷി​ക്കാ​ത്ത വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ താ​ൻ ജ​യി​ക്കും. 25,000ത്തി​നു​മു​ക​ളി​ൽ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​കും. ബി​ഡി​ജ​ഐ​സ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ഇ​തി​ലും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ക്കു​മാ​യി​രു​ന്നു. സു​രേ​ഷ് ഗോ​പി ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി വ​ന്ന​തോ​ടെ സ്വാ​ഭാ​വി​ക​മാ​യും കു​റ​ച്ചു വോ​ട്ടു​ക​ൾ​ക്ക് മാ​റ്റം വ​ന്നി​ട്ടു​ണ്ടാ​കും. തൃ​ശൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​താ​പ​ൻ.

എ​ന്നാ​ലും ബി​ജെ​പി സ്ഥാ​നാ​ർ​ഥി മൂ​ന്നാം സ്ഥാ​ന​ത്തു പോ​കും. ഹി​ന്ദു​ക്ക​ളു​ടെ വോ​ട്ടു​ക​ൾ സു​രേ​ഷ് ഗോ​പി​ക്കാ​ണ് പോ​യി​രി​ക്കു​ക​യെ​ന്നു പ​റ​യു​ന്ന​ത് ശ​രി​യ​ല്ല. ഹി​ന്ദു​ക്ക​ളു​ടെ​യും ക്രി​സ്ത്യാ​നി​ക​ളു​ടെ​യും മു​സ്ലീ​ങ്ങ​ളു​ടെ​യു​മൊ​ക്കെ വോ​ട്ടു​ക​ൾ കോ​ണ്‍​ഗ്ര​സി​നാ​ണ് കി​ട്ടി​യി​രി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് വ​ന്ന വാ​ർ​ത്ത​ക​ൾ ശ​രി​യ​ല്ല. തൃ​ശൂ​രി​ൽ താ​ൻ ജ​യി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും ബോ​ധ്യ​മു​ണ്ട്.

ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ലും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ജ​യി​ക്കും. ഇ​വി​ടെ ഏ​റ്റ​വും ന​ല്ല സ്ഥാ​നാ​ർ​ഥി​യെ ത​ന്നെ നി​ർ​ത്താ​ൻ സാ​ധി​ച്ചു​വെ​ന്ന​താ​ണ് വി​ജ​യം. ചാ​ല​ക്കു​ടി​യി​ലും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ജ​യി​ക്കും. ദേ​ശീ​യ കാ​ലാ​വ​സ്ഥ കോ​ണ്‍​ഗ്ര​സി​ന് അ​നു​കൂ​ല​മാ​യി​രു​ന്നു. കൂ​ടാ​തെ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​യ​നാ​ട്ടി​ലേ​ക്കു​ള്ള വ​ര​വും സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്.

Related posts