കോഴിക്കോട്ട് ഇലക്ഷൻ സ്ക്വാഡ് 31 ല​ക്ഷം പി​ടി​കൂ​ടി; തുക ആദായനികുതി വകുപ്പിനു കൈമാറി

കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ എ​ക്‌​സ്‌​പെ​ന്‍​ഡി​ച്ച​ര്‍ മോ​ണി​റ്റ​റിം​ഗ് സെ​ല്ലി​ന് കീ​ഴി​ലു​ള്ള സ്റ്റാ​റ്റി​ക്ക് സ​ര്‍​വൈ​ല​ന്‍​സ് സ്‌​ക്വാ​ഡ് മ​തിയാ​യ രേ​ഖ​ക​ളി​ല്ലാ​തെ കൊ​ണ്ടു പോ​യ 31 ല​ക്ഷം രൂ​പ പി​ടി​കൂ​ടി.

എം.പി. മു​ഹ​മ്മ​ദ് ലു​ക്മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൊ​ടു​വ​ള​ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ്റ്റാ​റ്റി​ക്ക് സ​ര്‍​വൈ​ല​ന്‍​സ് സ്‌​ക്വാ​ഡാ​ണ് തു​ക പി​ടി​ച്ചെ​ടു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത തു​ക ആ​ദാ​യ നി​കു​തി വ​കു​പ്പി​നു കൈ​മാ​റി.

മ​തി​യാ​യ രേ​ഖ​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ 32,64,500 രൂ​പ ഇ​തു​വ​രെ പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ന്ന് എ​ക്‌​സ്‌​പെ​ന്‍​ഡി​ച്ച​ര്‍ മോ​ണി​റ്റ​റിം​ഗ് സെ​ല്‍ അ​റി​യി​ച്ചു.​ തെ​രെ​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നേരത്തെ എ​ക്സ്‌​പെ​ന്‍​ഡി​ച്ച​ര്‍ ഒ​ബ്സ​ര്‍​വ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗം ചേ​ര്‍​ന്നിരുന്നു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും എ​ക്സ്‌​പെ​ന്‍​ഡി​ച്ച​ര്‍ ഒ​ബ്സ​ര്‍​വ​ര്‍മാരോടു പരാതികൾ അറിയിക്കാം.

Related posts

Leave a Comment