പെ​ണ്‍​കു​ട്ടി​യെ കാറിൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

മു​ണ്ട​ക്ക​യം: ബ​സി​റ​ങ്ങി വീ​ട്ടി​ലേ​ക്കു ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ​ത്ത​നം​തി​ട്ട പ​ഴ​വ​ങ്ങാ​ടി ചെ​ല്ല​ക്കാ​ട് പ്ലാ​ച്ചേ​രി​മ​ല​യി​ല്‍ രാ​ഹേ​ഷ് രാ​ജീ​വ് (24), പ​ത്ത​നം​തി​ട്ട പ​ഴ​വ​ങ്ങാ​ടി ക​രി​കു​ളം മു​രി​പ്പേ​ല്‍ സ​ജി​ത്ത് എം. ​സ​ന്തോ​ഷ് (23) എ​ന്നി​വ​രെ​യാ​ണ് മു​ണ്ട​ക്ക​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ ഇ​ഞ്ചി​യാ​നി കു​രി​ശും​തൊ​ട്ടി ഭാ​ഗ​ത്തു വീ​ട്ടി​ലേ​ക്കു​ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ഇ​ന്നോ​വ കാ​റി​ലെ​ത്തി​യ പ്ര​തി​ക​ൾ ബ​ല​മാ​യി കാ​റി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ബ​ഹ​ളം വ​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​വ​ർ ര​ക്ഷ​പ്പെ​ട്ടു.

പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് മു​ണ്ട​ക്ക​യം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​വ​രെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment