ദാണ്ടേ ഇവിടെയും രാഷ്ട്രീയഷോക്ക്..!  ഉ​പ​യോ​ഗി​ച്ച​ത് 13 യൂ​ണി​റ്റ്, കി​ട്ടി​യ​ത് 1,232 രൂ​പ​യു​ടെ ബി​ല്ല്..! പിൻവാതിൽ നിയമനത്തിലെ ജീവനക്കാർ സംഭവിക്കുന്ന തെറ്റേറ്റ് പറഞ്ഞ് കെഎസ്ഇ ബി ഉദ്യോഗസ്ഥർ

 

വ​ണ്ണ​പ്പു​റം: ഒ​റ്റ​മു​റി കെ​ട്ടി​ട​ത്തി​നു കെഎസ്ഇ​ബി ന​ൽ​കി​യ ബി​ല്ല് ക​ണ്ട് ഉ​പ​ഭോ​ക്താ​വ് അ​ന്പ​ര​ന്നു. വ​ണ്ണ​പ്പു​റം ടൗ​ണി​ലെ കെ​ട്ടി​ട ഉ​ട​മ​യ്ക്ക് വൈ​ദ്യു​തി​ബി​ല്ലാ​യി കെഎ​സ്ഇ​ബി ന​ൽ​കി​യ​ത് 1,232 രൂ​പ.

വ​ള​രെ കു​റ​ച്ചുമാ​ത്രം വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ഭോ​ക്താ​വ് ബി​ല്ലി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന തു​ക ക​ണ്ട് അ​ന്പരന്നു. മു​ന്പു 250 രൂ​പ​യി​ൽ താ​ഴെ​മാ​ത്രം ആ​യി​രു​ന്ന ബി​ല്ലാ​ണ് ഇ​ത്ത​വ​ണ അ​ഞ്ചി​ര​ട്ടി​യി​ലേ​റെ വ​ർ​ധി​ച്ച​ത്.

ഇ​തോ​ടെ ഉ​പ​ഭോ​ക്താ​വ് ത​ന്നെ മീ​റ്റ​ർ റീ​ഡിം​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഉ​പ​ഭോ​ഗം 13 യൂ​ണി​റ്റ് മാ​ത്ര​മാ​യി​രു​ന്നു. മു​ൻ ബി​ല്ലി​ൽ റീ​ഡിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് 1020 എ​ന്നാ​ണ്. ഇ​പ്പോ​ഴ​ത്തെ മീ​റ്റ​ർ റീ​ഡിം​ഗ് 1033 മാ​ത്രം.

എ​ന്നാ​ൽ കെഎസ്ഇ​ബി ന​ൽ​കി​യ ബി​ല്ലി​ൽ കാ​ണി​ച്ചി​രി​ക്കു​ന്ന വൈ​ദ്യു​തി ഉ​പ​ഭോ​ഗം 159 യൂ​ണി​റ്റാ​ണ്. തു​ട​ർ​ന്ന് കാ​ളി​യാ​ർ കെഎ​സ്ഇ​ബി ഓ​ഫീ​സി​ൽ പ​രാ​തി​യു​മാ​യി എ​ത്തി​യ​പ്പോ​ൾ വീ​ണ്ടും പ​രി​ശോ​ധി​ച്ചു ഉ​പ​ഭോ​ക്താ​വി​ന്‍റെ ക​ണ്ടെ​ത്ത​ൽ ശ​രി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

തു​ട​ർ​ന്ന് ബി​ല്ലി​ൽ കു​റ​വുവ​രു​ത്തി പു​തി​യ ബി​ല്ല് ന​ൽ​കു​മെ​ന്നും പ​റ​ഞ്ഞു.പു​തി​യ ആ​ളാ​ണ് മീ​റ്റ​ർ റീ​ഡിം​ഗ് എ​ടു​ത്ത​തെ​ന്നും പ​രി​ച​യ​ക്കു​റ​വു​മൂ​ല​മാ​ണ് പി​ഴ​വു സം​ബ​ന്ധി​ച്ച​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്ന​ലെ വൈ​ദ്യു​തി ബി​ല്ല​ട​യ്ക്കാ​നെ​ത്തി​യ ഉ​പ​ഭോ​ക്താ​വി​ന്‍റെ പ​ക്ക​ൽനി​ന്നു 261 രൂ​പ​യാ​ണ് കെഎ​സ്ഇ​ബി ഈ​ടാ​ക്കി​യ​ത്.മു​ൻ പ​രി​ച​യ​മി​ല്ലാ​ത്ത ആ​ളു​ക​ളെ താ​ത്കാ​ലി​ക​മാ​യി ജോ​ലി​ക്കു നി​യോ​ഗി​ക്കു​ന്ന​താ​ണ് ഇ​ത്ത​രം പി​ഴ​വു​ക​ൾ​ക്ക് കാ​ര​ണ​മെ​ന്നും രാ​ഷ്‌ടീ​യ താ​ത്പ​ര്യ​ത്തി​ലാ​ണ് ഇ​വ​രെ നി​യ​മി​ക്കു​ന്ന​തെ​ന്നും ജീ​വ​ന​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Related posts

Leave a Comment