ആ​ന​ക​ളെ​ത്ര? ആ​ന​സ​ങ്കേ​ത​ങ്ങ​ളി​ല്‍ ക​ണ​ക്കെ​ടു​പ്പ് തു​ട​ങ്ങു​ന്നു

അ​ന്ത​ര്‍​സം​സ്ഥാ​ന കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മു​ള്ള കാ​ട്ടാ​ന​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ഇ​ന്നു കേ​ര​ള​ത്തി​ലെ നാ​ല് ആ​ന​സ​ങ്കേ​ത​ങ്ങ​ളി​ല്‍ (160 ബ്ലോ​ക്കു​ക​ളി​ൽ) തു​ട​ങ്ങു​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​റും ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​നു​മാ​യ ഡി. ​ജ​യ​പ്ര​സാ​ദ് അ​റി​യി​ച്ചു.

ക​ണ​ക്കെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി 1300 ഓ​ളം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും വാ​ച്ച​ര്‍​മാ​ര്‍​ക്കും പ​രി​ശീ​ല​നം ന​ല്‍​കി. അ​തി​നാ​യി 17 പ​രി​ശീ​ല​ന​പ​രി​പാ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി.

ആ​ന​മു​ടി ആ​ന​സ​ങ്കേ​ത​ത്തി​ല്‍ 197 ബ്ലോ​ക്കു​ക​ളാ​ണു​ള്ള​ത്. നി​ല​മ്പൂ​ര്‍ 118, പെ​രി​യാ​ര്‍ 206, വ​യ​നാ​ട് 89 ബ്ലോ​ക്ക് വീ​ത​വും ഉ​ണ്ട്. ഓ​രോ ബ്ലോ​ക്കി​ലും പ​രി​ശീ​ല​നം നേ​ടി​യ കു​റ​ഞ്ഞ​ത് മൂ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

24, 25 തീ​യ​തി​ക​ളി​ലും ക​ണ​ക്കെ​ടു​പ്പ് തു​ട​രും. ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ് സം​സ്ഥാ​ന പ​രി​ധി​യി​ലെ വ​ന​ങ്ങ​ളി​ലും ഇ​തേ ദി​വ​സം​ത​ന്നെ ആ​ന​ക​ളു​ടെ ക​ണ​ക്കെ​ടു​ക്കു​ന്നു​ണ്ട്.

ഇ​ന്ന് നേ​രി​ട്ടു​ള്ള ക​ണ​ക്കെ​ടു​പ്പ് രീ​തി​യാ​യ ബ്ലോ​ക്ക് കൗ​ണ്ട് രീ​തി​യി​ലും നാ​ളെ പ​രോ​ക്ഷ ക​ണ​ക്കെ​ടു​പ്പാ​യ ഡ​ങ് കൗ​ണ്ട് രീ​തി​യി​ലും 25ന് ​വാ​ട്ട​ര്‍​ഹോ​ള്‍ അ​ല്ലെ​ങ്കി​ല്‍ ഓ​പ്പ​ണ്‍ ഏ​രി​യ കൗ​ണ്ട് രീ​തി​യി​ലു​മാ​ണ് ആ​ന​ക​ളു​ടെ എ​ണ്ണം പ​രി​ശോ​ധി​ക്കു​ക. ജൂ​ണ്‍ 23ന് ​ക​ര​ട് റി​പ്പോ​ര്‍​ട്ടും ജൂ​ലൈ ഒ​ന്‍​പ​തി​ന് അ​ന്തി​മ റി​പ്പോ​ര്‍​ട്ടും സ​മ​ര്‍​പ്പി​ക്കും.

Related posts

Leave a Comment