ഉത്സവ പൊലിമയ്ക്ക് ആനകൾവേണോ‍? ആ​റാ​ട്ടി​നി​ടെ ആന ഇടഞ്ഞു; പാ​പ്പാ​നെ കു​ത്താ​ൻ ശ​മി​ച്ചെ​ങ്കി​ലും തലനാരിഴയ്ക്ക രക്ഷപ്പെട്ടു; പിന്നീട് ആനയെ മ​യ​ക്കു​വെ​ടി​വ​ച്ച് ത​ള​ച്ചു

AANA-Lചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല ശാ​വ​ശേ​രി ശ്രീ​നാ​രാ​യ​ണ​ഗു​രു​പു​രം സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ലെ ആ​റാ​ട്ടി​നി​ടെ ഇ​ട​ഞ്ഞ ആ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ച് ത​ള​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു തൊ​ടു​പു​ഴ സ്വ​ദേ​ശി​യു​ടെ വേ​ലാ​യു​ധ​ൻ എ​ന്ന ആ​ന ഇ​ട​ഞ്ഞ​ത്. ക്ഷേ​ത്ര​ത്തി​നു വ​ട​ക്കു​വ​ശ​ത്തെ, ചാ​ലാം​പ​റ​മ്പ് കു​ടും​ബ​വ​ക കു​ള​ത്തി​ൽ ആ​റാ​ട്ട് ക​ഴി​ഞ്ഞ് തി​ട​മ്പ് ഏ​റ്റു​ന്ന​തി​നി​ടെ​യാ​ണ് ആ​ന ഇ​ട​ഞ്ഞ​ത്.

മു​ക​ളി​ൽ ഇ​രു​ന്ന​യാ​ളെ ആ​ന കു​ട​ഞ്ഞ് താ​ഴെ​യി​ട്ടു. തു​ട​ർ​ന്ന് പാ​പ്പാ​നെ കു​ത്താ​ൻ ശ​മി​ച്ചെ​ങ്കി​ലും അ​യാ​ൾ ഒ​ഴി​ഞ്ഞു​മാ​റി ര​ക്ഷ​പ്പെ​ട്ടു. അ​തി​നി​ടെ ആ​ന ആ​റാ​ട്ട് പ​ന്ത​ൽ പൊ​ളി​ച്ചു.ഇ​തോ​ടെ വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ച​തി​നാ​ൽ പ്ര​ദേ​ശ​മാ​കെ ഇ​രു​ട്ടി​ലാ​യി. ഇ​തി​നി​ടെ ആ​ന ചാ​ലാം​പ​റ​മ്പി​ൽ അ​ജി​ത്കു​മാ​റി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലേ​ക്ക് ക​യ​റി. വീ​ട്ടു​വ​ള​പ്പി​ലെ ര​ണ്ട് തെ​ങ്ങു​ക​ൾ അ​ട​ക്കം അ​ഞ്ച് വൃ​ക്ഷ​ങ്ങ​ളും ഏ​താ​നും വാ​ഴ​ക​ളും ന​ശി​പ്പി​ച്ചു.

വീ​ടി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തെ മേ​ൽ​കൂ​ര​യി​ൽ നി​ര​ത്തി​യി​രു​ന്ന ഓ​ടു​ക​ളും ഭാ​ഗി​ക​മാ​യി ന​ശി​പ്പി​ച്ചു. വീ​ട്ടു​മു​റ്റ​ത്തെ കു​റ​ച്ച് ത​റ​യോ​ടു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ പാ​പ്പാ​ൻ​മാ​ർ ചേ​ർ​ന്ന് കാ​ലു​ക​ളി​ൽ ച​ങ്ങ​ല​യി​ട്ടെ​ങ്കി​ലും ആ​ന​യെ പൂ​ർ​ണ​മാ​യും ത​ള​യ്ക്കാ​നാ​യി​ല്ല. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ എ​ലി​ഫെ​ന്‍റ് സ്ക്വാ​ഡി​ലെ ഡോ. ​ഗി​രീ​ഷ് മ​യ​ക്കു​വെ​ടി​വ​ച്ചാ​ണ് ആ​ന​യെ ത​ള​ച്ച​ത്.

Related posts