ബുള്ളറ്റിന്‍റെ ശബ്ദം  ഇഷ്ടപ്പെട്ടില്ല; തോട്ടിൽ നീരാട്ടിനുപോയ ആന വിരണ്ട്  റോഡിലൂടെ ഓടി; മണിക്കൂറുകൾക്ക് ശേഷം ശിവശങ്കരനെ മെരുക്കി പാപ്പാന്മാർ; ഓടിക്കൂടിയ നാട്ടുകാരെ തളയ്ക്കാൻ പാട്പെട്ട് പോലീസ്


കൊ​ടു​മ​ൺ: കു​ളി​പ്പി​ക്കാ​ൻ കൊ​ണ്ടു​പോ​യ ആ​ന ബു​ള്ള​റ്റി​ന്‍റെ ശ​ബ്ദം കേ​ട്ട് വി​ര​ണ്ട​ത് മ​ണി​ക്കൂ​റോ​ളം പ​രി​ഭ്രാ​ന്തി പ​ര​ത്തി. അ​ങ്ങാ​ടി​ക്ക​ൽ വ​ട​ക്ക് മ​ണ​ക്കാ​ട് ദേ​വി​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കൊ​ടു​മ​ൺ സ്വ​ദേ​ശി ദീ​പു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ശി​വ​ശ​ങ്ക​ര​ൻ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്.

മ​ണ​ക്കാ​ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള ഒ​രു പ​റ​മ്പി​ലാ​ണ് ആ​ന​യെ സ്ഥി​ര​മാ​യി ത​ള​യ്ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ കു​ളി​പ്പി​ക്കാ​നാ​യി സ​മീ​പ​ത്തെ തോ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ര​വേയാ​ണ് ഇ​ട​ഞ്ഞ​ത്.

ഈ ​സ​മ​യം റോ​ഡി​ലൂ​ടെ പോ​യ ബു​ള്ള​റ്റി​ന്‍റെ ശ​ബ്ദം കേ​ട്ട​യു​ട​നെ​യാ​ണ് ആ​ന വി​ര​ണ്ട് ഓ​ടാ​ൻ തു​ട​ങ്ങി​യ​തെ​ന്ന് പ​റ​യു​ന്നു. കോ​മാ​ട്ട് മു​ക്ക് – മ​ണ​ക്കാ​ട് റോ​ഡി​ലൂ​ടെ ത​ല​ങ്ങും വി​ല​ങ്ങും ഓ​ടി.

ആ​ന ഇ​ട​ഞ്ഞ​ത് അ​റി​യാ​തെ ചി​ല​ർ മു​ന്നി​ൽ വ​ന്നു​പെ​ട്ടെ​ങ്കി​ലും ഉ​പ​ദ്ര​വി​ച്ചി​ല്ല. ഏ​റെ നേ​രം റോ​ഡി​ൽ കൂ​ടി ഓ​ട്ടം തു​ട​ർ​ന്നു.

ആ​ന​യെ ത​ള​യ്ക്കാ​ൻ പാ​പ്പാ​ൻ​മാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ഇ​തി​നി​ടെ പ​റ​മ്പി​ൽ നി​ന്ന വാ​ഴ​ക​ൾ വെ​ട്ടി പി​ണ്ടി​യും മ​റ്റും ന​ൽ​കി അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

ന​ൽ​കി​യ വാ​ഴ​പ്പി​ണ്ടി ആ​ന ദൂ​രേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു. വാ​ഹ​ന ​ഗ​താ​ഗ​ത​വും മ​ണി​ക്കൂ​റോ​ളം ത​ട​സ​പ്പെ​ട്ടു. വി​വ​രം അ​റി​ഞ്ഞ് സോ​ഷ്യ​ൽ ഫോ​റ​സ്ട്രി റേ​ഞ്ച് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​രും എ​ത്തി​യി​രു​ന്നു.

ത​ടി​ച്ചു​കൂ​ടി​യ നാ​ട്ടു​കാ​രെ നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് ഏ​റെ പ​ണി​പ്പെ​ട്ടു.ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് ആ​ന​യെ മെ​രു​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

പാ​പ്പാ​ൻ​മാ​ർ ചേ​ർ​ന്ന് ക​യ​ർ എ​റി​ഞ്ഞ് കു​രു​ക്കി​ട്ട് ആ​ന​യു​ടെ കാ​ലു​ക​ൾ ബ​ന്ധി​ച്ച ശേ​ഷം മ​റി​ച്ചി​ട്ടു. പി​ന്നീ​ട് ച​ങ്ങ​ല ഉ​പ​യോ​ഗി​ച്ച് പ​റ​മ്പി​ലെ തേ​ക്ക് മ​ര​ത്തി​ൽ ത​ള​ച്ചു.

ആ​ന പി​ന്നീ​ടാ​ണ് ശാ​ന്ത​നാ​യ​ത്. ഒ​രു ക​ണ്ണി​നു കാ​ഴ്ച​ക്കു​റ​വു​ണ്ടെ​ങ്കി​ലും ആ​ന പ്ര​ശ്ന​ക്കാ​ര​ന​ല്ലെ​ന്ന് പാ​പ്പാ​ൻ​മാ​ർ പ​റ​യു​ന്നു.

Related posts

Leave a Comment