വയോജന ചികിത്സാ ക്യാമ്പിലേക്കുള്ള ആയുര്‍വേദ മരുന്നുകുടിച്ച് ആനയുടെ ക്രിസ്മസ് ആഘോഷം; ആനയ്ക്ക് മത്തുപിടിച്ചെന്ന് സൂചന; സംഭവം എരുമപ്പെട്ടിയില്‍

എ​രു​മ​പ്പെ​ട്ടി: ലോ​കം മു​ഴു​വ​ൻ ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കു​ന്പോ​ൾ ആ​യു​ർ​വേ​ദ മ​രു​ന്ന് വ​യ​റു നി​റ​യെ കു​ടി​ച്ച് ആ​ന​യു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷം. ആ​യു​ർ​വേ​ദ മ​രു​ന്ന് കു​ടി​ച്ച് ആ​ന​യ്ക്ക് മ​ത്തു​പി​ടി​ച്ചെ​ന്നാ​ണ് സൂ​ച​ന. നെ​ല്ലു​വാ​യി​യി​ലാ​ണ് ആ​ന ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ കു​ടി​ച്ച​തും മ​രു​ന്നു​ക​ൾ ന​ശി​പ്പി​ച്ച​തും.

നെ​ല്ലു​വാ​യ് ശ്രീ​ധ​ന്വ​ന്ത​രി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള മ​രു​ന്നു​ക​ളാ​ണ് ആ​ന കു​ടി​ച്ച​ത്. നെ​ല്ലു​വാ​യി​ൽ ന​ട​ത്താ​നി​രു​ന്ന വ​യോ​ജ​ന ചി​കി​ത്സാ ക്യാ​ന്പി​ലേ​ക്കു​ള്ള മ​രു​ന്നു​ക​ളാ​യിരുന്നു ഇത്. ഫാ​ർ​മ​സി​ക്ക് സ​മീ​പ​ത്താ​ണ് ആ​ന​യെ ത​ള​ച്ചി​രു​ന്ന​ത്.

ഫാ​ർ​മ​സി​യു​ടെ ജ​ന​ലി​ന് പു​റ​ത്തു​നി​ന്ന് അ​ക​ത്തേ​ക്ക് തു​ന്പി​ക്കൈ ക​ട​ത്തി​യാ​ണ് ആ​ന പ​ണി പ​റ്റി​ച്ച​ത്. മ​രു​ന്നു​ക​ളു​ടെ മ​ണം മൂ​ക്കി​ല​ടി​ച്ച​പ്പോ​ഴാ​ണ് ആ​ന മ​രു​ന്ന​ടി​ക്കാ​ൻ എ​ത്തി​യ​തെ​ന്നാ​ണ് നി​ഗ​മ​നം. കു​ടി​ക്കി​ടെ പ​ല മ​രു​ന്നു​ക​ളും പൊ​ട്ടി​യി​ട്ടു​ണ്ട്.

രാ​വി​ലെ ഫാ​ർ​മ​സി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മെ​ഡി​ക്ക​ൽ ക്യാ​ന്പി​ന്‍റെ സം​ഘാ​ട​ക​ർ മ​രു​ന്നു​ക​ളു​ടെ അ​വ​സ്ഥ ക​ണ്ട് ഞെ​ട്ടി​യ​ത്. ജ​ന​ലി​ന​രി​കെ ആ​ന​പ്പി​ണ്ട​വും മ​റ്റും ക​ണ്ട​പ്പോ​ഴാ​ണ് ക​ഥ​യി​ലെ കു​ടി​യ​ൻ ആ​ന​യാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. പ​ക്ഷേ അ​പ്പോ​ഴേ​ക്കും പാ​പ്പാ​ൻ​മാ​ർ ആ​ന​യേ​യും കൊ​ണ്ട് സ്ഥ​ലം വി​ട്ടി​രു​ന്നു. 25,000 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘാ​ട​ക​ർ എ​രു​മ​പ്പെ​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Related posts